പൊതുപരിപാടിയില്‍ മുഖ്യമന്ത്രിക്കൊപ്പം വേദി പങ്കിടാന്‍ വധശ്രമക്കേസിലെ പ്രതിയും

മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത ചടങ്ങില്‍ അദ്ദേഹത്തിന് ആതിഥ്യമരുളിയത് വധശ്രമക്കേസില്‍ പ്രതിയായ പൊലീസ് ഉദ്യോഗസ്ഥന്‍. പൊലീസിലെ ഡിവൈഎസ്പിമാരുടെ സംഘടനയായ സര്‍വീസ് ഓഫീസേഴ്‌സ് അസോസിയേഷന്റെ ചടങ്ങിലാണ് വധശ്രമക്കേസിലെ പ്രതിയായ ഡിവൈഎസ്പി അബ്ദുല്‍ റഷീദ് മുഖ്യമന്ത്രിക്കൊപ്പം വേദി പങ്കിട്ടത്. ഡിജിപി അടക്കം ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്ത പരിപാടിയില്‍ പക്ഷെ ആരും മുഖ്യമന്ത്രിക്ക് ഇതു സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയില്ല. സംഘടനയുടെ പ്രസിഡന്റെന്ന നിലയിലാണ് ഡിവൈഎസ്പി അബ്ദുല്‍ റഷീദ് മുഖ്യമന്ത്രിക്കൊപ്പം വേദിയില്‍ സ്ഥാനംപിടിച്ചത്. അതേസമയം, മുഖ്യമന്ത്രിക്കൊപ്പം ചടങ്ങില്‍ പങ്കെടുത്ത ഡിജിപി ലോകനാഥ് ബെഹ്‌റയും ഇക്കാര്യം അദ്ദേഹത്തെ അറിയിച്ചില്ലെന്നാണ് വിവരം.
കൊല്ലത്തെ മാധ്യമപ്രവര്‍ത്തകനായ വിബി ഉണ്ണിത്താന്റെ കൈകാലുകള്‍ വെട്ടിയൊടിച്ച് വധിക്കാന്‍ ശ്രമിച്ച കേസില്‍ നാലാം പ്രതിയാണ് ഡിവൈഎസ്പി റഷീദ്. 2012ല്‍ സിബിഐ കുറ്റപത്രം നല്‍കിയ കേസില്‍ അന്വേഷണം തുടരുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















