ജിഷകൊലക്കേസ്:ആ വാര്ത്ത അവരെ ഞെട്ടിച്ചു, മകന്‍ പ്രതിയാണെന്നറിഞ്ഞ് അസമിലെ കുടിലില്‍ ഉമ്മ ബോധരഹിതയായി

മകന്‍ കൊലക്കേസിലെ പ്രതിയാണെന്ന് കേരളത്തില്‍ നിന്നും വിവരം ലഭിച്ചെത്തിയ അസം പോലീസില്‍ നിന്നാണ് അമീറുല്‍ ഇസ്ലാമിന്റെ മാതാവ് ഖദീജ അറിയുന്നത്. മകന്‍ ഇത്രയുമൊരു അപരാധം ചെയ്യുമെന്ന് കരുതുന്നില്ലെന്ന് പറയുന്നതിനിടയില്‍ അവര്‍ ബോധരഹിതയായി വീണു. അച്ഛനാകട്ടെ മകന്‍ പോലീസ് പിടിയിലായെന്ന് അറിഞ്ഞപ്പോള്‍ വീട്ടില്‍ നിന്നും ഇറങ്ങിപ്പോയതാണ് , രാത്രിയായിട്ടും വന്നില്ല.
കേരളപോലീസില്‍ നിന്നും വിവരം ലഭിച്ചയുടനെ ഇന്നലെ ബര്‍ദ്വാ പോലീസ് വീട് അന്വേഷിച്ചു കണ്ടെത്തി. ആദ്യം നല്‍കിയ വിലായം തെറ്റായതിനാല്‍ വളരെ നേരത്തെ തിരച്ചിലിനൊടുവിലാണ് കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞത്. പാവങ്ങളായ കൃഷിക്കാര്‍ താമസിക്കുന്ന ബര്‍ദ്വാ ഗ്രാമത്തിലെ ഒരു കൊച്ചു കുടിലിലാണ് അമീറുല്‍ ഇസ്ലാമിന്റേത്. പുല്ലും തകരഷീറ്റും കൊണ്ടു നിര്‍മ്മിച്ച കൊച്ചു കൂരയിലാണ് പിതാവ് നിജാമുദ്ദീനും മാതാവ് ഖദീജയും നാല് ആണ്‍മക്കളേയും നാല് പെണ്‍മക്കളേയും വളര്‍ത്തിയത്. ആണ്‍മക്കളില്‍ ഇളവനായിരുന്നു അമീറുല്‍.
ചെറിയ ക്ലാസില്‍ തന്നെ പഠനം നിര്‍ത്തിയ അമീറുല്‍ പിന്നെ അച്ഛനോടൊപ്പം കൃഷിപ്പണിക്കു പോകുകയായിരുന്നു. അതിനുശേഷം കൂടുതല്‍ ശമ്പളം കിട്ടുന്നതിനായി കേരളത്തിലേക്ക് പോയി. ആറു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിനു മുന്‍പായി നാട്ടിലെത്തിയത്. ഇയാള്‍ക്കു ഫോണ്‍ ഉള്ള വിവരം അറിയില്ലായിരുന്നുവെന്നും ഒരിക്കല്‍ പോലും വീട്ടിലേക്ക് വിളിച്ചിട്ടില്ലെന്നും മാതാവ് പറഞ്ഞു. കുടുംബവുമായി ബന്ധം പുലര്‍ത്താറേയില്ലായിരുന്നു. തിരഞ്ഞെടുപ്പിനു മുന്‍പായി വന്നപ്പോള്‍ പണം ആവശ്യപ്പെട്ട് വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. ഒരാഴ്ച കഴിഞ്ഞ് കേരളത്തിലേക്കു തന്നെ മടങ്ങി.
ബര്‍ദ്വാ എന്ന സ്ഥലത്ത് ഏറെപേരും ബംഗ്ലാദേശില്‍നിന്നുള്ള കുടിയേറ്റക്കാരാണ്. പക്ഷേ, തങ്ങള്‍ ഇവിടെ ജനിച്ചുവളര്‍ന്നവരാണെന്ന് ഖദീജ പറഞ്ഞു. തെളിവിനായി ഭര്‍ത്താവിന്റെ തിരഞ്ഞെടുപ്പു തിരിച്ചറിയല്‍ കാര്‍ഡ് അവര്‍ ഹാജരാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















