രംഗം മോശമാകുന്നു.... ഗുളിക അമിതമായി കഴിച്ചു; ദലിത് യുവതികളിലൊരാള്‍ ഐസിയുവില്‍

സിപിഎമ്മിന് തലവേദനയായി ദളിത് യുവതികളുടെ പ്രശ്‌നം ആളിക്കത്തുന്നു. പ്രതിരോധിക്കാന്‍ പാര്‍ട്ടി പാടുപെടുന്നു. കുട്ടിമാക്കൂലില്‍ സിപിഎം ഓഫിസിനകത്തു കയറി സിപിഎം പ്രവര്‍ത്തകനെ മര്‍ദിച്ചെന്ന കേസില്‍ ജാമ്യത്തിലിറങ്ങിയ ദലിത് സഹോദരിമാരില്‍ അഞ്ജന (25) അമിതമായി ഗുളിക കഴിച്ച് അവശനിലയില്‍. രാത്രി പന്ത്രണ്ടോടെ ഇവരെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രി ഐസിയുവില്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് അഞ്ജന. ചാനല്‍ ചര്‍ച്ചകളില്‍ ഒരു വനിതാ നേതാവ് തങ്ങളെപ്പറ്റി മോശമായി സംസാരിച്ചതിന്റെ മനോവിഷമത്തിലാണ് സംഭവമെന്നു അഞ്ജനയുടെ ബന്ധുക്കള്‍ പറഞ്ഞു.
ആയുധങ്ങള്‍ ഉപയോഗിച്ച് ആക്രമണം നടത്തിയെന്ന് ആരോപിച്ചു ജാമ്യമില്ലാത്ത വകുപ്പുപ്രകാരമാണു യുവതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. നിരന്തരമായി തങ്ങളെ ജാതിപ്പേരു വിളിച്ച് ആക്ഷേപിക്കുകയും പിതാവിനെ മര്‍ദിക്കുകയും ചെയ്യുന്നതിനെ കുറിച്ചു ചോദിക്കാനാണ് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി എന്‍.രാജന്റെ മക്കളായ അഖിലയും അഞ്ജനയും ഇക്കഴിഞ്ഞ 11നു സിപിഎം ഓഫിസില്‍ ചെന്നത്. രണ്ടുപേരും ചേര്‍ന്നു സിപിഎം പ്രവര്‍ത്തകന്‍ ഷിജിലിനെ മര്‍ദിച്ചുവെന്നു കാണിച്ചാണു പൊലീസ് ഇവര്‍ക്കെതിരെ കേസ് എടുത്തത്.
പാര്‍ട്ടിപ്രവര്‍ത്തകനെ മര്‍ദിച്ചുവെന്ന് ആരോപിച്ച് അന്നുതന്നെ ഒരുസംഘം സിപിഎം പ്രവര്‍ത്തകര്‍ ഇവരെയും പിതാവ് രാജനെയും വീട്ടില്‍ കയറി ആക്രമിക്കുകയും ചെയ്തിരുന്നു. ഈ കേസില്‍ മൂന്നു സിപിഎം പ്രവര്‍ത്തകരെ റിമാന്‍ഡ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം യുവതികളെ തലശ്ശേരി പൊലീസ് സ്‌റ്റേഷനില്‍ വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കി ജയിലില്‍ അടയ്ക്കുകയായിരുന്നു. അഖില ഒന്നരവയസ്സുള്ള കുട്ടിയോടൊപ്പമാണു ജയിലില്‍ പോയത്. ദലിത് യുവതികളെ ജയിലിലടച്ചതില്‍ പ്രതിഷേധം തുടരവെ, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഇന്നലെ വനിതാ ജയിലില്‍ അഖിലയെയും അഞ്ജനയെയും സന്ദര്‍ശിച്ചിരുന്നു. അറസ്റ്റും വിവരങ്ങളും അറിയില്ലെന്ന് കേരളത്തിന്റെ മുഖ്യന്‍ ഇന്നലെ ഡല്‍ഹിയില്‍ പറഞ്ഞതും ആളുകളില്‍ പ്രകോപനത്തിന് ഇടയാക്കിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















