വീടുപണിക്കെത്തി സ്‌നേഹിതരായി

വീടിന്റെ പണിയുമായി ബന്ധപ്പെട്ടാണ് അമീറുല്‍ ഇസ്‌ലാം കൊല്ലപ്പെട്ട ജിഷയുമായി അടുപ്പത്തിലാകുന്നത്. ജിഷയുടെ വീട്ടില്‍ നിന്ന് അര കിലോമീറ്റര്‍ മാത്രം അകലെയാണ് അമീര്‍ താമസിച്ചിരുന്നത്. ജിഷയുടെ വീടിന് മുന്നിലൂടെയാണ് ദിവസവും ഇയാള്‍ യാത്ര ചെയ്തിരുന്നത്. ദിവസേനയുള്ള കണ്ടുമുട്ടലിലൂടെ ഇവര്‍ തമ്മിലുള്ള സൗഹൃദം വളര്‍ന്നു. കൂടുതല്‍ അടുപ്പമായതോടെ അമീറിനൊപ്പം ജിഷ ബൈക്കില്‍ യാത്ര ചെയ്യാനും തുടങ്ങി. കൊലപാതകം നടക്കുന്നതിന് രണ്ടാഴ്ച മുമ്പ് ജിഷ അമീറിനൊപ്പം പെരുമ്പാവൂരിലെ സ്റ്റുഡിയോയില്‍ എത്തിയിരുന്നതായി അന്വേഷണത്തിനിടെ പൊലീസിന് വിവരം ലഭിച്ചിരുന്നു. ജിഷയുടെ മൊബൈല്‍ ഫോണില്‍ നിന്ന് ലഭിച്ച മൂന്നു പേരുടെ ചിത്രങ്ങളിലൊന്ന് അമീറിന്റേതാണെന്നും പൊലീസ് സൂചിപ്പിച്ചു.
സുഹൃത്തുക്കള്‍ മുഖാന്തിരം പെരുമ്പാവൂരിലെത്തിയ പ്രതി കെട്ടിട നിര്‍മ്മാണ ജോലികള്‍ ചെയ്തു വരികയായിരുന്നു. ഒന്നര വര്‍ഷം മുമ്പാണ് ജിഷയുടെ വീടിന് സമീപത്ത് ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സില്‍ താമസമാരംഭിച്ചത്. ഞായറാഴ്ച്ചകളില്‍ ജിഷയുടെ വീടിനോടു ചേര്‍ന്ന പാടശേഖരത്തിലെ തോട്ടില്‍ കുളിക്കാനെത്തിയിരുന്ന നാള്‍ മുതലുള്ള പരിചയമാണ് ഇരുവരും തമ്മിലുള്ള അടുപ്പത്തിന് വഴിയൊരുക്കിയത്.
ചെളിയില്‍ പുരണ്ടതിനെ തുടര്‍ന്ന് പ്രതി കനാലിന് സമീപം ഉപേക്ഷിച്ച ചെരുപ്പാണ് അന്വേഷണ സംഘത്തിന് തുമ്പായത്. കൊലപാതകം നടന്ന അഞ്ച് ദിവസം കഴിഞ്ഞാണ് ജിഷയുടെ വീടിന് സമീപത്തു നിന്ന് പ്രതിയുടേത് എന്നു സംശയിക്കുന്ന ഒരു ജോഡി കറുത്ത പ്ലാസ്റ്റിക് ചെരിപ്പ് യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് കേസ് അന്വേഷിച്ച പൊലീസിനു ലഭിച്ചത്. ജിഷയുടെ വീടിനു സമീപത്തെ കനാലിന്റെ ചെരുവില്‍ പുല്ലുകള്‍ക്കിടയില്‍നിന്ന് ഇടതുകാലിലെ ചെരുപ്പും രണ്ടുമീറ്റര്‍ മാറി വലതുകാലിലെ ചെരിപ്പും ലഭിച്ചു. പെരുമ്പാവൂരിലെ ഇതര സംസ്ഥാന തൊഴിലാളികളാണ് ഇത്തരം ചെരിപ്പ് ഉപയോഗിക്കുന്നതെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. ചെരുപ്പില്‍ സിമന്റ് പുരണ്ടിരുന്നതിനാല്‍ ഇത് ഇതര സംസ്ഥാന തൊഴിലാളിയുടേതാണെന്നും പൊലീസ് നിഗമനത്തിലെത്തി. പരിസര വാസികള്‍ക്ക് തിരിച്ചറിയാനായി ചെരുപ്പ് ഈ ദിവസങ്ങളില്‍ പ്രദര്‍ശിപ്പിച്ചിരുന്നുവെങ്കിലും ആരും തിരിച്ചറിഞ്ഞില്ല. ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പുകളിലും ചെരിപ്പിന്റെ ഉമടക്ക് വേണ്ടി പൊലീസ് അന്വേഷണം നടത്തിയിരുന്നു. എന്നാല്‍ അന്വേഷണം വഴി തെറ്റിക്കുന്നതിന് യഥാര്‍ഥ പ്രതി ഇത്തരമൊരു ചെരുപ്പ് ഇവിടെ ബോധപൂര്‍വം ഉപേക്ഷിച്ചതാകാമെന്നും വിലയിരുത്തലുണ്ടായി.
എന്നാല്‍ തിരുവനന്തപുരം ഫോറന്‍സിക് സയന്‍സ് ലാബില്‍ നടത്തിയ പരിശോധനയില്‍ ചെരുപ്പില്‍ ജിഷയുടെ രക്തകോശങ്ങള്‍ കണ്ടെത്തിയതോടെ ഡിഎന്‍എ പരിശോധനയിലൂടെ ഇത് കൊലയാളിയുടേത് തന്നെയാണെന്ന് സ്ഥിരീകരിക്കപ്പെട്ടു. അന്വേഷണ സംഘം പുറത്തുവിട്ട രേഖാചിത്രം കണ്ട് തിരിച്ചറിഞ്ഞ കുറുപ്പംപടിയിലെ ചെരിപ്പുകടക്കാരന്‍ ഇയാള്‍ കടയില്‍ നിന്ന് ചെരിപ്പു വാങ്ങിയിട്ടുണ്ടെന്ന് പൊലീസിനെ അറിയിച്ചതോടെയാണ് അമീറിന്റെ പങ്കിനെക്കുറിച്ച് വ്യക്തമായ വിവരം ലഭിക്കുന്നത്. കൊലപാതകത്തിന് ശേഷം കനാലിലേക്കിറങ്ങുമ്പോള്‍ ചെരിപ്പ് ചെളിയില്‍ പൂണ്ടതിനാലാണ് ഉപേക്ഷിച്ചതെന്ന് പൊലീസിന്റെ ചോദ്യം ചെയ്യലില്‍ അമീര്‍ സമ്മതിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















