മുഖ്യമന്ത്രി നടത്തിയ വിരുന്നു സല്ക്കാരത്തില് പങ്കെടുക്കാതെ വി.എസ്, വിട്ടു നിന്നത് പദവി നല്കാന് പാര്ട്ടി തയ്യാറാവാത്തതില് പ്രതിഷേധിച്ച്

കേരളഹൗസില്‍ വിജയത്തിന്റെസന്തോഷത്തിനു വിഭവം വിളമ്പി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരഞ്ഞെടുപ്പില്‍ നേടിയ വിജയത്തിന്റെ സന്തോഷം പങ്കിടാന്‍ മുഖ്യമന്ത്രി സി.പി.എം. കേന്ദ്രകമ്മിറ്റിയംഗങ്ങള്‍ക്ക് ഞായറാഴ്ച ഉച്ചയ്ക്ക് കേരളഹൗസില്‍ വിരുന്നൊരുക്കി. എന്നാല്‍ കേരളാഹൗസിലുണ്ടായിട്ടും വി.എസ് അച്യുതാനന്ദന്‍ ചടങ്ങില്‍ പങ്കടുക്കാതെ വിട്ടു നിന്നത് പാര്‍ട്ടി നിലപാടില്‍ അച്യുതനാന്ദനുള്ള പ്രധിഷേധം അറിയിക്കുന്നതിനാണ് എന്നാണ് സൂചനകള്‍.
കേന്ദ്രകമ്മിറ്റിയംഗങ്ങളും എ.കെ.ജി. ഭവനിലെ ജീവനക്കാരും പ്രത്യേക ബസ്സിലാണ് വിരുന്നു സല്‍ക്കാരത്തില്‍ പങ്കെടുക്കാനെത്തിയത്. പ്രകാശ് കാരാട്ട്, വൃന്ദ കാരാട്ട്, ബിമന്‍ ബോസ്, പശ്ചിമബംഗാള്‍ സംസ്ഥാനസെക്രട്ടറി സൂര്യകാന്ത് മിശ്ര തുടങ്ങിയ പി.ബി.അംഗങ്ങളും പങ്കെടുത്ത ചടങ്ങില്‍ വി.എസ് വിട്ടു നിന്നത് വി.എസിനു ഇതു വരെ പദവി നല്കാന് പാര്ട്ടി തയ്യാറാവാത്തതില്‍ പ്രതിഷേധിച്ചാണ്.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇടതു സര്‍ക്കാരിനെ അധികാരത്തിലെത്തിക്കാന്‍ മുഖ്യ പങ്കു വഹിച്ചത് വി.എസ് അച്യുതാനന്ദന്‍ ആയിരുന്നു. വി.എസിന്റെ ജനപിന്തുണ പാര്‍ട്ടി മുതലെടുക്കുയും ചെയ്തിരുന്നു. തിരഞ്ഞെടുപ്പിന് മുന്‍പ് വി.എസ് മുഖ്യമന്ത്രി ആവുമെന്നായിരുന്നു പൊതുവെ പാര്‍ട്ടിയുടെ നിലപാട്. എന്നാല്‍ തിരഞ്ഞെടുപ്പില്‍ വിജയം കണ്ടതോടെ പിണറായി വിജയനെ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കുകയായിരുന്നു. മുഖ്യ മന്ത്രിയെ തീരുമാനിച്ചതിനു ശേഷം വി.എസിനു എന്തു പദവി നല്കുമെന്നതിനു ഇതു വരെ പാര്‍ട്ടി കേന്ദ്രസംസ്ഥാന നേതൃത്വത്തിന് ഇതു വരെ സാധിച്ചിട്ടില്ല.
വി.എസിനു പദവി നല്‍കുന്നതുമായി ബന്ധപ്പെട്ട് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കേന്ദ്ര കമ്മിറ്റി യോഗത്തിനെത്തിയ വി.എസുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഇടഞ്ഞുനില്ക്കുന്ന വി.എസിനെ അനുനയിപ്പിക്കുന്നതിനാണ് കേന്ദ്രകമ്മിറ്റി യോഗം തുടങ്ങുന്നതിനു മുമ്പു യെച്ചൂരി നടത്തിയ കൂടിക്കാഴ്ച.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















