പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തം: ഇരകള്‍ക്ക് ഉടന്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി

കൊല്ലം പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തത്തില്‍ ഇരകള്‍ക്ക് ഉടന്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി. നഷ്ടപരിഹാരം സമയബന്ധിതമായി തന്നെ വിതരണം ചെയ്യണം. ഇതിന് ആവശ്യമെങ്കില്‍ ട്രിബ്യൂണല്‍ രൂപീകരിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണം. ദുരന്ത നിവാരണ സേന വളരെ ബാലിശമായി പ്രവര്‍ത്തിച്ചുവെന്ന വിമര്‍ശിച്ച കോടതി ദുരന്ത നിവാരണ സേന കിന്റര്‍ഗാര്‍ഡന്‍ ആണോ. ദുരന്തം എന്തുകൊണ്ട് മുന്‍കൂട്ടി കാണാന്‍ കഴിഞ്ഞില്ലെന്നും കോടതി ചോദിച്ചു.
വെടിക്കെട്ടിന് നിരോധിത സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ചോ എന്ന പരിശോധിക്കണം. സ്‌ഫോടനവസ്തു എത്ര പരിധിവരെ ഉപയോഗിച്ചുവെന്നും പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.
അതേസമയം, അപകടത്തില്‍ ഗൂഢാലോചന നടന്നിട്ടില്ലെന്ന് സര്‍ക്കാര്‍ റിപ്പോര്‍ട്ട് നല്‍കി. വെടിക്കെട്ട് നടക്കുമ്പോഴുണ്ടായ അപകടം മാത്രമാണിതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha