Widgets Magazine 

19
Nov / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മരണമുഖത്ത് നിന്ന് 43 ജീവൻ തിരിച്ചുപിടിച്ച മനഃസാന്നിധ്യം; വർഷങ്ങൾക്കിപ്പുറവും ഇന്റർനെറ്റ് സല്യൂട്ട് ചെയ്യുന്ന രാമനാട്ടുകരക്കാരൻ ആദിത്യയുടെ കഥയറിയാം!...


കൊല്ലം കുളത്തൂപ്പുഴയിൽ നടുറോഡിൽ ഗുണ്ടായിസം; 58-കാരനായ ഓട്ടോ ഡ്രൈവറെ ചെരുപ്പൂരി മർദിച്ച യുവതിക്കെതിരെ കേസ്


അഭിരാം കൊലക്കേസ്: കിണറ്റിൽ നിന്ന് കണ്ടെടുത്ത മൊബൈൽ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക്; നിർണ്ണായക തെളിവുകൾ തേടി പോലീസ്...


പാലക്കാട് മണ്ണാർക്കാട്ട് ഒരു കുടുംബത്തിലെ അഞ്ചുപേരെ വിഷം ഉള്ളിൽച്ചെന്ന നിലയിൽ കണ്ടെത്തി; ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതികളും മൂന്ന് കുട്ടികളും അപകടനില തരണം ചെയ്തു...


ഫ്ലാറ്റിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന മഹേശ്വരിയുടെ കൊലപാതകം: ഒളിവിൽ പോയ പ്രതിയെ പനാജിയിൽ നിന്ന് പൊക്കി പോലീസ്...

PSCയിൽ പുതിയ അംഗങ്ങളെ നിയമിച്ചതെന്തിന്?വരും ദിവസങ്ങളിൽ കേരളം,ഞെട്ടുമെന്ന് മുഖ്യൻ പറഞ്ഞതെന്തിന്?

19 NOVEMBER 2026 10:00 PM IST
മലയാളി വാര്‍ത്ത

More Stories...

പതിനേഴുകാരന്‍ അഭിരാം കൊലചെയ്യപ്പെട്ട കേസിലെ പ്രധാന തെളിവുകള്‍ കൊലപാതകം നടന്ന സ്ഥലത്തിന് സമീപത്തെ കൃഷിയിടത്തിലെ കിണറ്റില്‍നിന്ന് പോലീസ് കണ്ടെടുത്തു

വില്‍പത്രം ഇല്ല...നോമിനിയുമില്ല നിക്ഷേപിച്ച പണം കുടുംബത്തിന് ലഭിക്കുമോ? അറിയാം നടപടികള്‍

ബസ്സിലിരുന്ന് ഉടുതുണി മാറ്റി അടിവസ്ത്രം പരിശോധിച്ച വനിതാ പോലീസ് ഞെട്ടി..! ലക്ഷ്യം അയ്യപ്പന്മാർ,വൻ കളികൾ!

ഡോക്ടറെ മര്‍ദിച്ച കേസില്‍ നടി അതുല്യ ഉള്‍പ്പെടെയുള്ളവര്‍ക്ക് ജാമ്യം

തൂഫാൻ കെയർ പദ്ധതി; ലഹരിക്ക് അടിമപ്പെട്ടവരെ ശിക്ഷിക്കുകയോ സമൂഹത്തിൽനിന്ന് മാറ്റിനിർത്തുകയോ അരുത്; ചികിത്സയിലൂടെയും മാനസിക പിന്തുണയിലൂടെയും അവരെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരിക കൂടിയാണ് തൂഫാൻ കെയറിന്റെ പ്രധാന ലക്ഷ്യമെന്ന് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല

പി എസ് സിയിൽ പുതിയ അംഗങ്ങളെ നിയമിച്ചതെന്തിന്? വരും ദിവസങ്ങളിൽ കേരളം ഞ്ഞെട്ടുമെന്ന് മുഖ്യൻ പറഞ്ഞതെന്തിന്? മാസ്റ്റർ ട്വിസ്റ്റ് 

 

പി എസ് സി ചെയർമാന്റെയും  നിലവിലുള്ള അംഗങ്ങളുടെയും പേരിൽ ക്രിമിനൽ കേസെടുത്ത് എഫ് ഐ ആർ എടുക്കാൻ സംസ്ഥാന  സർക്കാർ നീക്കം തുടങ്ങി  ഭരണഘടനാ  സ്ഥാപനമായ പി എസ് സിയിൽ അഴിമതി നടത്തിയതിന്റെ പേരിലായിരിക്കും കേസെടുക്കുക.     ഗവർണറുടെ ശുപാർശ മറയാക്കി പിണറായി വിജയനും സംഘവും പിഎസ്‌സിയിൽനിന്ന് കാണിച്ചിരിക്കുന്ന വൃത്തിക്കേടിൽനിന്ന് രക്ഷപ്പെടാമെന്ന് വിചാരിക്കേണ്ടെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ ഡെൽഹിയിൽ പറഞ്ഞതിന്റെ അർത്ഥം ഇതാണ്.

 

'ഞങ്ങളോട് ചോദിക്കാതെ പിഎസ്‌സി അംഗങ്ങളെ പിരിച്ചുവിടാൻ ശുപാർശ ചെയ്ത ഗവർണറുടെ നടപടി തെറ്റാണ്. അത് ഭരണഘടനാ വിരുദ്ധമാണ്. എന്നാൽ അതിന്റെ പേരിൽ പിണറായി വിജയനും സംഘവും പിഎസ്‌സിയിൽനിന്ന് കാണിച്ചിരിക്കുന്ന വൃത്തിക്കേടിൽനിന്ന് രക്ഷപ്പെടാമെന്ന് വിചാരിക്കേണ്ട. എല്ലാം പുറത്തുകൊണ്ടുവരും. കേരളത്തിലെ യുവജനങ്ങളെ മുഴുവൻ ചതിച്ച സർക്കാരായിരുന്നു പിണറായിയുടേത്. അന്വേഷണം നടക്കുന്ന സാഹചര്യത്തിൽ ഞാൻ കൂടുതലൊന്നും പറയുന്നില്ല' എന്നും സതീശൻ പറഞ്ഞു. 

 

പ്രാഥമികമായി കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ താൻ ഞെട്ടലിലാണ്. കേരളം തകർന്നുപോകുന്ന കാര്യങ്ങളാണ് വരാൻ പോകുന്നത്. ഒന്നും വെറുതെ വിടില്ലെന്നും സതീശൻ കൂട്ടിച്ചേർത്തു.

 

ചോദ്യം ചെയ്യാൻ വിളിപ്പിച്ചാൽ വരില്ലെന്ന് പറയാൻ ആരാണ് പിഎസ് സി ചെയർമാനെന്നും മുഖ്യമന്ത്രി ചോദിച്ചു. 'മുഖ്യമന്ത്രിയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചാൽ ഹാജരാകേണ്ടി വരും. പിഎസ്‌സി ചെയർമാൻ ഏത് കൊമ്പത്തെ ആളാണ്. നിയമത്തിന് അതീതനാണോ അദ്ദേഹം. അത്രയും വലിയ കുഴപ്പം ചെയ്ത് വെച്ചിട്ട് വരില്ലെന്ന് പറയുകയാണ്' മുഖ്യമന്ത്രി പറഞ്ഞു.

 

ഇത്രയും കുഴപ്പം ചെയ്ത് വെച്ചിട്ടാണ് എൽപിഎസ്ടി സമരത്തിൽ എൽഡിഎഫ് നേതാക്കൾ പോയിരിക്കുന്നത്. അധ്യാപകരുടെ 500 റിട്ടയർമെന്റ് വേക്കൻസി വന്നാൽ 15000 പേരുടെ ലിസ്റ്റ് പിഎസ്സി ഇടും. തൊട്ടപ്പുറത്ത് ഡിവിഷൻഫോൾ വന്ന് 1500 പേരുടെ ജോലി നഷ്ടപ്പെടുന്നുണ്ടാകും.

 

ഇല്ലാത്ത വേക്കൻസിക്ക് ലിസ്റ്റ് ഉണ്ടാക്കിവിടുകയാണിവർ ചെയ്തിരുന്നത്. എന്നിട്ട് ഒന്നാം റാങ്കുകാരന് പോലും നിയമനമില്ലാത്ത അവസ്ഥ സൃഷ്ടിച്ചു. എന്നിട്ടാണ് ഇവർ ഈ സമരത്തിൽ ചെന്നിരിക്കുന്നത്. അതിലും വലിയ വിരോധാഭാസം ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.



അതേ സമയം പിഎസ്‌സി പ്രസിദ്ധീകരിക്കുന്ന വിജ്ഞാപനങ്ങളില്‍ റെക്കോര്‍ഡ് വീഴ്ച സംഭവിക്കുമ്പോഴാണ് അഞ്ച് പുതിയ അംഗങ്ങളെ കൂടി നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ തീരുമാനം. കോണ്‍ഗ്രസിൽനിന്ന് നാല് അംഗങ്ങളെയും ലീഗില്‍നിന്ന് ഒരാളെയും നിയമിക്കുന്നതോടെ ചെയര്‍മാന്‍ ഉള്‍പ്പെടെ അംഗങ്ങളുടെ എണ്ണം 21 ആകും. പ്രതിമാസം 80 ലക്ഷത്തോളം രൂപയാണ് ഇവരുടെ ശമ്പളത്തിനും മറ്റ് ആനുകൂല്യങ്ങൾ‌ക്കുമായി വേണ്ടി വരുന്നത്. ഇതിന് പിന്നിൽ ഒരു കാരണമുണ്ട്. 

 

2026 അവസാനിക്കാന്‍ ഒന്നരമാസം മാത്രം ബാക്കിയുള്ളപ്പോള്‍ 191 വിജ്ഞാപനങ്ങള്‍ മാത്രമാണ് പിഎസ്‌സി പ്രസിദ്ധീകരിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഒക്‌ടോബര്‍ 30 വരെ 437 തസ്തികകളിലേക്കു വിജ്ഞാപനം പ്രസിദ്ധീകരിച്ചിരുന്നു. 2025ല്‍ ആകെ 902 തസ്തികകളില്‍ വിജ്ഞാപനം പ്രസിദ്ധീകരിച്ചിരുന്നെങ്കിലും ഈ വര്‍ഷം ഇതിന്റെ പകുതി പോലും പ്രസിദ്ധീകരിക്കാന്‍ സാധ്യതയില്ലെന്നാണു വിലയിരുത്തല്‍. നവംബര്‍, ഡിസംബര്‍ മാസങ്ങളിലാണ് പിഎസ്‌സി ഏറ്റവും കൂടുതല്‍ വിജ്ഞാപനങ്ങള്‍ പ്രസിദ്ധീകരിക്കുന്നത്. അധ്യാപക തസ്തികകളിലേക്കുള്ള പുതിയ വിജ്ഞാപനം പ്രസിദ്ധീകരിക്കുന്നതില്‍ ഉള്‍പ്പെടെ ആശയക്കുഴപ്പമുണ്ട്.

 

2013ലാണ് കമ്മിഷന്‍ അംഗങ്ങളുടെ എണ്ണം 21 ആക്കി വര്‍ധിപ്പിച്ചത്. 1959ല്‍ വെറും 5 അംഗങ്ങളാണ് പിഎസ്‌സിയില്‍ ഉണ്ടായിരുന്നത്. 1971-7, 1981-8, 1982-9, 1983-13, 1984-15, 2004-18 എന്നിങ്ങനെയാണ് വിവിധ വര്‍ഷങ്ങളിലെ പിഎസ്‌സി അംഗങ്ങളുടെ എണ്ണത്തിലുണ്ടായ വര്‍ധന. ചെയര്‍മാനും 21 അംഗങ്ങള്‍ക്കുമായി പ്രതിമാസം ഏതാണ്ട് 76 ലക്ഷത്തോളം രൂപയാണ് ചെലവാകുന്നത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് ശമ്പളവര്‍ധന നടപ്പാക്കിയത്. പിഎസ്‌സി ചെയര്‍മാന്റെ പ്രതിമാസ അടിസ്ഥാന ശമ്പളം 224100 രൂപയാണ്. 1,34,460 രൂപ ക്ഷാമബത്ത (60 ശതമാനം), വീട്ടുവാടക 10000 രൂപ എന്നിവ ഉള്‍പ്പെടെ 3,68,560 രൂപ ലഭിക്കും. അംഗങ്ങളുടെ അടിസ്ഥാന ശമ്പളം 219090 രൂപയും ക്ഷാമബത്തയായി 1,31,454 രൂപയും വീട്ടുവാടകയായി 10000 രൂപയും വാഹന അലവന്‍സ് 5000 രൂപയും ലഭിക്കും.

 

ഇതിനു പുറമേ ആറു വര്‍ഷ കാലപരിധിക്കു ശേഷം ജീവിതാവസാനം വരെ പെന്‍ഷനും മെഡിക്കല്‍ ആനുകൂല്യങ്ങളും കിട്ടുകയും ചെയ്യും. ആറു വര്‍ഷം അല്ലെങ്കില്‍ 62 വയസ് എന്ന വ്യവസ്ഥയിലാണു പിഎസ്‌സി അംഗങ്ങളെ സര്‍ക്കാര്‍ നിയോഗിക്കുന്നത്. ചെയര്‍മാനു ജില്ലാ ജഡ്ജിമാരുടെ സൂപ്പര്‍ടൈം സ്‌കെയിലിലെ പരമാവധി തുകയ്ക്കു തുല്യവും അംഗങ്ങള്‍ക്ക് ജില്ലാ ജഡ്ജിമാരുടെ സിലക്ഷന്‍ ഗ്രേഡ് സ്‌കെയിലിലെ പരമാവധി തുകയ്ക്കു തുല്യവുമായിരിക്കും പുതുക്കിയ ശമ്പളമെന്നാണ് കഴിഞ്ഞ സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറഞ്ഞിരുന്നത്. പിഎസ്‌സി അംഗമാകാന്‍ പ്രത്യേക യോഗ്യതയൊന്നും വേണ്ടെങ്കിലും ജില്ലാ ജഡ്ജിയുടെ ശമ്പള സ്‌കെയിലാണു നിശ്ചയിച്ചിരിക്കുന്നതെന്നതാണ് ഏറെ കൗതുകം.

 

കേരളത്തിലെ പി.എസ്.സി. പരീക്ഷാക്രമക്കേടിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ ഇടപെട്ടാണ് ശക്തമായ നീക്കം നടത്തിയത്.   നൂറോളം പരാതികളുയർന്നതിനാൽ രാഷ്ട്രപതിക്ക് റിപ്പോർട്ട് ചെയ്യാനാണ് നീക്കം. പി.എസ്.സി. ഭരണഘടനാസ്ഥാപനമായതിനാൽ നടപടിയെടുക്കാൻ രാഷ്ട്രപതിക്കേ അധികാരമുള്ളൂ. രാഷ്ട്രപതി സുപ്രീംകോടതിയുടെ അന്വേഷണത്തിന് റഫർ ചെയ്താൽ പി.എസ്.സി. ചെയർമാനെയും അംഗങ്ങളെയും സസ്‌പെൻഡ് ചെയ്യാൻ ഗവർണർക്ക് കഴിയും. സുപ്രീംകോടതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രാഷ്ട്രപതിക്ക് പി.എസ്.സി.യെ പിരിച്ചുവിടാം. ഇതിനുള്ള നിയമസാധ്യതയാണ് ഗവർണർ തേടിയത്. എന്നാൽ സർക്കാരിന് ഇതിനുള്ള അധികാരമില്ല. പകരം പി എസ് സി അംഗങ്ങളെ ക്രിമിനൽ കേസിൽ കുരുക്കി സ്വയം രാജിവയ്പ്പിക്കാനാണ് ശ്രമം. ഇല്ലെങ്കിൽഅറസ്റ്റ് ചെയ്ത് രാജിവയ്പ്പിക്കും. പുതിയ അംഗങ്ങൾ ചുമതലയേറ്റതിനാൽ ഇനി ഭരണപ്രതിസന്ധി ഉണ്ടാകില്ല. 

 

ഇപ്പോഴത്തെ സർക്കാർ നടപടിയിലും ക്രൈംബ്രാഞ്ചിന്റെ പ്രത്യേകാന്വേഷണത്തിലും ഗവർണർ തൃപ്തനല്ല.  രണ്ടുമാസമായി വിവാദംപുകയുന്ന പരീക്ഷാക്രമക്കേടിൽ ഇതുവരെ ഒരു വഴിത്തിരിവുണ്ടായിട്ടില്ലെന്നാണ് ലോക്ഭവന്റെ വിലയിരുത്തൽ. സർക്കാരിന്റെ മെല്ലെ പോക്കിൽ പുതിയ  ഗവർണർക്ക് അത്യപ്തിയുണ്ട്.

 

പരീക്ഷാക്രമക്കേടിൽ നൂറോളം പരാതികൾ വന്നെങ്കിലും ആസൂത്രണബോർഡ് പരീക്ഷാത്തട്ടിപ്പിൽ മാത്രമേ നിലവിൽ കേസെടുത്തിട്ടുള്ളൂ. മറ്റുപരാതികൾ പരിശോധിച്ച് നടപടിയെടുക്കുമെന്നാണ് അന്വേഷണസംഘത്തിന്റെ വിശദീകരണം. ചരിത്രത്തിലാദ്യമായി പോലീസ് പി.എസ്.സി.യിലെ പരീക്ഷാവിഭാഗത്തിലെത്തി രേഖകളും പരിശോധിച്ചിരുന്നു.

 

രാജ്യത്ത് പലേടത്തും പി.എസ്.സി.യിലെ ക്രമക്കേടുകളെച്ചൊല്ലി യുവാക്കൾ പ്രക്ഷോഭത്തിലാണ്. സമരങ്ങളെ ഇടതുപക്ഷം പിന്തുണയ്ക്കുന്നുമുണ്ട്. കേരളത്തിൽ നിലവിലെ പി.എസ്.സി. എൽ.ഡി.എഫ്. ഭരണകാലത്ത് നിയമിക്കപ്പെട്ടതാണ്.

ഭരണഘടനാപരിരക്ഷയുള്ള സ്വതന്ത്രസ്ഥാപനമായതിനാൽ, ഗവർണർക്ക് നേരിട്ട് പി.എസ്.സി.യെ പിരിച്ചുവിടാനാവില്ല. ഗവർണറുടെ റിപ്പോർട്ട് ലഭിച്ചാൽ രാഷ്ട്രപതിക്ക് അന്വേഷണത്തിനായി സുപ്രീംകോടതിക്ക് റഫർ ചെയ്യാം. സുപ്രീംകോടതി അന്വേഷണം വന്നാൽ പി.എസ്.സി. ചെയർമാനെയും അംഗങ്ങളെയും ഗവർണർക്ക് സസ്‌പെൻഡ്‌ ചെയ്യാം. അന്വേഷണത്തിൽ സുപ്രീംകോടതിയിൽനിന്ന് പി.എസ്.സി.ക്കെതിരായ പരാമർശമുണ്ടായാൽ രാഷ്ട്രപതിക്ക് പിരിച്ചുവിടാം. സുപ്രീം കോടതിയെ ഇടുപെടുവിച്ച് പി എസ് സി ഭരണ സമിതിയെ നശിപ്പിക്കാൻ ഗവർണർക്ക് മാത്രമേ കഴിയുകയുള്ളു.  പി എസ് സി ഇക്കഴിഞ്ഞ 10 വർഷങ്ങളായി നടത്തിയ പരീക്ഷകൾ പരിശോധിക്കണം എന്നാണ് ഗവർണറുടെ തീരുമാനം. 

 

പി എസ് സിയെ പിരിച്ചുവിട്ടാൽ അതിന്റെ ഗുണഫലം ബി ജെ പിക്ക് ലഭിക്കുമെന്ന് ഗവർണർ കരുതുന്നു. ഇടതു വലതുമുന്നണികൾക്ക് പി എസ് സിയുടെ കാര്യത്തിൽ ഒളിച്ചുകളിയുണ്ടെന്ന് ഗവർണർ വിശ്വസിക്കുന്നു. സി പി എമ്മിന്റെ നീക്കങ്ങൾ ലോകഭവൻ സ്ശ്രദ്ധം വീക്ഷിക്കുകയാണ്. 

ലോകമാതൃക എന്ന മട്ടിൽ പിണറായി വിജയൻ നിരന്തരം അവതരിപ്പിച്ചുകൊണ്ടിരുന്ന കേരള പബ്ളിക് സർവീസ് കമ്മീഷൻ ചെയർമാനും അംഗങ്ങളും അറസ്റ്റ് ഭയന്ന് മുൻകൂർ ജാമ്യം ഹൈക്കോടതിയിൽ മൂവ് ചെയ്യാനുള്ള നിയമോപദേശം തേടിയതായി സൂചനയുണ്ട്. ചെയർമാനെയും അംഗങ്ങളെയും എപ്പോൾ വേണമെങ്കിലും അറസ്റ്റ് ചെയ്യാം എന്നതാണ് അവസ്ഥ. സഖാക്കളെയും സഖാത്തികളെയും അവരുടെ ബന്ധുക്കളെയും സംസ്ഥാനത്തെ മേനിയുള്ള ഉന്നത തസ്തികകളിൽ പ്രതിഷ്ഠിക്കാൻ പിണറായി സർക്കാർ നടത്തിയ ഹീനമായ ശ്രമങ്ങൾ വലിച്ച് പുറത്തിട്ട് ഉത്തരവാദികളെ അകത്താക്കാനുള്ള ശ്രമമാണ് സതീശൻ സർക്കാർ നടത്തുന്നത്. 

 

അഴിമതിയിൽ മുങ്ങിനിൽക്കുന്ന പിഎസ്‌സിയിലേക്കു പൊലീസിന്റെ ക്രൈംബ്രാഞ്ച് സംഘത്തെ നിയോഗിച്ചതിലൂടെ, കർശന നടപടിയിലേക്കാണു സർക്കാർ കടന്നിരിക്കുന്നത്. വിജിലൻസിന്റെ പ്രത്യേക സംഘത്തെ നിയോഗിക്കാൻ ഒരുഘട്ടത്തിൽ ആലോചിച്ചെങ്കിലും പിഎസ്‌സി, ജുഡീഷ്യറി, നിയമസഭ എന്നിവയിൽ അന്വേഷണം നടത്തുന്നതിൽ വിജിലൻസിനുള്ള നിയന്ത്രണം സർക്കാർ കണക്കിലെടുത്തു. മൂന്നിടങ്ങളിലും അന്വേഷിക്കാനുള്ള അധികാരത്തിൽ വ്യക്തത വരുത്തി വിജിലൻസ് ചട്ടം ഭേദഗതി ചെയ്തെങ്കിലും ക്രൈംബ്രാഞ്ച് തന്നെയാണ് ഉചിതമെന്ന് ആത്യന്തികമായി വിലയിരുത്തി. ഇക്കാര്യം മന്ത്രിസഭയിൽ ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി, പിഎസ്‌സിയുടെ കാര്യത്തിൽ സർക്കാർ കർശന നടപടിയിലേക്കു നീങ്ങുകയാണെന്ന് അറിയിച്ചു.മന്ത്രിസഭ ഒന്നടങ്കം മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും പിന്തുണ പ്രഖ്യാപിച്ചു. 

 

പിഎസ്‌സി ഭരണഘടനാ സ്ഥാപനമാണെങ്കിലും അതിന്റെ സംരക്ഷണം കേസന്വേഷണത്തിൽ ലഭിക്കില്ല. അന്വേഷണത്തിൽ നിയമപരമായ തുടർനടപടികൾ സ്വീകരിക്കുന്നതിൽ ക്രൈംബ്രാഞ്ചിനു മേൽ നിയന്ത്രണമുണ്ടാവില്ല. മുഖ്യമന്ത്രിയുടെ ലക്ഷ്യം പുതിയ തലമുറയായതിനാൽ പി എസ് സിക്കെതിരെ താൻ നടത്തുന്ന എല്ലാ നടപടികൾക്കും യുവജനങ്ങളുടെ പിന്തുന്ന ലഭിക്കുമെന്ന് മുഖ്യമന്ത്രി കരുതുന്നു. 

 

ക്രമക്കേട് തെളിഞ്ഞാൽ ക്രിമിനൽ കുറ്റമായി കണക്കാക്കി അറസ്റ്റിലേക്കു വരെ നീങ്ങാം. അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറിയതോടെ, നിലവിൽ പിഎസ്‌സിയിൽ വിജിലൻസ് ഉദ്യോഗസ്ഥൻ നടത്തുന്ന പരിശോധന അപ്രസക്തമായി,  ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ഇതുവരെ ശേഖരിച്ച വിവരങ്ങൾ അദ്ദേഹം ക്രൈംബ്രാഞ്ചിനു കൈമാറി. പിഎസ്‌സിയിലെ ക്രമക്കേട് ആരോപണത്തിൽ ക്രൈംബ്രാഞ്ചിന്റെ അന്വേഷണം വരുന്നത് ആദ്യമാണ്.

 

ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേടിലുൾപ്പെടെ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ, 2023ൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച 642 കാറ്റഗറികളിലെ ഉത്തരക്കടലാസുകൾ നശിപ്പിക്കാൻ പി.എസ്‌.സി ഉത്തരവിട്ടു. തെളിവുകൾ നശിപ്പിക്കാനാണ് ശ്രമമെന്ന ആരോപണം ശക്തമായി. ഇതിനും പിടിവിഴുന്നു കഴിഞ്ഞു. അന്വേഷണഘട്ടത്തിൽ ഒരു രേഖയും നശിപ്പിക്കാൻ പാടില്ലെന്ന വ്യക്തമായ സന്ദേശം അന്വേഷണ സംഘം പി എസ് സി സെക്രട്ടറിക്ക് നൽകി കഴിഞ്ഞു. 

 

ഇന്ത്യയിലെ ആകെ പി.എസ്.സി നിയമനങ്ങളുടെ 60 ശതമാനവും നടക്കുന്നത് നമ്മുടെ കേരളത്തിലാണ്. 2025ൽ മാത്രം പി.എസ്.സി വഴി സർക്കാർ 36,813 നിയമനങ്ങൾ നടത്തി, തുടർച്ചയായി മൂന്നാം വർഷവും 30,000ൽ അധികം പേർക്ക് സർക്കാർ ജോലി നൽകാൻ സാധിച്ചു. 2016 മേയ് മുതൽ 2025 ഒക്ടോബർ 31 വരെ പി.എസ്.സി മുഖേന ആകെ 3,00,773 നിയമനങ്ങളാണ് നടന്നത്, ഇത് ചരിത്രമാണ്. സംസ്ഥാനത്ത് 30,000 ത്തോളം പുതിയ തസ്തികകൾ സൃഷ്ടിച്ച് കൂടുതൽ തൊഴിലവസരങ്ങൾ ഉറപ്പാക്കി... യുവതലമുറക്ക് സർക്കാർ ജോലി എന്ന സ്വപ്നം കാണാനും അത് യാഥാർഥ്യമാക്കാനും കഴിയുന്ന ഒരു നവയുഗം വിരിയുകയാണ് കേരളത്തിൽ’’-ഭരണത്തിന്റെ മൂന്നാം വർഷം  ഇടതുമുന്നണി നടത്തിയ അവകാശവാദ പരസ്യങ്ങളിലൊന്നാണ് ഇത്.

 

എന്നാൽ, തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി തോറ്റ് ഐക്യ ജനാധിപത്യമുന്നണി അധികാരമേറ്റതിൽ പിന്നെ, പി.എസ്.സിയെ കുറിച്ചു സർക്കാറിനു മുന്നിൽ കുമിഞ്ഞുകൂടുന്ന പരാതികൾ നിരവധിയാണ് .   പബ്ലിക് സർവിസ് കമീഷൻ സി പി എമ്മിന് മാത്രം സർവിസ് നടത്തുന്ന കമീഷനായി മാറി എന്നാണ്  ആരോപണങ്ങൾ തെളിയിക്കുന്നത്. പി എസ് സിയെ ഇത്തരത്തിൽ കച്ചവടമടിക്കുമെന്ന് ആരും സ്വപ്നത്തിൽ പോലും കരുതിയില്ല.

 

വിശ്വാസ്യതയിലും സുതാര്യതയിലും നിഷ്പക്ഷ സമീപനത്തിലും ഉന്നതനിലവാരം പുലർത്തേണ്ട ഉന്നത ഭരണസ്ഥാപനമായ പി.എസ്.സിയുടെ പരീക്ഷാ നടത്തിപ്പ്, റാങ്ക് ലിസ്റ്റ്, നിയമനരീതി എല്ലാം അടിമുടി ആക്ഷേപങ്ങൾക്ക് വിധേയമായിരിക്കുകയാണിപ്പോൾ. പരാതികളിൽ ആഭ്യന്തര അന്വേഷണത്തിന് പി.എസ്.സി മുതിർന്നിട്ടുണ്ട്. എന്നാൽ, കഴിഞ്ഞ ഗവൺമെന്റിന്റെ കാലത്ത് നിയുക്തമായ കമീഷൻ, തങ്ങൾക്കെതിരെ ഉണ്ടായി കൊണ്ടിരിക്കുന്ന ആരോപണകറകൾ തേയ്ച്ചുമായ്ക്കാനാണ് ശ്രമിക്കുന്നത്. 

 

പി.എസ്.സിയിൽ ചോദ്യപേപ്പർ തയാറാക്കുന്നതിനുള്ള പാനലിനെ നിശ്ചയിക്കുന്നത് ചെയർമാനാണ്. ഇടതുപക്ഷ സർവിസ് സംഘടനാ നേതാവായിരുന്ന ചെയർമാന്റെ പാനലിൽ വരുന്നവരെല്ലാം ആ അസോസിയേഷൻ നേതാക്കളോ അംഗങ്ങളോ ആണ്. ഇന്റർവ്യൂവിന് വിഷയ വിദഗ്ധരായി പോകുന്നതും അവർ തന്നെ. പാനൽ തയാറാക്കുന്ന ചോദ്യങ്ങളിലേതൊക്കെ അംഗീകരിക്കപ്പെട്ടു എന്നു അംഗങ്ങൾക്ക് അറിവില്ലാതിരിക്കണമെന്നതാണ് വ്യവസ്ഥ. എന്നാൽ, ഇപ്പോൾ പ്രതിഫലം അനാകർഷകമെന്നു പറഞ്ഞ് പലരും പിൻവാങ്ങുന്നതിനാൽ ഒടുവിൽ ഒരാളുടെ ചോദ്യപട്ടിക അതേ പടി അംഗീകരിക്കുകയാണെന്നാണ് ആക്ഷേപം. ചെയർമാന്റെ സുഹൃത്തുക്കൾ  തയ്യാറാക്കുന്ന ചോദ്യാവലിക്ക് എന്ത് രഹസ്യസ്വഭാവമാണുള്ളത്. ഇടതുമുന്നണി സർക്കാരിന്റെ കാലത്ത് ദേവസ്വം റിക്രൂട്ടമെന്റ് ബോർഡിൽ വരെ നടന്ന പരീക്ഷകളുടെ പരിശുദ്ധി ഇതിനകം ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. 

 

പിഎസ്‌സി ക്രമക്കേട് രാഷ്ട്രപതിയുടെ അടുക്കൽ എത്തണമെങ്കിൽ  ഗവർണർ തന്നെ വിചാരിക്കണം. 

 

ചെയർമാന് ഇഷ്‌ടാനുസരണം എല്ലാ സൗകര്യങ്ങളുമുള്ള വീട് വാടകയ്‌ക്കെടുക്കാം. വാടക സർക്കാർ നൽകും. അതുപോലെയാണ് വാഹനവും. സർക്കാർ വാഹനമല്ല, പകരം ഇഷ്ട വാഹനം ഔദ്യോഗിക കാലാവധി മുഴുവൻ ഉപയോഗിക്കാം. ചെലവ് സർക്കാർ വഹിക്കും. സ്വന്തമായി ഒരു ഡ്രൈവറെ നിയമിക്കാം. ഡ്രൈവർക്കുള്ള ശമ്പളവും സർക്കാർ നൽകും. അംഗങ്ങൾക്ക് കാറില്ല, പകരം കാർ വാങ്ങുന്നതിന് പലിശരഹിത വായ്പയുമുണ്ട്. വാഹനത്തിന് സർക്കാർ സ്‌കെയിലിൽ ഒരു ഡ്രൈവറെ കാലാവധി കഴിയും വരെ നിയമിക്കുകയും ചെയ്യാം. ഒന്നാം ക്ലാസ് യാത്രപ്പടി, പിഎ, ഡഫേദാർ തുടങ്ങി സൗകര്യങ്ങൾ വേറെയുമുണ്ട്.

 

യൂണിയൻ പബ്ലിക് സർവീസ് കമ്മിഷനായി താരതമ്യപ്പെടുത്തുമ്പാഴാണ് ഇതിന്റെ വൈരുദ്ധ്യം കൃത്യമായി മനസിലാവുക. യുപിഎസ്‌സിയിൽ ചെയർപഴ്‌സനെക്കൂടാതെ 6 പേരാണ് അംഗങ്ങൾ. തമിഴ്നാട് പിഎസ്സിയിൽ 14 ഉം കർണാടകയിൽ 13ഉം ആണ് അംഗങ്ങൾ. പിഎസ്സിയിലാവട്ടെ, ചെയർമാനടക്കം 21 അംഗങ്ങൾ. മൊത്തം ജീവനക്കാരുടെ എണ്ണമെടുത്താൽ 1755 പേർ. യുപിഎസ്‌സിയിലെ ഭരണസമിതിയിൽ ചെയർപഴ്‌സനടക്കം സിവിൽ സർവീസിൽ പ്രവർത്തിച്ചിരുന്നവരോ ഇപ്പോൾ പ്രവർത്തിക്കുന്നവരോ ആണ്. അംഗങ്ങൾ ഇന്ത്യൻ സൈന്യത്തിൽ നിന്നു വിരമിച്ച ഉദ്യോഗസ്ഥരും അക്കാദമിക് വിദഗ്ധരും. പിഎസ്‌സിയുടെ കാര്യം വീണ്ടും പറയണ്ടല്ലോ.

 

യുപിഎസ്‌സി അധ്യക്ഷന്റെ മാസശമ്പളം 2.5 ലക്ഷം രൂപയാണ്, അംഗങ്ങൾക്ക് 2.25 ലക്ഷവും. അത് തന്നെ അവസാനമായി വര്‌ധിപ്പിച്ചത് എട്ടു വർഷം മുൻപാണ്. കേരളം കഴിഞ്ഞാൽ കർണാടകയിലാണ് പബ്ലിക് സർവീസ് കമ്മീഷൻ ചെയർപേഴ്‌സണിനാണ് കൂടുതൽ ശമ്പളമുള്ളത്. സർക്കാർ അലവൻസുകൾ, സ്റ്റാൻഡേർഡ് മെഡിക്കൽ ആനുകൂല്യങ്ങൾ, ഔദ്യോഗിക താമസം എന്നിവയുൾപ്പെടെ പ്രതിമാസം 3,06,580 രൂപ. സംസ്ഥാനത്തെ ഉന്നതതല സീനിയർ അഡ്മിനിസ്ട്രേറ്റീവ് സ്കെയിലിന് തുല്യമാണിത്. മൂന്നാം സ്ഥാനത്തുള്ളത് പ്രതിമാസം 1,82,000 രൂപ ചെയർമാന് ശമ്പളം നൽകുന്ന തമിഴ്നാടാണ്. രാജ്യത്ത് തന്നെ ഏറ്റവും കൂടുതൽ ശമ്പളം കൈപ്പറ്റുന്ന കേരളത്തിലെ പിഎസ്സിസിയിലാണ് ഇന്ന് ക്രമക്കേടുകളുടെ നീണ്ട നിര ഉയരുന്നതും.പി എസ്  സിക്കെതിരെ സർക്കാർ കർശന നടപടികളിലേക്ക് കടക്കാതിരുന്നതിന് ഒരു കാരണമുണ്ട്. പി എസ് സി പിരിച്ചുവിട്ടാൽ സ്ഥാപനം ഇല്ലാതാകുമായിരുന്നു .പുതിയ അംഗങ്ങളെ നിയമിച്ചത് അതിനുവേണ്ടിയാണ് .ചുരുക്കത്തിൽ  ഇനിയുള്ള ദിവസങ്ങളിൽ കേരളം ഞ്ഞെട്ടുമെന്ന് മുഖ്യമന്ത്രി പറഞ്ഞത് വെറുതെയല്ല. 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പതിനേഴുകാരന്‍ അഭിരാം കൊലചെയ്യപ്പെട്ട കേസിലെ പ്രധാന തെളിവുകള്‍ കൊലപാതകം നടന്ന സ്ഥലത്തിന് സമീപത്തെ കൃഷിയിടത്തിലെ കിണറ്റില്‍നിന്ന് പോലീസ് കണ്ടെടുത്തു  (9 minutes ago)

PSCയിൽ പുതിയ അംഗങ്ങളെ നിയമിച്ചതെന്തിന്?വരും ദിവസങ്ങളിൽ കേരളം,ഞെട്ടുമെന്ന് മുഖ്യൻ പറഞ്ഞതെന്തിന്?  (16 minutes ago)

വില്‍പത്രം ഇല്ല...നോമിനിയുമില്ല നിക്ഷേപിച്ച പണം കുടുംബത്തിന് ലഭിക്കുമോ? അറിയാം നടപടികള്‍  (20 minutes ago)

ബസ്സിലിരുന്ന് ഉടുതുണി മാറ്റി അടിവസ്ത്രം പരിശോധിച്ച വനിതാ പോലീസ് ഞെട്ടി..! ലക്ഷ്യം അയ്യപ്പന്മാർ,വൻ കളികൾ!  (29 minutes ago)

പ്രവാസിയുടെ തലവെട്ടി..! ആ വൃത്തികേട് ഇനി ചെയ്താലും ഇത് തന്നെ..!വമ്പൻ നീക്കം പ്രവാസികളെ അറിയണേ  (42 minutes ago)

അമേരിക്കയെ വിറപ്പിച്ച് 4 ഭൂചലനങ്ങൾ..!രാജ്യത്ത് 50,000 ജനങ്ങളെ ഒഴിപ്പിച്ചു; ഇന്ന് രാത്രി രാക്ഷസൻ ചുഴലി  (51 minutes ago)

ഭര്‍ത്താവുമായി അവിഹിതബന്ധമുണ്ടെന്ന് സംശയിച്ച് യുവതിയെ കൊലപ്പെടുത്തി: 13 ലക്ഷത്തിന്റെ ക്വട്ടേഷന്‍ നല്‍കിയ ഭാര്യയും കൂട്ടാളികളും കുടുങ്ങി  (1 hour ago)

ഡോക്ടറെ മര്‍ദിച്ച കേസില്‍ നടി അതുല്യ ഉള്‍പ്പെടെയുള്ളവര്‍ക്ക് ജാമ്യം  (2 hours ago)

തൂഫാൻ കെയർ പദ്ധതി; ലഹരിക്ക് അടിമപ്പെട്ടവരെ ശിക്ഷിക്കുകയോ സമൂഹത്തിൽനിന്ന് മാറ്റിനിർത്തുകയോ അരുത്; ചികിത്സയിലൂടെയും മാനസിക പിന്തുണയിലൂടെയും അവരെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരിക കൂടിയാണ് തൂഫാൻ ക  (2 hours ago)

അടുത്ത സാമ്പത്തിക വർഷത്തോടെ സംസ്ഥാനത്ത് സമ്പൂർണ വെജിറ്റബിൾ മിഷൻ നടപ്പാക്കും; നടപടികൾ സർക്കാർ ആരംഭിച്ചതായി മന്ത്രി ടി. സിദ്ദിഖ്  (2 hours ago)

സർഗാത്മക ഇടങ്ങളെ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് കലാകാരന്മാര്‍ ഉയര്‍ത്തിയ ആശങ്ക ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നത്; മാനവീയം വീഥിയില്‍ കലാ, സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ തുടർന്നും നടത്തുവാനുള്ള സൗക  (2 hours ago)

അരിയില്‍ ഷുക്കൂറിന്റേ വധം; രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാന്‍ സി.പി.എം ക്രിമിനലുകളെ ഉപയോഗിക്കുന്നുവെന്നതിന്റെ ഭീതിതമായ ഉദാഹരണം; നീതിക്കു വേണ്ടിയുള്ള പോരാട്ടം തുടരുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ  (3 hours ago)

പത്മജ വേണുഗോപാലിന്റെ രാജി ഭൗർഭാഗ്യകരം; വ്യക്തിപരമായ ചില കാരണങ്ങളാലാണ് പാർട്ടിയിൽ തുടരാൻ കഴിയാത്തതെന്ന് സംസ്ഥാന അധ്യക്ഷന് നൽകിയ രാജിക്കത്തിൽ അവർ വ്യക്തമാക്കി; നിലപാട് വ്യക്തമാക്കി ബിജെപി  (3 hours ago)

റാന്നി വടശ്ശേരിക്കര ടൗണിൽ കാട്ടാനക്കൂട്ടം ഇറങ്ങി; അടിയന്തര യോഗം വിളിച്ച് വനം വകുപ്പ് മന്ത്രി; ആട്ടക്കുഴിയിലെ തോട്ടങ്ങളിൽ സ്ഥാപിച്ച ഫെൻസിങ്ങിന്റെ ഭാഗങ്ങൾ ഉടൻതന്നെ ഭാഗികമായി നീക്കം ചെയ്യാൻ യോഗത്തിൽ തീരു  (3 hours ago)

എം കെ സ്റ്റാലിനെ പരാജയപ്പെടുത്തിയ ടിവികെ എംഎല്‍എ വി എസ് ബാബു അന്തരിച്ചു  (3 hours ago)

Malayali Vartha Recommends