നിയമത്തിന് പുല്ലുവില....കൊച്ചിയിലെ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ നഴ്‌സ് റെയില്‍വെ ട്രാക്കില്‍ ബലാത്സംഗം ചെയ്യപ്പെട്ടു? പരാതിയില്ലാതെ കേസ് ഒതുക്കാന്‍ വന്‍ഗൂഢാലോചന

കേസില്‍പ്പെടുന്നത് വമ്പന്‍മാരെങ്കില്‍ ആരും ഇരുചെവിയറിയില്ല എന്ന സംവിധാനത്തിന് ആരുഭരണത്തിലെത്തിയാലും മാറ്റമില്ലാത്ത അവസ്ഥ തന്നെ. കുറ്റകൃത്യവും കുറ്റവാളിയെയും ഇരയെയും ഒളിപ്പിച്ചുവെക്കുന്ന രാക്ഷസീയ സ്വാധീനം കൊച്ചിയിലെ ഈ ആശുപത്രി മാനേജുമെന്റിനുമാത്രം സ്വന്തം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സായി ജോലി ചെയ്യുന്ന യുവതി ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടതായി റിപ്പോര്‍ട്ട്. സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും തൊഴിലുടമകളായ ആശുപത്രി അധികൃതര്‍ പരാതിപ്പെടുകയോ പോലീസ് കേസെടുക്കുകയോ ചെയ്യാത്തത് ദുരൂഹതയുണ്ടാക്കുന്നു.
കൊച്ചിയിലെ മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിനോട് ചേര്‍ന്നുളള റെയില്‍വെ ട്രാക്കില്‍ വെച്ച് ഒരാഴ്ച മുമ്പ് ഹോസ്പിറ്റലില്‍ പുതുതായി വന്ന നഴ്‌സുമാരിലൊരാള്‍ ബലാത്സംഗം ചെയ്യപ്പെട്ടു എന്നാണ് പ്രാഥമിക വിവരം. റെയില്‍വെ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടയില്‍ പെണ്‍കുട്ടിയെ പിടിച്ചുകൊണ്ടുപോയി തൊട്ടടുത്തുള്ള വിജനമായ സ്ഥലത്ത് വെച്ച് ബലാത്സംഗം ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. അബോധാവസ്ഥയിലായ പെണ്‍കുട്ടിയെ അതേ ആശുപത്രിയില്‍ മെഡിക്കല്‍ ഐസിയുവില്‍ ചികിത്സിച്ചുവരികയാണ്.
പുതുതായി ജോലിയില്‍ പ്രവേശിച്ച നഴ്‌സുമാരിലൊരാള്‍ ബലാത്സംഗം ചെയ്യപ്പെട്ടതായി വിവരം ലഭിച്ചിട്ടുണ്ടെന്നും ആശുപത്രി അധികൃതര്‍ വിശദാംശങ്ങള്‍ പുറത്തുവിടാതിരിക്കുകയാണെന്നും പറയപ്പെടുന്നു. എന്നാല്‍ ഈ നഴ്‌സ് തങ്ങളുടെ സംഘടനയിലെ അംഗമല്ലെന്നും കൂടുതല്‍ വിശദാംശങ്ങള്‍ അന്വേഷിച്ചുവരികയാണെന്നും ഭാരവാഹി പറഞ്ഞു. ഹോസ്പിറ്റലിലെ മെഡിക്കല്‍ ഐസിയുവില്‍ ഇത്തരം ഒരു പെണ്‍കുട്ടി ചികിത്സയിലുണ്ടെന്നും ആശുപത്രിയില്‍ ജോലി ചെയ്യുന്നവരില്‍ ചിലര്‍ സമ്മതിക്കുന്നു. എന്നാല്‍ വിശദാംശങ്ങള്‍ അന്വേഷിക്കാന്‍ മെഡിക്കല്‍ ഐസിയുവിലേക്ക് ആരേയും കടത്തിവിടുന്നില്ല.
എന്നാല്‍ പെണ്‍കുട്ടിയെ രണ്ട് ദിവസത്തിന് ശേഷം അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയതായി സംശയിക്കുന്നുവെന്നും ചില ആശുപത്രി ജീവനക്കാര്‍ പറഞ്ഞു.
പെണ്‍കുട്ടിയുടെ കുടുംബവും പരാതികളൊന്നും രജിസറ്റര്‍ ചെയ്തിട്ടില്ല. അനൗപചാരികമായ അന്വേഷണങ്ങളൊന്നും നടക്കുന്നില്ലെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറയുന്നു. സംഭവത്തിന് പിന്നില്‍ ഒരു സ്വാമിയാണെന്നും പറയപ്പെടുന്നു. ഈ ആശുപത്രിയില്‍ ഇങ്ങനെയെല്ലാം നടക്കുമെന്നും തങ്ങളെ തൊടാന്‍ ആര്‍ക്കും ധൈര്യമില്ലെന്ന അഹങ്കാരവുമാണിവര്‍ക്ക്. അതുകൊണ്ട് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കും. പിണറായിയുടെ പോലീസിന് ഇവരെ തൊടാന്‍ ചങ്കൂറ്റമുണ്ടൊയെന്നു കാത്തിരിക്കാം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























