ജിഷ കൊലക്കേസ്: കടം നല്‍കിയ പണം തിരികെ നല്‍കിയില്ലെങ്കില്‍ ജിഷയെ വിവാഹം ചെയ്തുതരാന്‍ പ്രതി ആവശ്യപ്പെട്ടു

പ്രതി അമിറുള്‍ ഇസ്ലാമും ജിഷയുടെ കുടുംബവും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ നടന്നതായിട്ടാണ് പുറത്തുവരുന്ന മറ്റൊരു സൂചന. കടം നല്‍കിയ പണം തിരികെ ചോദിച്ചപ്പോള്‍ നല്‍കാന്‍ ജിഷയും വീട്ടുകാരും കൂട്ടാക്കിയില്ല. പണം തിരികെ നല്‍കിയില്ലെങ്കില്‍ ജിഷയെ വിവാഹം ചെയ്തുതരാന്‍ പ്രതി ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ട്. സാമ്പത്തിക ഇടപാടുകള്‍ കൊല്ലപ്പെട്ട ജിഷയായിട്ടാണോ അതോ വീട്ടുകാര്‍ അറിഞ്ഞായിരുന്നോയെന്ന് വ്യക്തമായിട്ടില്ല.
എന്നാല്‍ ഈകാര്യങ്ങള്‍ ജിഷയുടെ അമ്മയ്ക്ക് അറിയാമായിരുന്നുവെന്നു വേണം കരുതാന്‍.
കൊലനടന്ന ആദ്യദിവസങ്ങളില്‍ തന്നെ മകളുടെ ഭാവിയെക്കുറിച്ചുള്ള ചിന്തകള്‍ അമ്മ തുറന്നു പറഞ്ഞിരുന്നു. മൂത്തമകള്‍ പ്രണയിച്ച് വിവാഹം കഴിക്കുകയും ഒരു കുട്ടിയായപ്പോള്‍ ഭര്‍ത്താവ് ഉപേക്ഷിക്കുകയും ചെയ്ത പൊള്ളുന്ന അനുഭവം രാജേശ്വരിക്ക് മുന്നിലുണ്ടായിരുന്നു. ഇളയമകള്‍ ഇത്തരത്തിലുള്ള ചതിയില്‍പ്പെടരുതെന്ന കരുതലും അവര്‍ക്കുണ്ടായിരുന്നു.
അതുകൊണ്ടു തന്നെ പെന്‍ കാമറയടക്കം വാങ്ങി നല്‍കി മകള്‍ക്ക് കാവലിരിക്കുകയായിരുന്നു അമ്മ. കൊലപാതകത്തിനുശേഷം അവശയായ അമ്മ രാജേശ്വരിയെ ആശുപത്രിയില്‍ കൊണ്ടുപോകുംവഴി അവനാണ് അത് ചെയ്തത്, ഞാന്‍ പറഞ്ഞതാണ് അവളോട് അവനുമായുള്ള ചങ്ങാത്തം വേണ്ടായെന്ന്' വിലപിച്ചിരുന്നതായി നേരത്തെ സാക്ഷിമൊഴിയുണ്ടായതാണ്. ഇതില്‍ നിന്നെല്ലാം കൊലയാളിയെക്കുറിച്ചുള്ള സൂചനകള്‍ ഏറെയും ഉണ്ടായിരുന്നത് അമ്മ രാജേശ്വരിക്കാണ്. ഇവര്‍ നേരത്തെ മനസ് തുറന്നിരുന്നെങ്കില്‍ അന്വേഷണത്തിന് എത്രയോ മുന്‍പേ തുമ്പുണ്ടായിരുന്നേനെ. താന്‍ തല്ലിയിട്ടില്ലെന്ന് രാജേശ്വരി വ്യക്തമാക്കുമ്പോഴും പ്രതിയെ തല്ലിയ സ്ത്രീയാരാണെന്ന് കണ്ടെത്തേണ്ടിവരും പോലീസിന്. അമീറുളിന്റെ മൊഴിയെടുക്കല്‍ പൂര്‍ത്തിയായിട്ട് രാജേശ്വരിയെ കൂടുതല്‍ ചോദ്യം ചെയ്യാനാണ് അന്വേഷണസംഘം ഒരുങ്ങുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























