മലയാളി വൈദികന്‍ സുരക്ഷിതന്‍: മുഖ്യമന്ത്രിയുടെ ഓഫിസ്

മാര്‍ച്ച് നാലിന് ഭീകരര്‍ തട്ടിക്കൊണ്ട് പോയ മലയാളി വൈദികന്‍ ഫാ.ടോം ഉഴുന്നാലില്‍ സുരക്ഷിതനെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. മോചനത്തിനുള്ള ശ്രമം തുടരുകയാണെന്നും ഓഫിസ് അറിയിച്ചു. വൈദികന്‍ ഐഎസ് ഭീകരരുടെ കൈയില്ല, യെമനിലെ ഭരണകൂടവിരുദ്ധ സേനയുടെ കൈയിലാണെന്ന് വ്യക്തമായി. ഫാ.ടോം ഉഴുന്നാലില്‍ ഉടനെ മോചിതനാകുമെന്നു ജര്‍മന്‍ പത്രമായ 'ബില്‍ഡ്' റിപ്പോര്‍ട്ട് ചെയ്തിരുന്നു. സ്വിറ്റ്‌സര്‍ലന്‍ഡുകാരനും ദക്ഷിണ അറേബ്യന്‍ ബിഷപ്പുമായ പോള്‍ ഹിന്‍ഡറുമായി പത്രം നടത്തിയ അഭിമുഖത്തിലാണ് ഇക്കാര്യം അറിവായത്.
തെക്കന്‍ യെമനിലെ ഏഡനില്‍ മിഷനറീസ് ഓഫ് ചാരിറ്റിയുടെ വൃദ്ധസദനം ആക്രമിച്ച ഭീകരര്‍ നാലു കന്യാസ്ത്രീകള്‍ ഉള്‍പ്പെടെ 16 പേരെ കൊലപ്പെടുത്തിയ ശേഷമാണു ഫാ. ടോമിനെ തട്ടിക്കൊണ്ടുപോയത്. നാലുവര്‍ഷമായി അദ്ദേഹം യെമനിലായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha