ഇരിങ്ങാലക്കുട രൂപതയുടെ പ്രഥമ ബിഷപ് മാര്‍ ജയിംസ് പഴയാറ്റില്‍ കാലംചെയ്തു

ഇരിങ്ങാലക്കുട രൂപതയുടെ പ്രഥമ ബിഷപ് മാര്‍ ജയിംസ് പഴയാറ്റില്‍ കാലംചെയ്തു. തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ ഇന്നലെ രാത്രി 10.50ന് ആയിരുന്നു അന്ത്യം. 82 വയസായിരുന്നു. 1978 മുതല്‍ 2010 വരെ ഇരിങ്ങാലക്കുട രൂപതയുടെ ബിഷപ്പായിരുന്നു.
തൃശൂര്‍ സെന്റ് തോമസ് കോളജിലെ ഇംഗ്ലീഷ് വിഭാഗത്തില്‍ ഏറെക്കാലം അധ്യാപകനായിരുന്നു. വൈദിക സെനറ്റ് സെക്രട്ടറി, സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ അസിസ്റ്റന്റ് എന്നീ നിലകളിലും മാര്‍ ജയിംസ് പഴയാറ്റില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സംസ്‌കാരം ബുധനാഴ്ച ഉച്ചയ്ക്കുശേഷം ഇരിങ്ങാലക്കുട കത്തീഡ്രല്‍ ദേവാലയത്തില്‍ നടക്കും
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ് ബുക്ക് Like ചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha






















