മലയാളിയുടെ ഐഎസ് ബന്ധം: ടെലിഗ്രാം വഴി സന്ദേശങ്ങള്‍ കൈമാറി

സാങ്കേതിക സംവിധാനങ്ങളുടെ സഹായത്തോടെ അതീവരഹസ്യമായാണ് രാജ്യാന്തര ഐഎസ് നെറ്റ്‌വര്‍ക്കുകളുമായി കേരളത്തിലെ ഒരു സംഘം യുവാക്കള്‍ ബന്ധപ്പെടുന്നതെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് വാട്‌സാപ്പും ഫെയ്‌സ്ബുക്കും ഐഎസ് പ്രചാരണത്തിനായി ഉപയോഗിച്ചിരുന്നത്. എന്നാല്‍ ജനകീയ സോഷ്യല്‍മീഡിയകള്‍ നിരീക്ഷിക്കാന്‍ തുടങ്ങിയതോടെ ടെലിഗ്രാം പോലുള്ള മെസഞ്ചറുകളാണ് മലയാളി യുവാക്കള്‍ ഉപയോഗിച്ചിരുന്നതെന്നും റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാണ്.
അവസാനമായി ഐഎസില്‍ ചേര്‍ന്നെന്ന് പറയപ്പെടുന്ന യുവാക്കളില്‍ മിക്കവരും സാങ്കേതിക വിദ്യാഭ്യാസം നേടിയവരാണ്. നേരത്തെ തന്നെ വിവിധ ആവശ്യങ്ങള്‍ പറഞ്ഞ് കേരളംവിട്ട ഇവരില്‍ നിന്ന് വീട്ടിലേക്ക് ഐഎസ് അനുകൂല സന്ദേശം വന്നിരുന്നു. സാമൂഹിക മാധ്യമങ്ങള്‍ വഴിയാണ് സന്ദേശം ലഭിച്ചിരുന്നത്. ടെലിഗ്രാം മെസഞ്ചര്‍ വഴിയാണ് ഇവരുടെ കുടുംബത്തിന് അവസാന സന്ദേശം ലഭിച്ചത്.
നരകത്തില്‍ നിന്നും സ്വര്‍ഗരാജ്യത്തിലെത്തി, ഇനി ഞങ്ങളെ തേടേണ്ട, ഇത്തരമൊരു സന്ദേശം ഇവരില്‍ ഒരാളുടെ ഭാര്യയ്ക്ക് ലഭിച്ചിരുന്നു. ഞങ്ങള്‍ ഇസ്ലാമിക് രാജ്യത്ത് എത്തിയിരിക്കുന്നു. ഇവിടെ അമേരിക്ക നിരപരാധികളെ കൊന്നൊടുക്കുകയാണ്. എന്റെ ജീവിതം ഇസ്ലാമിക് സ്‌റ്റേറ്റിനു വേണ്ടി സമര്‍പ്പിക്കുന്നു, ഇതായിരുന്നു അവസാനമായി ലഭിച്ച മറ്റൊരു സന്ദേശം.
വിവിധ ആവശ്യങ്ങള്‍ക്കെന്ന് പറഞ്ഞ് കേരളം വിട്ട ഇവരില്‍ ചിലര്‍ പ്രത്യേക പ്രാര്‍ഥനയെന്ന് പറഞ്ഞ് സന്ദേശം അയക്കുന്നത് പതിവായിരുന്നു. ഈ സന്ദേശങ്ങളിലെല്ലാം ഐഎസ് ആശയങ്ങളായിരുന്നു. ഇതോടെയാണ് ബന്ധുക്കള്‍ സംഭവം പുറംലോകത്തെ അറിയിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















