പ്രതീക്ഷയോടെ എല്‍ഡിഎഫ് ; കേരളത്തില്‍ എല്‍ഡിഎഫ് അധികാരത്തിലെത്തുമെന്ന് പീപ്പിള്‍ ടിവി സെന്റര്‍ ഫോര്‍ ഇലക്ടറല്‍ സ്റ്റഡീസ് പോസ്റ്റ് പോള്‍ സര്‍വെ

കേരളത്തില്‍ ഇടതുമുന്നണി അധികാരത്തിലെത്തുമെന്ന് പീപ്പിള്‍ ടിവി സെന്റര്‍ ഫോര്‍ ഇലക്ടറല്‍ സ്റ്റഡീസ് പോസ്റ്റ് പോള്‍ സര്‍വെ. 78 മുതല്‍ 88 വരെ സീറ്റു നേടിയാകും എല്‍ഡിഎഫ് അധികാരത്തിലെത്തുക. യുഡിഎഫിന് 52 മുതല്‍ 62 സീറ്റുവരെ ലഭിക്കും. ബിജെപിക്ക് പൂജ്യം മുതല്‍ മൂന്നു സീറ്റുവരെയും സര്‍വെ പ്രവചിക്കുന്നു. കേരളത്തില്‍ ആര് അധികാരത്തിലെത്തുമെന്നു തെരഞ്ഞെടുപ്പിനു പിന്നാലെ നടത്തിയ അന്വേഷണത്തിന്റെയും വിലയിരുത്തലിന്റെയും അടിസ്ഥാനത്തിലാണ് പോസ്റ്റ് പോള്‍ ഫലം തയാറാക്കിയിരിക്കുന്നത്.
മലബാറില്‍ എല്‍ഡിഎഫിനാണു സര്‍വെ മേല്‍ക്കൈ പ്രവചിക്കുന്നത്. മലബാറില്‍ എല്‍ഡിഎഫ് 36 മുതല്‍ 39 വരെ സീറ്റു നേടും. യുഡിഎഫിന് 21 മുതല്‍ 24 സീറ്റു വരെ ലഭിക്കും. ബിജെപിക്ക് പരമാവധി ഒരു സീറ്റു വരെ ലഭിക്കാമെന്നും സര്‍വെ പ്രവചിക്കുന്നു. മലബാര്‍ മേഖലയില്‍ സര്‍വെ പ്രവചിക്കുന്ന വോട്ടുവിഹിതം ഇങ്ങനെയാണ്:
എല്‍ഡിഎഫ് 45.5%യുഡിഎഫ് 42.1%ബിജെപി 11.6%മറ്റുള്ളവര്‍ 0.8%
അതേസമയം, മധ്യകേരളത്തില്‍ യുഡിഎഫിനാണു സര്‍വെ മുന്‍തൂക്കം പ്രവചിക്കുന്നത്. ഇവിടെ 20 മുതല്‍ 23 സീറ്റുവരെയാണു യുഡിഎഫ് നേടുക. എല്‍ഡിഎഫിന് 18 മുതല്‍ 21 വരെ സീറ്റുകള്‍ ലഭിക്കാം. ബിജെപി ഇവിടെ അക്കൗണ്ട് തുറക്കില്ലെന്നും സര്‍വെ പ്രവചിക്കുന്നു.
മധ്യകേരളത്തിലെ വോട്ടുശതമാനം ഇങ്ങനെ:
എല്‍ഡിഎഫ് 40.6യുഡിഎഫ് 42.1ബിജെപി 14.5മറ്റുള്ളവര്‍ 2.8
തെക്കന്‍ കേരളത്തില്‍ ഇടതുമുന്നണിക്കു വന്‍ മുന്നേറ്റമുണ്ടാകുമെന്നാണു സര്‍വെ പ്രവചിക്കുന്നത്. 24 മുതല്‍ 28 വരെയാണു സര്‍വെ എല്‍ഡിഎഫിനു ലഭിക്കുമെന്നു പ്രവചിക്കുന്നത്. യുഡിഎഫിന് 11 മുതല്‍ 15 വരെ സീറ്റാകും ലഭിക്കുക. ബിജെപിക്കു പൂജ്യം മുതല്‍ രണ്ടു സീറ്റുവരെ ലഭിക്കാമെന്നും സര്‍വെ പറയുന്നു.
തെക്കന്‍ കേരളത്തിലെ വോട്ടു ശതമാനം ഇങ്ങനെ:
എല്‍ഡിഎഫ് 41യുഡിഎഫ് 37.6ബിജെപി 18.3മറ്റുള്ളവര്‍ 3.1
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha