വി.എസ്. നിര്‍ദ്ദേശിക്കും; പിണറായി മുഖ്യമന്ത്രിയാകും

നിയമസഭാ തെരഞ്ഞെടുപ്പ് ഫലം എല്‍.ഡി.എഫിന് അനുകൂലമാവുകയാണെങ്കില്‍ മുഖ്യമന്ത്രി പദത്തിലേക്ക് പിണറായി വിജയന്റെ പേര് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ നിര്‍ദ്ദേശിക്കും. വി.എസ്. മുഖ്യമന്ത്രിയാവാന്‍ ശ്രമിക്കില്ല. ഇത്തവണ പിണറായി മുഖ്യമന്ത്രിയാകണമെന്ന് നേരത്തെ ധാരണയായി കഴിഞ്ഞിരുന്നു. പ്രസ്തുത ധാരണയില്‍ ഒരു മാറ്റവും സംഭവിക്കാന്‍ സാധ്യതയില്ല.
പഴയ വി.എസി. നെ ഇനി നാം പ്രതീക്ഷിക്കേണ്ടതില്ല. അദ്ദേഹം വിപ്ലവ പ്രവര്‍ത്തനങ്ങളെല്ലാം ഉപേക്ഷിക്കും. പകരം പിണറായിക്കും കോടിയേരിക്കും ഒത്തുനിന്ന് പ്രവര്‍ത്തിക്കും. സീതാറാം യച്ചൂരി ഇരുനേതാക്കളുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് തീരുമാനം.
വി.എസും. പിണറായിയും യുദ്ധം നടത്തിയാല്‍ കോണ്‍ഗ്രസിലെ അവസ്ഥ സി.പി.എമ്മിനും വന്നുചേരുമെന്നാണ് കേന്ദ്രകമ്മിറ്റിയിലെ കേരള നേതാക്കളെ ഉപദേശിച്ചത്. പണ്ടേ കേന്ദ്രനേതൃത്വവുമായി ഒത്തുപോകാനായി പിണറായി ശ്രമിച്ചിരുന്നത്. എന്നാല്‍ അച്യുതാനന്ദനാണ് അതിനെതിരെ നിലകൊണ്ടത്. അച്യുതാനന്ദന്റെ നിലപാടുകള്‍ക്ക് പാര്‍ട്ടിയുടെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു.
പതിമൂന്ന് കൊല്ലം തന്നെ കള്ളനെന്ന് വിളിച്ച് അപമാനിച്ച നേതാക്കള്‍ക്ക് നല്‍കുന്ന വ്യക്തമായ പ്രതികാരമായിരിക്കും പിണറായിയുടെ മുഖ്യമന്ത്രിപദം. എന്നാല്‍ പിണറായിയില്‍ നിന്നും സൗമ്യനായ ഒരു മുഖ്യമന്ത്രിയെ ആര്‍ക്കും പ്രതീക്ഷിക്കാനാവില്ല. കാരണം പാര്‍ട്ടി ചിട്ടയിലാണ് ഇക്കാലമത്രയും പിണറായി വിജയന്‍ വളര്‍ന്നുവന്നത്. അതിനെ അതിജീവിക്കാന്‍ ഇനി അദ്ദേഹത്തിന് കഴിഞ്ഞെന്ന് വരില്ല.
ഉമ്മന്‍ചാണ്ടിയെ പോലെ ഒരു പി.ആര്‍. വിദഗ്ദ്ധനായിരിക്കില്ല പിണറായി. അതായത് മാധ്യമങ്ങള്‍ക്ക് പിണറായിയെ സുഖിപ്പിക്കാന്‍ കഴിയില്ലെന്ന് ചുരുക്കം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha