ധനമന്ത്രിയുടെ നാവു പിഴച്ചു;ഓണത്തിന് ശമ്പളമല്ല; പെന്‍ഷനാണു മുന്‍കൂറായി നല്‍കുക

ഓണത്തിനു സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരു മാസത്തെ ശമ്പളം മുന്‍കൂറായി നല്‍കുമെന്ന ധനമന്ത്രിയുടെ ബജറ്റ് പ്രഖ്യാപനത്തില്‍ നാവുപിഴച്ചു. ഒരു മാസത്തെ പെന്‍ഷന്‍ മുന്‍കൂറായി നല്‍കുമെന്നാണു ധനമന്ത്രി ഉദ്ദേശിച്ചത്. അച്ചടിച്ച ബജറ്റ് പ്രസംഗത്തിലും അങ്ങനെ തന്നെയായിരുന്നു.
എന്നാല്‍ വായിച്ചപ്പോഴാകട്ടെ ശമ്പളം എന്നായിപ്പോയി. മാധ്യമങ്ങള്‍ ഇതു പ്രാധാന്യത്തോടെ വാര്‍ത്തയാക്കുകയും ചെയ്തു. സര്‍ക്കാര്‍ ജീവനക്കാരും വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്നതിനാലാണു മന്ത്രിയുടെ ഓഫിസ് ആ പിശകു തിരുത്തിയത്. എന്നാല്‍, പെന്‍ഷന്‍ മുന്‍കൂറായി നല്‍കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ് ബുക്ക് Like ചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha






















