പൊലീസിന് നിര്‍ണ്ണായക വിവരങ്ങള്‍ നല്‍കാന്‍ കഴിയുന്ന കൂട്ടുപ്രതിയെ കണ്ടെത്തി, കൊലപാതകത്തില്‍ ഇയാള്‍ക്കു പങ്കുണ്ടോ എന്നു സംശയിക്കുന്നു

ജിഷ വധക്കേസില്‍ പൊലീസിന് നിര്‍ണ്ണായക വിവരങ്ങള്‍ നല്‍കാന്‍ കഴിയുന്ന കൂട്ടുപ്രതിയെ ആസാമില്‍ നിന്നു കണ്ടെത്തിയതായി പോലീസ്. ജിഷ വധക്കേസുമായി ബന്ധപ്പെട്ട് ആസാമിലെത്തിയ പോലീസ് സംഘം പ്രതി അമീറുല്‍ ഇസ്ലാമിന്റെ സുഹൃത്ത് അനാറിനെയാണ് കണ്ടെത്തിയത്. കൊലചെയ്ത ദിവസം മദ്യപിക്കാന്‍ ഇയാള്‍ ഉണ്ടായിരുന്നുവെന്ന അമീറുള്‍ന്റെ മൊഴിയെ തുടര്‍ന്ന് അന്വേഷണ സംഘം ഇയാള്‍ക്ക് വേണ്ടി തിരച്ചില്‍ നടത്തി വരികയായിരുന്നു.
ജിഷയുടെ കൊലപാതകത്തില്‍ ഒരാള്‍ കൂടി ഉണ്ടെന്നു പോലീസ് സംശയിച്ചിരുന്നു.ജിഷയുടെ കൊലപാതകം നടന്നതിന് ശേഷം അനാറിനൊപ്പം അമീറുള്‍ മദ്യപിച്ചിരുന്നു എന്നു നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ അനാറിനെ അന്വേഷിച്ച പോലീസ് സംഭവം നടന്നതിന് ശേഷം ഇയാള്‍ ആസാമിലേക്കു കടന്നതായി കണ്ടെത്തിയിരുന്നു.
ജിഷയുടെ കൊലപാതകത്തില്‍ അനാറിനു പങ്കുണ്ടോ എന്നും പോലീസ് അന്വേഷിച്ചു വരികയാണ്.അറസ്റ്റു ചെയ്തതിനു സമീപത്തുള്ള ജജോറി സ്‌റ്റേഷനില്‍ വച്ചു പോലീസ് ഇയാളെ ചോദ്യം ചെയ്തു. കേസിനെ സംബന്ധിക്കുന്ന ഏതെങ്കിലും തരത്തിലുള്ള വിവരങ്ങള്‍ ഇയാളില്‍ നിന്നു ലഭിക്കുകയാണെങ്കില്‍ കേസിനു വഴിത്തിരിവായേക്കുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്. ഇതേ തുടര്‍ന്നാണ് പോലീസ് അനാറിനെ തിരഞ്ഞു പിടിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















