രാജ്യത്തെ ഏറ്റവും മെച്ചപ്പെട്ട ജലമെട്രോ നാല് വര്‍ഷത്തിനകം കൊച്ചിയില്‍,747 കോടി രൂപയുടെ സംയോജിത ജലഗതാഗത പദ്ധതി കരാറില്‍ കേരള സര്‍ക്കാര്‍ ഒപ്പുവച്ചു

ഇന്ത്യയിലെ ഏറ്റവും മെച്ചപ്പെട്ട ജലഗതാഗത സൗകര്യമുള്ള നഗരമായി കൊച്ചിയെ മാറ്റുന്ന ജല മെട്രോ നാല് വര്‍ഷത്തിനകം യാഥാര്‍ഥ്യമാകും. വിശാല കൊച്ചി മേഖലയില്‍ 747 കോടി രൂപയുടെ സംയോജിത ജലഗതാഗത പദ്ധതിയ്ക്കായുള്ള കരാറില്‍ ശനിയാഴ്ച ഡല്‍ഹിയില്‍ കേരള സര്‍ക്കാരും കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡും ജര്‍മന്‍ ഫണ്ടിങ് ഏജന്‍സിയായ കെഎഫ്ഡബ്‌ള്യുവും ഒപ്പിട്ടു. പരിസ്ഥിതി സൗഹൃദ നഗര ഗതാഗത പദ്ധതിയുടെ ഭാഗമായുള്ള ഇന്തോ ജര്‍മ്മന്‍ ഉഭയകക്ഷി സഹകരണത്തിലൂടെയാണ് പദ്ധതിക്കുള്ള നിക്ഷേപം കണ്ടെത്തുന്നത്.
നാലു വര്‍ഷം കൊണ്ട് പദ്ധതി പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. പദ്ധതി യാഥാര്‍ത്ഥ്യമാവുന്നതോടെ ഇന്ത്യയിലെ ആദ്യത്തെ ജലമെട്രോ സംവിധാനമുള്ള സംസ്ഥാനമായി കേരളം മാറും.
എസി വൈഫൈ സൗകര്യങ്ങളൊടെയുള്ള 50 മുതല്‍ 100 പേര്‍ക്ക് വരെ യാത്ര ചെയ്യാവുന്ന യാത്രാ ബോട്ടിന്റെ രണ്ട് മാതൃകകളാണ് നിലവില്‍ പരിഗണനയിലെടുത്തിരിക്കുന്നത്. രാജ്യത്ത് തന്നെ ഇതാദ്യമായാണ് നഗര ജലഗതാഗതം മെച്ചപ്പെടുത്തുന്നതിനായി ഇത്ര വിപുലമായ നിക്ഷേപം നടത്തുന്നത്.
കൊച്ചി മെട്രോയുടെ ഫീഡര്‍ സര്‍വീസ് എന്ന നിലയിലാണ് ജല മെട്രോ പ്രവര്‍ത്തിക്കുക പദ്ധതിക്കായി ജെട്ടികളിലേയ്ക്കുള്ള നിലവിലെ റോഡു സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കും വിധം റോഡുകളില്‍ വിളക്കുകാലുകളും സിസിടിവി ക്യാമറകളും സ്ഥാപിക്കും. ബോട്ടുജെട്ടികളിലേക്ക് ചെറിയ ഫീഡര്‍ ബസുകളും ഇ-റിക്ഷകളും സര്‍വ്വീസ് നടത്തുന്നതുമാണ് പദ്ധതിയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















