അരിയില്‍ ഷുക്കൂറിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി ജയരാജനെയും സംസ്ഥാന സമിതി അംഗം ടിവി രാജേഷിനെയും കോടതി വെറുതെ വിട്ടു...

അരിയില്‍ ഷുക്കൂറിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി ജയരാജനെയും സംസ്ഥാന സമിതി അംഗം ടിവി രാജേഷിനെയും കോടതി വെറുതെ വിട്ടു. ഇരുവര്‍ക്കുമെതിരെ ഗൂഢാലോചനക്കുറ്റം തെളിയിക്കാനായില്ലെന്ന് കോടതി കണ്ടെത്തി. എറണാകുളത്തെ പ്രത്യേക സിബിഐ കോടതിയാണ് കേസില്‍ വിധി പ്രസ്താവിച്ചത്. പതിനാലുവര്‍ഷത്തിനുശേഷമാണ് വിധി.
പതിനൊന്നു പേര്‍ കുറ്റക്കാരാണെന്ന കോടതി കണ്ടെത്തി. 14 പേരെ വെറുതെ വിട്ടു. ഒന്നാം പ്രതി കെവി സുമേഷും മൂന്നാം പ്രതി അനൂപും ഏഴാം പ്രതി പവിത്രന്‍, ഒന്‍പതാം പ്രതി, പത്താം പ്രതി തുടങ്ങിയവരാണ് കുറ്റക്കാരാണെന്ന് കണ്ടത്തിയത്.
സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ മകനായ പത്തൊന്‍പതാം പ്രതി ശ്യാംജിത്തിനെയും കോടതി വെറുതെ വിട്ടു. കേസില്‍ പി ജയരാജന്‍ 32ാം പ്രതിയും ടിവി രാജേഷ് 33ാം പ്രതിയുമായിരുന്നു. ഷുക്കൂറിന്റെ മാതാവ് പിസി ആത്തിക്കയുടെ ഹര്‍ജിയില്‍ ഹൈക്കോടതിയാണ് കേസ് സിബിഐക്ക് വിട്ടത്. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി.ജയരാജന് നേരെ ആക്രമണം ഉണ്ടായതിന്റെ പ്രതികാരമായാണ് അരിയില്‍ ഷുക്കൂറിനെ കൊലപ്പെടുത്തിയത് എന്നാണ് സിബിഐ കേസ്.
കേസില്‍ ആകെ 82 സാക്ഷികളാണ് ഉണ്ടായിരുന്നത്. എന്നാല്‍, പ്രതികള്‍ക്കെതിരെ പൊലീസില്‍ മൊഴി നല്‍കിയ പ്രധാന സാക്ഷികള്‍ ഉള്‍പ്പെടെയുള്ളവര്‍ കോടതിയില്‍ ഹാജരായിരുന്നില്ല.
"
https://www.facebook.com/Malayalivartha
























