പാചകവാതക വിതരണം താളം തെറ്റിയേക്കും; കഴക്കൂട്ടം പ്‌ളാന്റിലെ പണിമുടക്ക് ഇന്നുമുതല്‍

ബി.പി.സി.എല്‍ കഴക്കൂട്ടം എല്‍.പി.ജി പ്‌ളാന്റിലെ സിലിണ്ടര്‍ ട്രക്ക് തൊഴിലാളികള്‍ സേവന വേതന കരാര്‍ പുതുക്കണമെന്നാവശ്യപ്പെട്ട് ഇന്നു മുതല്‍ പണിമുടക്കും. കേരള സ്‌റ്റേറ്റ് എല്‍.പി.ജി ആന്‍ഡ് ടാങ്ക് ട്രക്ക് വര്‍ക്കേഴ്‌സ് യൂണിയന്റെ നേതൃത്വത്തിലാണ് സമരം. സമരം ഒഴിവാക്കാനായി തൊഴില്‍ വകുപ്പ് യൂണിയന്‍ ഭാരവാഹികളുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു.
സമരം തെക്കന്‍ ജില്ലകളിലെ പാചകവാതക വിതരണത്തെ സാരമായി ബാധിച്ചേക്കും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട എന്നിവിടങ്ങളിലേക്കുള്ള പാചകവാതക സിലിണ്ടറുകള്‍ പകുതിയോളം എത്തിക്കുന്നത് ഇവിടെ നിന്നാണ്. നിലവില്‍ മിക്ക സ്ഥലങ്ങളിലും സ്‌റ്റോക്കുള്ളതിനാല്‍ ആദ്യ ദിവസങ്ങളില്‍ വീടുകളിലേക്കും മറ്റുമുള്ള പാചകവാതകവിതരണം നടക്കും. സമരം നീണ്ടു പോകുകയാണെങ്കില്‍ പ്രതിസന്ധിയുണ്ടാകും.
പ്രതിദിനം 45 ലോറികളിലായി 13,170 സിലിണ്ടറുകളാണ് പ്‌ളാന്റില്‍ നിന്ന് വിതരണത്തിനായി പോകുന്നത്. ലോറി ഉടമകളും തൊഴിലാളികളും തമ്മിലുള്ള കരാറിന്റെ കാലാവധി 2015 ഒക്ടോബറില്‍ അവസാനിച്ചിരുന്നു. തുടര്‍ന്ന് ഒട്ടേറെ തവണ കരാര്‍ പുതുക്കണമെന്ന ആവശ്യം തൊഴിലാളികള്‍ ഉന്നയിച്ചെങ്കിലും പരിഗണിച്ചില്ല. കൂലി പുതുക്കുക, ട്രക്കുകളില്‍ ക്‌ളീനര്‍മാരെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് യൂണിയന്‍ മുന്നോട്ടു വയ്ക്കുന്നത്. ട്രക്ക് ഉടമകള്‍ ഈ ആവശ്യം അംഗീകരിച്ചിട്ടില്ല.
നിലവില്‍ എല്ലാ പ്‌ളാന്റുകളിലും ട്രക്കുകളില്‍ ക്‌ളീനര്‍മാരെ നിയോഗിച്ചിട്ടുണ്ട്. എന്നാല്‍ കഴക്കൂട്ടത്തു മാത്രം ക്ലീനര്‍മാരെ വേണ്ടെന്ന നിലപാട് ശരിയല്ലെന്നാണ് യൂണിയന്‍ നിലപാട്. എന്നാല്‍ കമ്പനിയുടെ ഭാഗത്തു നിന്ന് അനുകൂല നിലപാട് ഉണ്ടായാലെ തൊഴിലാളികളുടെ ആവശ്യം പരിഗണിക്കാനാകൂ എന്നാണ് ട്രക്ക് ഉടമകള്‍ പറയുന്നത്. ഒരു ലോഡിന് 4244 രൂപയാണ് കമ്പനി നല്‍കുന്നത്. തങ്ങള്‍ക്ക് അയ്യായിരത്തിലധികം രൂപ ചെലവു വരുന്നുണ്ടെന്ന് ട്രക്ക് ഉടമകള്‍ പറയുന്നു. ഫെബ്രുവരി മുതല്‍ പുതിയ ടെന്‍ഡര്‍ വിളിക്കുമെന്ന് കമ്പനി അറിയിച്ചിരുന്നെങ്കിലും അത് നടപ്പിലായില്ല. തങ്ങളുടെ കരാര്‍ പുതുക്കി നിശ്ചയിച്ചുകഴിഞ്ഞാല്‍ ഒരു മാസത്തിനുള്ളില്‍ തൊഴിലാളികളുടെ ആവശ്യം പരിഗണിക്കുമെന്നും ട്രക്ക് ഉടമകള്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ് ബുക്ക് Like ചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha






















