മാണിക്കെതിരായ തുടരന്വേഷണം വേണ്ട; കുറ്റവിമുക്തനാക്കിയ പഴയ റിപ്പോര്‍ട്ടില്‍ ഉറച്ചു നില്‍ക്കുന്നു: വിജിലന്‍സ് കോടതി

ബാര്‍കോഴ കേസില്‍ മുന്മന്ത്രി കെ എം മാണിക്കെതിരെ തുടരന്വേഷണം വേണ്ടെന്ന് വിജിലന്‍സ്. മാണിയെ കുറ്റവിമുക്തനാക്കിയ പഴയ അന്വേഷണ റിപ്പോര്‍ട്ടില്‍ ഉറച്ചു നില്‍ക്കുന്നതായി വിജിലന്‍സ് കോടതിയില്‍ വ്യക്തമാക്കി. തിരുവനന്തപുരം വിജിലന്‍സ് കോടതി മുമ്പാകെയാണ് വിജിലന്‍സ് നിയമോപദേഷ്ഠാവ് ഇക്കാര്യം വ്യക്തമാക്കിയത്. പുതിയ തെളിവുകള്‍ ഇല്ലാത്ത സാഹചര്യത്തില്‍ അന്വേഷണം മതിയെന്നാണ് വിജിലന്‍സിന്റെ നിയമോപദേഷ്ടാവ് കോടതിയില്‍ വ്യക്തമാക്കിയത്. ഇതോടെ മാണിക്കെതിരെ തുടരന്വേഷണത്തിനുള്ള സാധ്യതയില്ല.
നേരത്തെ കേസില്‍ മാണിയെ കുറ്റവിമുക്തനാക്കിയുള്ള വിജിലന്‍സ് റിപ്പോര്‍ട്ടിനെതിരെ വി എസ് അച്യുതാനന്ദനും വി എസ് സുനില്‍കുമാറും സാറാ ജോസഫും ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ ഇവരുടെ നീക്കം രാഷ്ട്രീയപരമാണെന്നാണ് വിജിലന്‍സ് നിയമോപദേഷ്ടാവ് അഭിപ്രായപ്പെട്ടത്. മാണിക്കെതിരായ തുടരന്വേഷണത്തില്‍ ചട്ടലംഘനമുണ്ടായോയെന്നാണ് സര്‍ക്കാര്‍ പരിശോധിച്ചത്. കെ.എം മാണിക്ക് മൂന്ന് തവണയായി കോഴ നല്‍കിയെന്ന് തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നായിരുന്നു തുടരന്വേഷണ റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍.
2014 ല്‍ നടന്ന മൂന്ന് കൂടിക്കാഴ്ചകളില്‍ പണമിടപാട് നടന്നിട്ടില്ല. രണ്ടാമത്തെ കൂടിക്കാഴ്ച നടന്നുവോയെന്നുപോലും തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിജിലന്‍സ് എസ്പി സുകേശന്‍ തയ്യാറാക്കിയ തുടരന്വേഷണ റിപ്പോര്‍ട്ടിലായിരുന്നു ഇക്കാര്യം വ്യക്തമാക്കിയത്. സുകേശന്‍ ആദ്യം തയ്യാറാക്കിയ വസ്തുതാവിവര റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ക്ക് വിരുദ്ധമാണ് തുടരന്വേഷണ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍. മാണി കോഴ ആവശ്യപ്പെട്ടുവെന്നതിന് തെളിവില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ബാര്‍ കോഴയടക്കം മുന്‍ സര്‍ക്കാറിന്റെ കാലത്തെ മുഴുവന്‍ വിവാദ ഉത്തരവുകളും അഴിമതി ആരോപണക്കേസുകളും മുന്‍ വിജിലന്‍സ് ഡയറക്ടര്‍മാരുടെ അന്വേഷണപ്പിഴവുകളും വീഴ്ചകളും പുനഃപരിശോധിക്കാന്‍ വിജിലന്‍സ് തീരുമാനിച്ചിരുന്നു. എന്നാല്‍ പുതിയ നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ മാണിക്കെതിരെ ഇനി അന്വേഷണത്തിന് സാധ്യതിയില്ല. അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയ റിപ്പോര്‍ട്ട് തന്നെയാകും കോടതി പരിഗണിക്കുക.
വിന്‍സന്‍ എം. പോളും ശങ്കര്‍ റെഡ്ഡിയും ഡയറക്ടര്‍മാരായിരുന്ന കാലത്തെ പിഴവുകളും വീഴ്ചകളുമാണ് പ്രധാനമായും അന്വേഷിക്കുക. മന്ത്രിമാര്‍, രാഷ്ട്രീയ നേതാക്കള്‍, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെ മുമ്പ് വിജിലന്‍സ് പരിഗണനക്കുവന്ന കേസുകള്‍ അന്വേഷിക്കാനും തീരുമാനിച്ചിട്ടുണ്ട്. സമ്മര്‍ദത്തിന് വഴങ്ങാതെയും മുഖം നോക്കാതെയും അന്വേഷണം നടത്തണമെന്നും വിജിലന്‍സ് ഡയറക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ബാര്‍കോഴക്കേസില്‍ മാണിക്കെതിരെ തെളിവുണ്ടെന്ന് ജേക്കബ്ബ് തോമസ് കണ്ടെത്തിയിരുന്നു. എന്നാല്‍ പിന്നീട് അദ്ദേഹത്തെ അന്വേഷണച്ചുമതലയില്‍ നിന്നും മാറ്റുകയായിരുന്നു.
https://www.facebook.com/Malayalivartha






















