ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ ജീവനൊടുക്കുകയല്ല പെണ്‍കുട്ടികള്‍ ചെയ്യേണ്ടത്: കെ.കെ ശൈലജ

ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ ജീവനൊടുക്കുകയല്ല പെണ്‍കുട്ടികള്‍ ചെയ്യേണ്ടതെന്ന് മന്ത്രി കെ.കെ ശൈലജ. കണ്ണൂരില്‍ ദളിത് യുവതികള്‍ ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം.
പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും സുരക്ഷ ഉറപ്പുവരുത്തുമെന്നും പെണ്‍കുട്ടികള്‍ ആക്രമിക്കപ്പെടുന്നത് എതിര്‍ക്കേണ്ട കാലമാണ് ഇതെന്നും മന്ത്രി പറഞ്ഞു. വിവാദത്തിനു പിന്നില്‍ സ്ഥാപിത താത്പര്യങ്ങളുണ്ടോ എന്ന് പരിശോധിക്കണം.
ഇതിനിടെ, തലശ്ശേരിയില്‍ അറസ്റ്റുചെയ്യപ്പെട്ട ദളിത് യുവതികളില്‍ ഒരാള്‍ ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ എ എന്‍ ഷംസീര്‍ എം.എല്‍.എയ്ക്കും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയ്ക്കും എതിരെ പരാതി കൊടുക്കണമെന്ന് ആവശ്യപ്പെട്ട് കുട്ടിമാക്കുലിലെ ദളിത് കുടുംബം രംഗത്തു. അറസ്റ്റിനു ശേഷം ചാനല്‍ ചര്‍ച്ചകളിലൂടെ ഷംസീറും പി.പി ദിവ്യയും ഉള്‍പ്പെട്ട സിപിഎം നേതാക്കള്‍ നടത്തിയ പരാമര്‍ശങ്ങളും സോഷ്യല്‍ മീഡിയയിലൂടെ നടത്തിയ അപവാദ പ്രചരണങ്ങളും അറസ്റ്റിനെക്കാള്‍ തങ്ങളെ വേദനിപ്പിച്ചുവെന്ന് ജീവനൊടുക്കാന്‍ ശ്രമിച്ച പെണ്‍കുട്ടി ആരോപിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























