മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷ സംബന്ധിച്ച് സുപ്രീംകോടതിയില്‍ വീണ്ടും ഹര്‍ജി

മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷ സംബന്ധിച്ച് പഠത്തിന് സാങ്കേതിക വിദഗ്ദ്ധര്‍ അടങ്ങിയ ഒരു അന്തര്‍ദേശീയ ഏജന്‍സിയെ നിയോഗിക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയതായി അഡ്വ. റൂസ്സല്‍ ജോയി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മുല്ലപ്പെരിയാര്‍ ഡാമിന്റെ കാലവധി കഴിഞ്ഞിട്ട് 71 വര്‍ഷങ്ങളായി. കാലാവധി കഴിഞ്ഞ അണക്കെട്ടുകള്‍ ഡി കമ്മിഷന്‍ ചെയ്യണമെന്നാണ് അന്താരാഷ്ട്ര നിയമം.
ഈ നിയമം അനുസരിച്ച് ഡികമ്മിഷന്‍ ചെയ്യുന്ന തീയതി നിര്‍ദ്ദേശിക്കാന്‍ ഒരു ഉന്നതാധികാര സമിതിയെ നിയമിക്കണം. ഡാം പൊട്ടിയാല്‍ ഉണ്ടാവുന്ന എല്ലാനാശനഷ്ടങ്ങള്‍ക്കും ഉത്തരവാദി തമിഴ്‌നാടാണെന്ന് പ്രഖ്യാപിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്. കേസില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയാണ് ഒന്നാം എതിര്‍കക്ഷി.
സംസ്ഥാന സര്‍ക്കാര്‍, തമിഴ്‌നാട് സര്‍ക്കാര്‍, കേന്ദ്ര വാട്ടര്‍ കമ്മിഷന്‍. ദേശീയ ദുരന്ത മാനേജ്‌മെന്റ് അതോറിറ്റി എന്നിവരാണ് രണ്ടു മുതല്‍ അഞ്ചു വരെയുള്ള എതിര്‍കക്ഷികള്‍. മേയ് ആറിന് നല്‍കിയ ഹര്‍ജി അവധി കഴിഞ്ഞാലുടന്‍ കോടതി പരിഗണിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha