സംസ്ഥാനത്ത് കനത്തമഴ തുടരുന്നു: നൂറുകണക്കിനു വീടുകള്‍ തകര്‍ന്നു

സംസ്ഥാനത്ത് മഴ ശക്തമായി. ഇന്നലെ രാത്രിമുതല്‍ തെക്കന്‍ ജില്ലകളില്‍ ശക്തമായ മഴ തുടരുകയാണ്. ആലപ്പുഴയിലെയും തിരുവനന്തപുരത്തെയും തീരദേശമേഖലകളില്‍ ഇന്നലെ വൈകുന്നേരത്തോടെ ആരംഭിച്ച കടല്‍ക്ഷോഭം ഇന്നും തുടരുകയാണ്.
തിരുവനന്തപുരത്ത് ചെറിയതുറ, വലിയതുറ എന്നിവിടങ്ങളില്‍ കടലാക്രമണം ശക്തമായി. വലിയതുറയില്‍ നൂറില്‍ അധികം വീടുകള്‍ക്ക് നാശനഷ്ടമുണ്ടായിട്ടുണ്ട്.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദമാണ് മഴയ്ക്ക് കാരണമെന്നും വരുന്ന 24 മണിക്കുര്‍കൂടി ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 55 കിലോമീറ്റര്‍ വേഗതയിലുള്ള കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മുന്‍കരുതലുകള്‍ എടുക്കണമെന്ന് കലക്ടര്‍മാര്‍ക്ക് ദുരന്തനിവാരണ അതോറിറ്റി നിര്‍ദ്ദേശം നല്‍കി.
ആലപ്പുഴയില്‍ ചെല്ലാനം മുതല്‍ ചേര്‍ത്തല വരെയുള്ള ഭാഗങ്ങളില്‍ ശക്തമായ കടല്‍ക്ഷോഭമാണ്. കടല്‍ഭിത്തി മറികടന്ന് തിര വീടുകളിലേക്ക് എത്തിത്തുടങ്ങി. പുറക്കാട് രണ്ടു വീടുകള്‍ തകര്‍ന്നു. തീരത്തെ മണ്ണ് കടലെടുത്തു. തീരദേശപാതയിലും വെള്ളം കയറി.
തൃക്കുന്നപ്പുഴയില്‍ കടല്‍ കയറിയ സ്ഥലങ്ങളില്‍ ദുരിതാശ്വാസ ക്യാംപുകള്‍ തുടങ്ങാന്‍ തഹസീല്‍ദാര്‍മാര്‍ക്ക് ജില്ലാകലക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആലപ്പുഴയില്‍ വെള്ളം കയറിയ വീടുകളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha