എക്‌സിറ്റ് പോളുകളുടെ ആയുസ്സ് തിരഞ്ഞെടുപ്പ് ഫലം വരുന്നതുവരെ മാത്രം, യുഡിഎഫിന് മികച്ച ഭൂരിപക്ഷം കിട്ടുമെന്ന് ചെന്നിത്തല

എക്‌സിറ്റ് പോളുകളുടെ ആയുസ്സ് തിരഞ്ഞെടുപ്പ് ഫലം വരുന്നതുവരെ മാത്രമാണെന്നും യുഡിഎഫിന് മികച്ച ഭൂരിപക്ഷം കിട്ടുമെന്ന് രമേശ് ചെന്നിത്തല. വികാരമുണ്ടായെന്നത് സിപിഐഎമ്മിന്റെ അവകാശവാദം മാത്രമാണെന്നും ചെന്നിത്തല പറഞ്ഞു. പല എക്‌സിറ്റ് പോളുകളും പരാജയപ്പെടുന്നതാണ് മുന്‍ കാലങ്ങളില്‍ തെളിഞ്ഞിട്ടുള്ളതെന്നും യുഡി.എഫ് ന് സര്‍ക്കാര്‍ രൂപികരിക്കനാകുമെന്നും ചെന്നിത്തല പ്രത്യാശ പ്രകടിപ്പിച്ചു. ഓരോ മേഖലകളില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ യുഡിഎഫ് ന് ഭരണതുടര്‍ച്ചയുണ്ടാകുമെന്നു തന്നെയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. യഥാര്‍ത്ഥ ചിത്രം തെളിയുമ്‌ബോള്‍ യുഡിഎഫ് ന് മികച്ച ഭൂരിപക്ഷം കിട്ടും.
കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൂര്‍ണ്ണ ആത്മവിശ്വാസത്തിലാണ്. ഭരണ വിരുദ്ധ വികാരമുണ്ടായെന്നു പറയുന്നത് സിപിഐഎമ്മിന്റെ അവകാശവാദം മാത്രമാണ്. കോണ്‍ഗ്രസ് മുക്തഭാരതം സ്വപ്നം കാണുന്ന ബിജെപി ക്ക് കേരളത്തില്‍ അക്കൗണ്ട് തുറക്കാനാവുമെന്നത് മലര്‍പൊടിക്കാരന്റെ സ്വപ്നം മാത്രം. ബി. ജെ. പി യുടെ വര്‍ഗ്ഗീയ ധ്രുവീകരണത്തിനുള്ള ശ്രമത്തിനും സി. പി. എമ്മിന്റെ അക്രമരാഷ്ട്രീയത്തിനും കൊലപാതക രാഷ്ട്രീയത്തിനും വിധിയെഴുത്താകുമുണ്ടാകുക.
യുഡിഎഫ് നല്ല ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരനും അഭിപ്രായപ്പെട്ടു. സര്‍വേ ഫലങ്ങള്‍വെച്ചുകൊണ്ട് വാദപ്രതിവാദത്തിനോ അവകാശവാദത്തിനോ ഇല്ലെന്നും സംസ്ഥാനത്ത് ബിജെപി ഒരു സീറ്റിലും മുന്നേറാനാവില്ലെന്നാണ് പ്രതീക്ഷയെന്നും സുധീരന്‍ പറഞ്ഞു.
അതേസമയം സംസ്ഥാനത്ത് ഇടത് തരംഗമുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ അടക്കമുളള നേതാക്കള്‍ പ്രത്യാശ പ്രകടിപ്പിച്ചു. ബിജെപിയും യുഡിഎഫും വോട്ട് കച്ചവടം നടത്തിയിട്ടില്ലെങ്കില്‍ എല്‍ഡിഎഫ് 100 സീറ്റുകളെന്ന ലക്ഷ്യം നേടുമെന്ന് വിഎസ് പറഞ്ഞു. തെരഞ്ഞെടുപ്പിന്റെ തുടക്കത്തില്‍ ഞാന്‍ പ്രഖ്യാപിച്ചതു പോലെ 100 സീറ്റ് എന്ന ലക്ഷ്യത്തിലേയ്ക്ക് എല്‍.ഡി.എഫ്. എത്തിചേരാവുന്ന സാഹചര്യങ്ങളാണ് നിലവിലുള്ളതെന്നും വിഎസ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha