അടൂര്‍ പ്രകാശിനെതിരെ സുധീരന്‍ ഹൈക്കമാന്റിലേക്ക്

മുന്‍ റവന്യുമന്ത്രി അടൂര്‍ പ്രകാശിനെതിരെ വിഎം സുധീരന്‍ ഹൈക്കമാന്റിന് കത്തയക്കും. ബിജുരമേശുമായുള്ള കുടുംബബന്ധം പരസ്യമായി ചോദ്യം ചെയ്തതിനെതിരെ അടൂര്‍പ്രകാശ് നടത്തിയ ചില പരാമര്‍ശങ്ങളാണ് പുതിയ വിവാദങ്ങള്‍ക്ക് കാരണമായിരിക്കുന്നത്. സുധീരന്‍ തന്നെ പിന്നാലെ നടന്ന് ഉപദ്രവിക്കുന്നു എന്നാണ് അടൂര്‍പ്രകാശിന്റെ ആരോപണം.
ഒരു സര്‍ക്കാരിനെ മറിച്ചിടാന്‍ ശ്രമിച്ച ബാര്‍ ഉടമയുമായി അതേ സര്‍ക്കാരില്‍ മന്ത്രിയായിരുന്ന ഒരാള്‍ ബന്ധുത്വം ഉണ്ടാക്കുന്നതിനെ താന്‍ വിമര്‍ശിച്ചിട്ടില്ലെന്നും എന്നാല്‍ അത്തരമൊരു ചടങ്ങില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സമുന്നതരായ നേതാക്കള്‍ പങ്കെടുത്തത് തെറ്റായി പോയെന്നുമാണ് താന്‍ പറഞ്ഞതെന്നാണ് സുധീരന്റെ വാദം. തനിക്ക് അടൂര്‍ പ്രകാശുമായി യാതൊരു വ്യക്തിവൈരാഗ്യവുമില്ല. അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് യോഗത്തില്‍ വരെ പ്രസംഗിച്ചിട്ടുണ്ട്. എന്നാല്‍ തെറ്റായ ഒരു കാര്യം ചെയ്യാന്‍ പാടില്ലെന്നുള്ളതു കൊണ്ട് മാത്രമാണ് വിമര്‍ശനം ഉന്നയിച്ചതെന്നും സുധീരന്‍ ഹൈക്കമാന്റിനയച്ച കത്തില്‍ ചൂണ്ടി കാണിക്കുന്നു.
മനോരമന്യൂസ് ചാനലില്‍ ജോണി ലൂക്കോസിന് അടൂര്‍പ്രകാശ് നല്‍കിയ അഭിമുഖത്തിന്റെ സിഡിയും സുധീരന്‍ ഹൈക്കമാന്റിന് അയച്ചു കൊടുക്കും. മേലില്‍ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നതില്‍ നിന്നും പ്രകാശിനെ വിലക്കണമെന്നാണ് സുധീരന്റെ ആവശ്യം.
കെ എം മാണിക്കെതിരെ അടൂര്‍ പ്രകാശ് നടത്തിയ പരാമര്‍ശം ശരിയാവില്ലെന്ന് സുധീരന്‍ ഹൈക്കമാന്റിന് എഴുതുന്ന കത്തിലുണ്ട്. കാരണം മാണി ഇപ്പോള്‍ തന്നെ വതോത ഹൃദയനാണ്. കോണ്‍ഗ്രസുകാരില്‍ നിന്നും തനിക്ക് നീതി കിട്ടിയില്ലെന്നാണ് അദ്ദേഹം പറയുന്നത്. അങ്ങനെയുള്ളപ്പോള്‍ കെ എം മാണിയെ പ്രകോപിപ്പിക്കുന്നത് ശരിയല്ലെന്നാണ് സുധീരന്റെ പക്ഷം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ് ബുക്ക് Like ചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha






















