ശബരിമലയില്‍ സ്ത്രീകള്‍ക്ക്‌പ്രവേശനം നല്‍കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

പ്രായഭേദമില്ലാതെ സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം നല്‍കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ കുര്യന്‍ ജോസഫ്, വി ഗോപാല ഗൗഡ എന്നിവര്‍ക്കു പകരം ജസ്റ്റിസുമാരായ സി നാഗപ്പന്‍ , ആര്‍ ഭാനുമതി എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാത്തത് ലിംഗവിവേചനമാണെന്ന് മുന്‍ബെഞ്ച് നിരീക്ഷിച്ചിരുന്നു. പുതിയ ബെഞ്ചിന്റെ നിലപാടില്‍ മാറ്റമുണ്ടാകുമോയെന്നാണ് കണ്ടറിയേണ്ടത്. അതേസമയം, കേരളത്തില്‍ സര്‍ക്കാര്‍ മാറിയതും കേസില്‍ നിര്‍ണായകമാണ്. കേസില്‍ ഹര്‍ജിക്കാരുടെ ആദ്യഘട്ട വാദം കേള്‍ക്കല്‍ പൂര്‍ത്തിയായതാണ്. ദേവസ്വം ബോര്‍ഡിന്റെ വാദമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ബെഞ്ചു പുന:സംഘടിപ്പിച്ചതിനാല്‍ കേസ് കേസ് ആദ്യം മുതല്‍ കേള്‍ക്കേണ്ടിവരുമോ എന്നത് വ്യക്തമല്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ് ബുക്ക് Like ചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha






















