ആരുമറിയാതെ പോയേക്കാവുന്ന ഒരു കൊലപാതകക്കേസ് സമൂഹത്തിനു മുന്നിലെത്തിച്ചത് സഹപാഠികളായ സുഹൃത്തുക്കള്‍

പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ത്ഥി ജിഷ കൊലചെയ്യപ്പെട്ടത് സമൂഹ മാധ്യമങ്ങളില്‍ എത്തിച്ചത് ജിഷയുടെ കോളേജിലെ സുഹൃത്തുക്കള്‍. ലോ കോളജില്‍ ഒപ്പം പഠിച്ച ജിഷയുടെ സുഹൃത്തുക്കള്‍ സംഭവം അറിയുന്നത് പത്രത്തിലൂടെയായിരുന്നു. അന്നു തന്നെ പെരുമ്പാവൂരിലേക്കു പോകാന്‍ ആലോചിച്ചെങ്കിലും മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ആലപ്പുഴയിലേക്കു കൊണ്ടുപോയതിനാല്‍ ശനിയാഴ്ച രാവിലെയാണ് അഭിഭാഷകരും സഹപാഠികളുമായ മുഹമ്മദ് സബാഹ്, ബിന്‍സി ജോസ്, അനു, സൗമ്യ എന്നിവര്‍ ജിഷയുടെ വീട്ടിലെത്തിയത്.
രാവിലെ പത്തോടെ കുറുപ്പുംപടിയില്‍ എത്തി ഓട്ടോക്കാരോടു ചോദിച്ചപ്പോള്‍ അവിടെ പൊലീസല്ലാതെ വേറെയാരുമില്ലെന്നായിരുന്നു മറുപടി. ഇതുവരെ ആരും തിരക്കി വന്നില്ലെന്നും നിങ്ങളാണ് ആദ്യമായി വിവരമന്വേഷിച്ചെത്തുന്നതെന്നു പറഞ്ഞ പൊലീസ് ഇവരെ സ്‌റ്റേഷനിലേക്കു കൂട്ടിക്കൊണ്ടു പോയി. കൂട്ടുകാരാണെന്നറിഞ്ഞപ്പോള്‍ ജിഷയുടെ മൃതദേഹം ആംബുലന്‍സിലേക്കു മാറ്റാന്‍ സഹായിച്ച ഒരു പൊലീസുകാരന്‍ ഏറെ വികാരാധീനനായി ഇവരോടു സംസാരിച്ചു. തന്റെ പൊലീസ് ജീവിതത്തില്‍ ഇത്രയും ക്രൂരമായ രീതിയില്‍ കൊലചെയ്യപ്പെട്ട ഒരാളുടെ മൃതദേഹം കണ്ടിട്ടില്ലെന്നായിരുന്നു പോലീസുകാരന്‍ ഇവരോട് പറഞ്ഞത്. പൊലീസ് ഓഫിസറുടെ വാക്കുകളില്‍നിന്നാണു സംഭവത്തിന്റെ ഭീകരാവസ്ഥ സഹപാഠികള്‍ക്കു ബോധ്യപ്പെട്ടത്.
അടുത്തദിവസം സൗമ്യ ഫെയ്‌സ്ബുക്കില്‍ ജിഷയുടെ മരണം സംബന്ധിച്ചു എഴുതി. വൈകാതെ ബിന്‍സിയും ഇവരുടെ സുഹൃത്ത് അഡ്വ. മായ കൃഷ്ണനും ഇതു സംബന്ധിച്ച പോസ്റ്റിട്ടതോടെ സംഭവം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയായിരുന്നു. വൈകാതെ സഹപാഠികള്‍ ആക്ഷന്‍ കൗണ്‍സിലും രൂപീകരിച്ചു. ചാനലുകളില്‍ വാര്‍ത്ത വന്നതോടെ വിഷയം ബഹുജനസംഘടനകളും ഏറ്റെടുത്തു. തുടര്‍ന്ന് സമരങ്ങളും, പ്രധിഷേധ പ്രകടനങ്ങളുമൊക്കെയായി സംഭവം കത്തിപ്പടരുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















