ആർഎസ്എസ് പ്രവർത്തകൻ മണ്ണന്തല രഞ്ജിത് കൊലക്കേസിൽ സിപിഎം പ്രവർത്തകരായ 11 പ്രതികൾ കുറ്റക്കാരെന്ന് കോടതി....

ആർഎസ്എസ് പ്രവർത്തകൻ മണ്ണന്തല രഞ്ജിത് കൊലക്കേസിൽ സിപിഎം പ്രവർത്തകരായ 11 പ്രതികൾ കുറ്റക്കാരെന്ന് കോടതി. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിച്ചത്.
കുറ്റക്കാർക്കുള്ള ശിക്ഷ ഇന്ന് വിധിക്കും. വിചാരണാ വേളയിൽ പ്രോസിക്യൂഷൻ സാക്ഷികളായിരുന്ന ചില പൊലീസുകാർ കൂറുമാറിയിരുന്നു.
2008 ഒക്ടബോർ 17ന് പുലർച്ചെ അഞ്ചേകാലോടെയാണ് കേസിനാസ്പദമായ സംഭവം. 12 പ്രതികളായിരുന്നു ഉണ്ടായിരുന്നത്. ഒരാൾ ഒളിവിലായതിനാൽ വിചാരണ നേരിട്ടിരുന്നില്ല.
രഞ്ജിത്തിനെ സിപിഎം പ്രവർത്തകർ രാഷ്ട്രീയ വിരോധം മൂലം കൊലപ്പെടുത്തിയെന്നാണ് കേസ്. മണ്ണന്തല കോട്ടമുകളിലെ തന്റെ ബേക്കറിയിൽ രഞ്ജിത്ത് നിൽക്കവെ രണ്ട് കാറിലും ബൈക്കിലുമായെത്തിയ പ്രതികൾ മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് വെട്ടിയും കുത്തിയും കൊലപ്പെടുത്തുകയായിരുന്നു.
മരണം ഉറപ്പാക്കിയ ശേഷം പ്രതികൾ രക്ഷപ്പെടുകയായിരുന്നു. കൊലപാതകത്തിന് പിന്നിൽ വലിയ ഗൂഢാലോചന നടന്നതായി ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരുന്നു.
"
https://www.facebook.com/Malayalivartha























