സിറിയയില്‍ ചാവേര്‍ ആക്രമണം: പാത്രിയാര്‍ക്കീസ് ബാവ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

ഓര്‍ത്തഡോക്‌സ് സഭ പരമാധ്യക്ഷന്‍ പാത്രിയാര്‍ക്കീസ് ഇഗ്‌നാത്തിയോസ് അപ്രേം രണ്ടാമന്‍ ബാവയെ ലക്ഷ്യമാക്കി സിറിയയില്‍ വച്ച് ചാവേര്‍ ആക്രമണം. ഞായറാഴ്ച ഉച്ചയ്ക്കു ശേഷം നടന്ന ആക്രമണത്തില്‍ നിന്ന് ബാവ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
വടക്കുകിഴക്കന്‍ സിറിയയിലെ ബാവയുടെ ജന്മനാടായ ക്വമിഷിയില്‍ പ്രാര്‍ത്ഥനാ ചടങ്ങില്‍ പങ്കെടുക്കവേയാണ് ആക്രമണമുണ്ടായത്. 1915-ല്‍ ഒട്ടോമന്‍ സൈന്യം കൂട്ടക്കൊല നടത്തിയ ക്രിസ്ത്യന്‍ വിശ്വാസികളെ അനു സ്മരിച്ചുകൊണ്ട് സംഘടിപ്പിച്ച പ്രാര്‍ത്ഥന ചടങ്ങിനിടെ ആയിരുന്നു ചാവേറാക്രമണം.
പ്രാര്‍ത്ഥനാ ചടങ്ങ് നടന്ന ഹാളിലേക്ക് കടക്കാനുള്ള ചാവേറിന്റെ ശ്രമം ബാവയുടെ അംഗ രക്ഷകര്‍ തടയുകയായിരുന്നു.തുടര്‍ന്ന് ഹാളിനു സമീപത്ത് ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. രണ്ട് അംഗരക്ഷകരും ചാവേറും അടക്കം മൂന്നു പേര്‍ കൊല്ലപ്പെട്ടു. ഒരാള്‍ക്ക് പരുക്കേറ്റു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല.
ക്രിസ്ത്യന്‍ സൈനിക വിഭാഗമായ സൊട്ടോറോയ്ക്കാണ് ബാവയുടെ സംരക്ഷണ ചുമതലയുള്ളത്. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്തണമെന്ന് സഭ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















