കണ്ണൂരില്‍ വീണ്ടും അക്രമം; പയ്യന്നൂരില്‍ സി.പി.എം, ബി.എം.എസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

കണ്ണൂരില്‍ വീണ്ടും രാഷ്ട്രീയ കൊലപാതകങ്ങള്‍ അരങ്ങേറുന്നു. പയ്യന്നൂരില്‍ സി.പി.എം.പ്രവര്‍ത്തകനും ബി.എം.എസ് പ്രവര്‍ത്തകനും വെട്ടേറ്റുമരിച്ചു. സിപിഎം പ്രവര്‍ത്തകനായ രാമന്തളി കുന്നൊരു സ്വദേശി ധനരാജി(36)നെയാണ് വീട്ടിലെത്തിയ അക്രമി സംഘം വെട്ടിക്കൊന്നത്. രാത്രി പത്തരയോടെയായിരുന്നു സംഭവം. ഓടിക്കൂടിയ നാട്ടുകാര്‍ ധനരാജിനെ പരിയാരം മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഇതിനുപിന്നാലെയാണ് പ്രദേശത്തെ തന്നെ ബി.എം.എസ് പ്രവര്‍ത്തകനായ സി.കെ.രാമചന്ദ്രനെ (46) ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയത്. വീട്ടില്‍ നിന്ന് വിളിച്ചിറക്കിയായിരുന്നു വെട്ടിയത്. ധനരാജിനെ കൊന്നതിന്റെ പ്രതികാരമാണെന്നാണ് സൂചന. ഡിവൈഎഫ്‌ഐ രാമന്തളി മുന്‍ വില്ലേജ് സെക്രട്ടറിയാണ് കൊല്ലപ്പെട്ട ധനരാജ്. സംഭവത്തില്‍ പ്രതിഷേധിച്ച് പയ്യന്നൂരില്‍ ഇന്ന് സി.പി.എം ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുകയാണ്.
ഇന്നലെ രാത്രി പത്തു മണിയോടെ വീട്ടുമുറ്റത്ത് വച്ചാണ് ധനരാജ് കൊല്ലപ്പെട്ടത്. പുറത്തു പോയിവന്ന ധനരാജ് ബൈക്കില്‍ നിന്നിറങ്ങിയ ധനരാജ് വീട്ടിലേക്കു കയറുന്നതിനിടെ മൂന്നു ബൈക്കുകളില്‍ എത്തിയ സംഘം വെട്ടി വീഴ്ത്തുകയായിരുന്നു. നാട്ടുകാര്‍ ധനരാജിനെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ആര്‍എസ്എസ് പ്രവര്‍ത്തകരാണു സംഭവത്തിനു പിന്നിലെന്നു സിപിഎം ആരോപിച്ചിരുന്നു. തുടര്‍ന്ന് അര്‍ധരാത്രിയോടെയാണ് പയ്യന്നൂര്‍ ടൗണിലെ ഓട്ടോറിക്ഷാ ്രൈഡവറായ സി.കെ രാമചന്ദ്രന്‍ കുത്തേറ്റു മരിക്കുന്നത്. വീട്ടില്‍ വച്ചാണ് രാമചന്ദ്രനു കുത്തേറ്റത്. പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പരേതനായ മന്ദ്യത്ത് കൃഷ്ണന്റെയും തൂളേരി വീട്ടില്‍ മാധവിയുടെയും മകനാണ് ധനരാജ്. സജിനിയാണ് ഭാര്യ. രണ്ടു മക്കളുണ്ട്. സഹോദരങ്ങള്‍: മണി, നളിനി. മൃതദേഹം ഇന്നു 11.30ന് പയ്യന്നൂരും പിന്നീട് കാരന്താട്ടും പൊതുദര്‍ശനത്തിനു വയ്ക്കും.സംസ്‌കാരം ഇന്ന് ഒന്നിന്.
രജനിയാണ് കൊല്ലപ്പെട്ട രാമചന്ദ്രന്റെ ഭാര്യ. മക്കള്‍: ദേവാംഗന, ദേവദത്തന്‍. സഹോദരങ്ങള്‍: ശാരദ, കുഞ്ഞിപ്പാര്‍വതി, രാമകൃഷ്ണന്‍, പരേതയായ പത്മിനി. സിപിഎം പ്രവര്‍ത്തകരാണ് രാമചന്ദ്രന്റെ കൊലപാതകത്തിനു പിന്നിലെന്നും രാത്രി വൈകി കാരയില്‍ ആര്‍എസ്എസ് ജില്ലാ കാര്യവാഹക് പി.രാജേഷ്‌കുമാര്‍, കോറോത്ത് ബിഎംഎസ് പ്രവര്‍ത്തകന്‍ ബാലകൃഷ്ണന്‍ എന്നിവരുടെ വീടുകള്‍ക്കു നേരെ അക്രമം നടന്നതായും ബിജെപി നേതൃത്വം ആരോപിച്ചു.
https://www.facebook.com/Malayalivartha






















