ഇതര സംസ്ഥാന തൊഴിലാളികള്‍ മലയാളിയെ വീട്ടിലെത്തി ആക്രമിക്കാന്‍ ശ്രമം...

ഭായിമാര്‍ വെടക്കായി. നാട്ടുകാര്‍ മറുപടി കൊടുത്തു. വഴിയിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നു മലയാളിയുടെ വീട്ടിലെത്തി ആക്രമണം നടത്താന്‍ ശ്രമിച്ച അസം സ്വദേശികളായ ഇതര സംസ്ഥാന തൊഴിലാളികളെ നാട്ടുകാര്‍ പിടികൂടി പൊലീസിനു കൈമാറി. ഇതിനിടെയുണ്ടായ സംഘര്‍ഷത്തില്‍ സാരമായി പരുക്കേറ്റ ഇതര സംസ്ഥാന തൊഴിലാളികളായ രണ്ടു യുവാക്കളെ പൊലീസ് ആശുപത്രിയില്‍ പ്രവേശിപ്പി്്ച്ചു.
അസം സ്വദേശികളായ മൂന്നു പേര്‍ മണിപ്പുഴ ഷാപ്പില്‍ നിന്നു മദ്യപിച്ചശേഷം പുറത്തിറങ്ങി സംസാരിക്കുന്നതിനിടെ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. ഈ സമയം ഇതുവഴി കോട്ടയം ചിങ്ങവനം സ്വദേശി സജി, മൂലേടം സ്വദേശി അനൂപ് എന്നിവര്‍ ബൈക്കിലെത്തി. അനൂപിന്റെ വീടിനടുത്താണ് സംഘര്‍ഷത്തിലേര്‍പ്പെട്ട അന്യസംസ്ഥാന തൊഴിലാളികള്‍ താമസിച്ചിരുന്നത്. ബൈക്കിന്റെ പിന്നിലിരിക്കുകയായിരുന്നു പരിചയരക്കാരാണെന്നു കരുതിയാണ് മൂവരെയും പിരിച്ചുവിടാന്‍ ശ്രമിച്ചത്. ഇതില്‍ പ്രകോപിതരായ തൊഴിലാളികള്‍ അനൂപിനെയും സജിയെയും അസഭ്യം പറയുകയും ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തു.
അനൂപ് സജിയും സംഭവസ്ഥലത്തു നിന്നു മടങ്ങി. ഇതിനിടെ, ഇതര സംസ്ഥാനതൊഴിലാളികള്‍ അനൂപിന്റെ വീട്ടിലെത്തി. അനൂപിന്റെ സഹോദരന്‍ ഉള്‍പ്പെടെയുള്ള അസഭ്യം പറയുകയും വീടാക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇതോടെ നാട്ടുകാര്‍ ഒത്തുച്ചേര്‍ന്നു രണ്ടുപേരെയും പിടിച്ചുവയ്ക്കുകയായിരുന്നു. ഇതിനിടയില്‍, ഇരുവര്‍ക്കും നാട്ടുകാരില്‍ നിന്നു മര്‍ദനവുമേറ്റു. സംഭവമറിഞ്ഞു ചിങ്ങവനം പോലീസ് സ്ഥലത്തെത്തിയപ്പോഴേയ്ക്കും ഇതര സംസ്ഥാന തൊഴിലാളികള്‍ അവശരായിരുന്നു. അസം സ്വദേശികളായ ദിബാന്‍ കോ (24), ജിത്തു (26) എന്നിവരെ നാട്ടുകാര്‍ പോലീസില്‍ ഏല്‍പ്പിച്ചു. ദിവാന്‍പുരം വി.കെ.ബാലചന്ദ്രന്റെ ലീലാ റബേഴ്‌സ് എന്ന സ്ഥാപനത്തിലെ തൊഴിലാളികളാണ് ഇരുവരും. കസ്റ്റഡിയിലെടുത്ത ഇരുവരെയയും വൈദ്യ പരിശോധനയ്ക്കു വിധേയരാക്കി. ഇവര്‍ക്കെതിരേയും, ഇവര്‍ക്കു പരാതിയുണ്ടെങ്കില്‍ നാട്ടുകാര്‍ക്കെതിരേയും കേസെടുക്കുമെന്നു ചിങ്ങവനം പോലീസ് വ്യക്തമാക്കി.ബസുകളിലും മറ്റും ഭായിമാര്‍ ശല്യം ചെയ്യുന്നതായി പരാതികളുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha
























