അരവിന്ദ് കെജരിവാള്‍ സര്‍ക്കാരിനെ മാതൃകയാക്കാന്‍ ഒരുങ്ങി മന്ത്രി തോമസ് ഐസക്, മൂന്നാംമുറ ഒഴിവാക്കി വിവര സാങ്കേതിക വിദ്യ ഉപയോഗിച്ച് നികുതി പിരിവ് വര്‍ദ്ധിപ്പിക്കും

മൂന്നാംമുറ ഒഴിവാക്കി വിവര സാങ്കേതിക വിദ്യ ഉപയോഗിച്ച് നികുതി പിരിവ് വര്‍ദ്ധിപ്പിക്കുമെന്ന് മന്ത്രി തോമസ് ഐസക്. നികുതി പിരിവിന് അരവിന്ദ് കെജരിവാള്‍ സര്‍ക്കാരിനെ മാതൃകയാക്കാന്‍ ഒരുങ്ങുകയാണ് തോമസ് ഐസക്. ഇതിനായി ദില്ലിയില്‍ അരവിന്ദ് കെജരിവാളുമായി തോമസ് ഐസക്ക് കൂടിക്കാഴ്ച നടത്തി. വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ റവന്യു വരുമാനം 20 ശതമാനമാക്കുകയാണ് ലക്ഷ്യമെന്നും തോമസ് ഐസക്ക് പറഞ്ഞു.
മൂന്നാംമുറ ഒഴിവാക്കി കേരളത്തില്‍ നികുതിവരുമാനം 20 ശതമാനമാക്കുമെന്ന് ഐസക്ക് പറഞ്ഞു. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ധനകാര്യമന്ത്രിയായിരുന്നപ്പോള്‍ ഐസക്ക് നികുതിപിരിവ് 18 ശതമാനമാക്കിയിരുന്നു ഇത് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 11 ശതമാനമായി കുറഞ്ഞിരുന്നു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യയില്‍ ഏറ്റവുമധികം റവന്യൂ വരുമാന വര്‍ദ്ധനവ് രേഖപ്പെടുത്തിയത് ദില്ലിയിലായിരുന്നു. 24 ശതമാനം നികുതി വര്‍ദ്ധനവെന്ന അഭിമാനകരമായ നേട്ടമായിരുന്നു കേജരിവാള്‍ സര്‍ക്കാര്‍ കൈവരിച്ചത്. കേജരിവാള്‍ ഈ നേട്ടം കൈവരിച്ചത് തോമസ് ഐസകിന്റെ സ്വപ്ന പദ്ധതിയായിരുന ലക്കി വാറ്റ് പദ്ധതി പുനരാവഷ്‌കരിച്ചായിരുന്നു. നടപ്പിലാക്കുന്നതിന്റെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ കാരണം ലക്കി വാറ്റ് കേരളത്തില്‍ ഉപേക്ഷിക്കുകയായിരുന്നു.
സാധനങ്ങള്‍ വാങ്ങുമ്പോള്‍ ഉപഭോക്താക്കളെ ബില്‍ വാങ്ങാന്‍ പ്രോത്സാഹിപ്പിക്കുന്ന പദ്ധതി ദില്ലിയില്‍ വിജയകരമായിരുന്നു. ഈ ഗവേണന്‍സിലൂടെ നിലവിലെ സംവിധാനം കൂടുതല്‍ വിജയകരമാക്കാനാണ് അരവിന്ദ് കെജരിവാള്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. കെജരിവാള്‍ സര്‍ക്കാരിന്റെ ഈ പരീക്ഷണം നികുതിപിരിവിലെ വിപ്ലവകരമായ നീക്കമെന്നാണ് ഐസക്കിന്റെ അഭിപ്രായം
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























