ഡിഫ്തീരിയ ബാധിച്ച് വിദ്യാര്‍ഥി മരിച്ചു

ഡിഫ്തീരിയ ബാധിച്ച് ഒരു വിദ്യാര്‍ഥി കൂടി മരിച്ചതോടെ മലപ്പുറം ജില്ലയില്‍ ഡിഫ്തീരിയപ്പേടി പടരുകയാണ്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിഞ്ഞ താനൂര്‍ സ്വദേശി മുഹമ്മദ് അമീറാണ് മരിച്ചത്.
ഒടുവില്‍ മരിച്ച 16 വയസുകാരന്‍ മുഹമ്മദ് അമീറിനും ഡിഫ്തീരിയ പ്രതിരോധ കുത്തിവയ്‌പ്പെടുത്തിരുന്നില്ല. കഴിഞ്ഞ നാലു ദിവസമായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലായിരുന്നു. അമീറിന് പുറമെ മറ്റ് രണ്ട് കുട്ടികള്‍ കൂടി മെഡിക്കല്‍ കോളജില്‍ ചികില്‍സയിലുണ്ട്. എല്ലാവരും പ്രതിരോധ കുത്തിവയ്‌പെടുക്കാത്തരാണ്.
കഴിഞ്ഞ വര്‍ഷം ഡിഫ്തീരിയ ബാധിച്ച് ജില്ലയില്‍ രണ്ടു കുട്ടികള്‍ മരിച്ചിരുന്നു. ആരോഗ്യവകുപ്പ് പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കിയെങ്കിലും ഒന്നര ലക്ഷത്തോളം കുട്ടികള്‍ സഹകരിക്കാതെ ഇപ്പോഴും മാറി നില്‍ക്കുകയാണ്. ഏഴു വയസിനും 16 വയസിനും ഇടയില്‍ പ്രായമുളള ഇരുപത്തിഅയ്യായിരത്തില്‍ അധികം കുട്ടികള്‍ ഒരു പ്രതിരോധ വാക്‌സിനും സ്വീകരിക്കാത്തവരാണ്. പ്രതിരോധ നടപടികളുടെ ഭാഗമായി ഉന്നത ഉദ്യോഗസ്ഥരുടേയും ജനപ്രതിനിധികളുടേയും മതനേതാക്കളുടേയും യോഗം തിങ്കളാഴ്ച താനൂരില്‍ വിളിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















