കൊഴുപ്പിക്കാന്‍ അഡ്വ. ആളൂര്‍... ഗോവിന്ദ ചാമിയ്ക്ക് വേണ്ടി വാദിച്ച് ലോക ശ്രദ്ധ നേടിയ പ്രമുഖ ക്രിമിനല്‍ അഭിഭാഷകനായ അഡ്വ. ആളൂര്‍ കളം നിറയും; തന്ത്രങ്ങള്‍ പൊളിയുമെന്ന പേടിയോടെ പോലീസ്

ജിഷ വധകേസിലെ പ്രതി അമീറിന് വേണ്ടി കോടതിയില്‍ കേസ് വാദിക്കുവാന്‍ ഗോവിന്ദചാമിയ്ക്ക് വേണ്ടി വാദിച്ച് ലോക ശ്രദ്ധ നേടിയ പ്രമുഖ ക്രിമിനല്‍ അഭിഭാഷകനായ അഡ്വ. ആളൂര്‍ എത്തുമെന്ന് ഏതാണ്ടുറപ്പായി. ഇതോടെ അമീറിന് വേണ്ടി പോലീസ് കണ്ടെടുത്ത തെളിവുകളെല്ലാം നിഷ്പ്രഭമാകുമോ എന്നാണ് സംശയം. അമീറിന്റെ കേസ് വാദിക്കാമെന്നാവശ്യപ്പെട്ട് പെരുമ്പാവൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ പ്രമുഖ ക്രിമിനല്‍ അഭിഭാഷകനായ അഡ്വ. ബി.എ. ആളൂര്‍ ആണ് അപേക്ഷ നല്‍കിയത്.
സുപ്രീം കോടതിയിലും ഹൈക്കോടതിയിലും ഇതര സംസ്ഥാനങ്ങളിലെ കോടതികളിലും കേസ് നടത്തുന്ന അഭിഭാഷകനാണ് ഇദ്ദേഹം. എല്ലാ ഭാഷകളും കൈകാര്യം ചെയ്യാനറിയുന്ന വ്യക്തിയാണ് അഡ്വ. ബി.എ. ആളൂര്‍. കൂടാതെ ഇന്നലെ അമീറിനെ പെരുമ്പാവൂര്‍ കോടതിയില്‍ ഹാജരാക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ഹാജരാക്കിയിരുന്നില്ല. അപേക്ഷ പരിഗണിക്കുന്ന മുറയ്ക്ക് പ്രതിയെ കണ്ട് സംസാരിക്കുവാന്‍ തയാറാണെന്നും അപ്പോള്‍ അവിടെവച്ച് വക്കാലത്ത് ഒപ്പിട്ട് വാങ്ങുമെന്ന് അഡ്വ. ബി.എ. ആളൂര്‍ വ്യക്തമാക്കിയതായാണ് വിവരം..jpg)
എന്നാല്‍, കേസ് മാറ്റി നല്‍കുന്നത് സംബന്ധിച്ച് യാതൊരുവിധ അറിയിപ്പും ലഭിച്ചിട്ടില്ലെന്ന് പ്രതിയുടെ അഭിഭാഷകനായ പി. രാജന്‍ പറഞ്ഞു. പ്രതിയെ ആദ്യം കോടതിയില്‍ ഹാജരാക്കിയപ്പോള്‍ കോടതി നേരിട്ടാണ് കേസ് തന്നെ ഏല്‍പ്പിച്ചത്. ഇതുപ്രകാരം ജയിലിലെത്തി പ്രതിയെ കാണുകയും ചെയ്തു. പ്രതിയുടെ ആവശ്യപ്രകാരം വക്കാലത്ത് ഒപ്പിട്ട് വാങ്ങുകയും കേസ് നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇനി കോടതി തന്നെ കേസില്‍ നിന്നും പിന്‍മാറാന്‍ ആവശ്യപ്പെട്ടാല്‍ താന്‍ തയാറാണെന്നും പ്രതിയുടെ അഭിഭാഷകനായ പി. രാജന്‍ പറഞ്ഞു.
സൗമ്യ വധക്കേസില്‍ പ്രതിയായ ഗോവിന്ദചാമിക്ക് വേണ്ടി ഹാജരായ അഭിഭാഷകനാണ് അഡ്വ. ബി.എ. ആളൂര്‍.
അതിനിടെ ജിഷയുടെ കുടുംബത്തിന് സര്‍ക്കാര്‍ നിര്‍മിച്ചുനല്‍കുന്ന വീടിന്റെ താക്കോല്‍ദാനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. െവെകിട്ട് മൂന്നിന് ജിഷയുടെ അമ്മ രാജേശ്വരിക്ക് മുഖ്യമന്ത്രി പുതിയ വീടിന്റെ താക്കോല്‍ െകെമാറും. ചടങ്ങില്‍ എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ. അധ്യക്ഷത വഹിക്കും. മുടക്കുഴ തൃക്കേപ്പാറയ്ക്ക് സമീപം നിര്‍മിതികേന്ദ്രയുടെ മേല്‍നോട്ടത്തിലാണ് വീട് നിര്‍മിച്ചത്. 650 ചതുരശ്രയടി വിസ്തീര്‍ണമുള്ള വീടിന് 11.5 ലക്ഷം രൂപയാണ് ചെലവായത്. കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ചിരുന്ന അഞ്ച് സെന്റ് സ്ഥലത്താണ് വീട് നിര്‍മിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















