ചോരയൂറും മണ്ണില്‍ നിന്നും... നവമാധ്യമങ്ങളിലൂടെ അറിഞ്ഞു വന്നതാണു ഞാന്‍; തകര്‍പ്പന്‍ ഡയലോഗുമായി വിഎസ്

ചോരയൂറും മണ്ണില്‍ നിന്നും സിനിമാ ഡയലോഗ്‌സുമായി വിഎസ് അച്യുതാനന്ദന്‍. പ്രിയമുള്ള കുട്ടികളേ... കുടിവെള്ള ചൂഷണത്തിനെതിരെ നിങ്ങള്‍ നടത്തുന്ന കൂട്ടായ്മ നവമാധ്യമങ്ങളിലൂടെ അറിഞ്ഞു വന്നതാണു ഞാന്‍... എന്നു തുടങ്ങുന്ന രോമാഞ്ചം കൊള്ളിക്കുന്ന ഡയലോഗ്‌സാണ് വിഎസ് പറഞ്ഞത്.
കണ്ണൂരില്‍ ഷൂട്ടിങ് നടത്തുന്ന ക്യാംപസ് ഡയറി എന്ന സിനിമയിലാണു വിഎസ് അഭിനയിച്ചത്. സമരക്കാരെ അഭിസംബോധന ചെയ്യാനെത്തുന്ന വി.എസ്. അച്യുതാനന്ദന്‍ എന്ന രാഷ്ട്രീയ നേതാവായി തന്നെയാണു വി.എസ്. ക്യാമറയ്ക്കു മുന്‍പില്‍ എത്തിയത്.
കൂത്തുപറമ്പ് വലിയവെളിച്ചത്തു നടത്തിയ ഷൂട്ടിങ്ങില്‍ പങ്കെടുക്കാന്‍ ഇന്ന് ഉച്ചയക്ക് 12 മണിക്ക് സഖാവ് എത്താമെന്നു പറഞ്ഞെങ്കിലും അല്‍പം വൈകിപ്പോയിരുന്നു. എന്നാല്‍ വന്നയുടന്‍ കാമറയ്ക്കു മുന്നിലേക്കെത്തുകയായിരുന്നു. സമരക്കാരെ അഭിവാദ്യം ചെയ്തുകൊണ്ട് സംസാരിക്കുന്ന സീനായിരുന്നു വിഎസിന്റേത്. പ്രസംഗത്തിലൂടെ ആളുകളെ കയ്യിലെടുക്കുന്ന വിഎസ് കിടിലമായി ഡയലോഗ് പറഞ്ഞു. അവസാനമായി റോഡിലൂടെ നടന്നു വരുന്ന സീനും പൂര്‍ത്തിയാക്കി ഒരു മണിക്കൂറിനുള്ളില്‍ വി.എസ്.മടങ്ങി.
എന്നാല്‍ വിഎസിന് അഭിനയിക്കേണ്ടി വന്നിട്ടില്ലെന്നും ദിവസവും നടത്തുന്ന പ്രസംഗത്തിന്റെ ഒരു ഭാഗം തന്നെയായിരുന്നു ക്യാമറയ്ക്കു മുന്‍പിലെന്നുമാണു ഷൂട്ടിങ് കണ്ടു നിന്നവരുടെ വിലയിരുത്തല്‍.
ജീവന്‍ ദാസ് സംവിധാനം ചെയ്യുന്ന ക്യാംപസ് ഡയറി എന്ന സിനിമയില്‍ കുടിവെള്ളം ചൂഷണം ചെയ്യുന്ന ബഹുരാഷ്ട്ര കമ്പനികള്‍ക്കെതിരെ നാട്ടുകാരും യുവാക്കളും നടത്തുന്ന സമരമാണു പ്രമേയം. സുദേവ് നായര്‍, ലിഷോയ്, ജോയ് മാത്യു, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















