സുഖ ജീവിതം....ചോറും മട്ടണ്‍കറിയും കഴിച്ച് ആലസ്യത്തില്‍ ഇരുട്ടുമുറിയില്‍ അമിറുള്‍ ഇസ്ലാം

അടുത്ത ഗോവിന്ദച്ചാമിയാകാന്‍ അമീറുല്‍. ഇഷ്ട ഭക്ഷണം സുഖഉറക്കം. നേരമ്പോക്കിന് ടിവി. കര്‍ട്ടന്‍ കൊണ്ട് മറച്ച ജയില്‍ സെല്ലിന് ഉള്ളിലാണ് ജിഷ വധക്കേസ് പ്രതി അമീറുല്‍ ഇസ്ലാം കഴിയുന്നത്. ശനിയാഴ്ചയാണ്, വെളിച്ചം കയറാത്ത കര്‍ട്ടന് പിന്നിലേക്ക് പ്രതിയെ മാറ്റിയത്. ജില്ലാ ജയിലിലെ പ്രത്യേക സെല്ലില്‍ വി.ഐ.പി. പരിഗണനയിലാണ് അമീറിന്റെ ജയില്‍വാസം.ഭക്ഷണം നല്‍കുന്നത് പോലും ജയിലിലെ ഉദ്യോഗസ്ഥര്‍ നേരിട്ടാണെന്ന് റിപ്പോര്‍ട്ട്
പോലീസ് കസ്റ്റഡിയിലായത് മുതല്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലും കോടതിയില്‍ ഹാജരാക്കലും കോലാഹലങ്ങളും മൂലം അവശനായ നിലയില്‍ വെള്ളിയാഴ്ച വൈകീട്ട് 5.50നാണ് പ്രതിയെ കാക്കനാട് ജയിലില്‍ പ്രവേശിപ്പിച്ചത്.ശനിയാഴ്ച രാവിലെ ഉപ്പുമാവും പഴവും ഉച്ചയ്ക്ക് ചോറും മട്ടണ്‍ കറിയും കഴിച്ച പ്രതി ജയിലില്‍ കഴിഞ്ഞ ദിവസങ്ങളിലെ യാത്രയുടെയും ചോദ്യം ചെയ്യലിന്റെയും ആലസ്യത്തിലായിരുന്നു. രാവിലെ ജയില്‍ ഡോക്ടറുടെ പരിശോധനയില്‍ പ്രതി പൂര്‍ണ ആരോഗ്യവാനാണ്.
ജയിലിലെ ഭക്ഷണസമയം കഴിഞ്ഞ് കൊണ്ടുവന്നതിനാല്‍ പ്രതിക്ക് വെള്ളിയാഴ്ച രാത്രിയില്‍ ഭക്ഷണം ലഭിച്ചിരുന്നില്ല. വൈകീട്ട് അഞ്ച് വരെയാണ് ജയിലിലെ ഭക്ഷണസമയം. ശനിയാഴ്ച രാവിലെ തന്നെ പ്രതിക്ക് ജയിലധികൃതര്‍ സെല്ലില്‍ ഭക്ഷണം നല്‍കി.
ജയിലിലെ സി ബ്ലോക്കില്‍ അഞ്ച് സിംഗിള്‍ സെല്ലുകളിലെ രണ്ടാമത്തേതിലാണ് പ്രതിയെ പാര്‍പ്പിച്ചിരിക്കുന്നത്. ജയിലിലെ മറ്റു തടവുകാര്‍ പ്രതിയെ കണാതിരിക്കാന്‍ വേണ്ടിയാണ് സെല്ലിന് മുന്നില്‍ കര്‍ട്ടന്‍ കൊണ്ട് മറച്ചിരിക്കുന്നത്. ആരെങ്കിലും പ്രതിയുടെ ചിത്രം മൊബൈലില്‍ പകര്‍ത്തി പ്രചരിപ്പിക്കാതിരിക്കാനുള്ള എല്ലാ മുന്‍ കരുതല്‍ നടപടികളും ജയില്‍ അധികൃതര്‍ സ്വീകരിച്ചിട്ടുണ്ട്. ബാത്ത് റൂം സൗകര്യമുള്ള സെല്ലില്‍ 24 മണിക്കൂറും സിസിടിവി നിരീക്ഷണത്തിന് പുറമെ രണ്ട് വാര്‍ഡന്‍മാരെയും ഇയാളുടെ മുറിക്ക് മുന്നില്‍ കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജയില്‍ തിരിച്ചറിയല്‍ പരേഡിന് യോഗ്യമാണോ എന്ന് പരിശോധിച്ച് ഉറപ്പ് വരുത്താന്‍ പോലീസ് ഉന്നത സംഘം ശനിയാഴ്ച വൈകീട്ട് എത്തിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















