ജിഷാ കൊലക്കേസ്: അമിറൂലിന്റെ പിതാവിന്റെ മൊഴി പോലീസിനെ വെട്ടിലാക്കുന്നു

ജിഷാ കൊലക്കേസില്‍ അമിറൂലിന്റെ പിതാവിന്റെ മൊഴി പോലീസിനെ വെട്ടിലാക്കുന്നു. പോലീസ് പറയുന്നതു പോലെയല്ല ജിഷ കൊലക്കേസ്സിനെ പറ്റി മാധ്യമങ്ങള്‍ അന്വേഷിച്ചപ്പോള്‍ അറിയാന്‍ സാധിച്ച വിവരങ്ങള്‍. പോലീസ് മറ്റാരയോ രക്ഷിക്കാന്‍ വേണ്ടിയാണ് അമിറൂലിനെ കൊണ്ട് ഇങ്ങനെയൊക്കെ പറയിച്ചതാണോ എന്ന സംശയം പരത്തുന്ന രീതിയിലാണ് ഇപ്പോള്‍ കാര്യങ്ങളുടെ പോക്ക്. ജിഷയുടെ പേരു പോലും അറിയാത്ത അമീറിനെ പോലീസ് വാഗ്ദാനങ്ങള്‍ നല്‍കിയാണ് കുറ്റം സമ്മതിപ്പിക്കുന്നത് എന്ന വാദങ്ങളും തള്ളി പറയാനാവില്ല.
ഇതോടൊപ്പം തന്നെ അമീറിന്റെ മൊഴി ശരിയല്ലെന്ന് പിതാവ് യാക്കൂബ് അലിയും പറയുന്നുണ്ട്. ജിഷ കൊല്ലപ്പെട്ട ശേഷമാണ് അസമിലെ വീട്ടിലേക്കു പോയതെന്ന അമീറിന്റെ മൊഴി തെറ്റെന്നാണ് അമീറിന്റെ പിതാവ് പറയുന്നത്. അമീര്‍ അല്‍ ഇസ്‌ലാം വീട്ടിലെത്തിയത് ഏപ്രില്‍ ആദ്യം അസം ഇലക്ഷനു തൊട്ടുമുമ്പാണ് യാക്കൂബ് അലി പറയുന്നത്. ഒരു മകന്‍ ബഹര്‍ ഉള്‍ ഇസ്‌ലാം കേരളത്തിലാണെങ്കിലും എവിടെയെന്നറിയില്ല. അമീര്‍ പണം അയക്കാറില്ല. ബഹര്‍ സുഹൃത്ത് വഴി വീട്ടില്‍ പണം എത്തിക്കാറുണ്ടെന്നും യാക്കൂബ് അലി പറഞ്ഞു.
അതേസമയം, ജിഷ വധക്കേസ് പ്രതി അമീര്‍ ഉള്‍ ഇസ്‌ലാമിന്റെ സുഹൃത്ത് അനാര്‍ ഉള്‍ ഇസ്‌ലാമിനെ കേരള പൊലീസ് അസമില്‍ ഇന്നും ചോദ്യംചെയ്യും. ജിഷ വധത്തെക്കുറിച്ച് അനാറിന് അറിവുണ്ടോ എന്നും കൊലപാതകത്തില്‍ പ്രേരണയുണ്ടോ എന്നുമാണ് പൊലീസ് പരിശോധിക്കുന്നത്. വധത്തില്‍ പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ അനാറിനെ കസ്റ്റഡിയിലെടുത്ത് കേരളത്തിലെത്തിക്കും. അസമിലുള്ള അമീറിന്റെ കുടുംബത്തിന്റെയും അയല്‍വാസികളുടെയും മൊഴിയും പൊലീസ് രേഖപ്പെടുത്തി
ജിഷ വധക്കേസിലെ പ്രതി അമീറുല്‍ ഇസ്ലാമിന്റെ ഉറ്റ സുഹൃത്ത് അനറുല്‍ ഇസ്ലാമിനെ കേരള പൊലീസ് ഇന്നലെ അസമില്‍ ചോദ്യം ചെയ്തിരുന്നു. ജജോരി പൊലീസ് സ്‌റ്റേഷനില്‍ വിളിച്ചുവരുത്തിയാണ് അനറുല്‍ ഇസ്ലാമില്‍ നിന്ന് കൊച്ചി സിറ്റി എസ് ഐ. ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മൊഴിയെടുത്തത്. പ്രതിയുടെ വീട്ടില്‍ നിന്ന് 12 കിലോമീറ്റര്‍ അകലെയാണ് അനറുലിന്റെ വീട്. കേരളത്തിലുണ്ടായിരുന്ന അനറുല്‍ ജിഷ വധത്തിനു ശേഷമാണ് നാട്ടിലേക്ക് മടങ്ങിയതെന്ന് വിവരം ലഭിച്ചിട്ടുണ്ട്. കുറ്റകൃത്യത്തില്‍ പങ്കുണ്ട് എന്നു തെളിഞ്ഞാല്‍ മാത്രം കസ്റ്റഡിയിലെടുത്ത് കേരളത്തിലെത്തിക്കും.
പ്രതി അമീറുല്‍ ഇസ്്‌ലാമിന്‌റെ അമ്മ ഖദീജ, സഹോദരി, അയല്‍വാസികള്‍ എന്നിവരില്‍ നിന്നും കേരള പൊലീസ് മൊഴിയെടുത്തു. ആറു വര്‍ഷം മുന്‍പ് നാടുവിട്ട അമീറൂല്‍ ഇസ്ലാം പിന്നീട് അസം ഇലക്ഷനു മുന്‍പാണ് നാട്ടിലെത്തിയതെന്നും ഒരാഴ്ചയോളം വീട്ടിലുണ്ടായിരുന്നുവെന്നും മാതാവ് പറഞ്ഞു. അമീറുളിന്റെ പിതാവ് യൂക്കൂബ് അലിയും പ്രമുഖ മാധ്യമത്തോട് പറഞ്ഞത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























