ഒന്നിച്ചു മദ്യപിച്ച ഭാര്യയെ ഭര്‍ത്താവ് ചവിട്ടിക്കൊന്നു

ഒന്നിച്ചു മദ്യപിച്ച ഭാര്യയെ ഭര്‍ത്താവ് ചവിട്ടിക്കൊന്നത് വാങ്ങിയ മദ്യത്തില്‍നിന്ന് ഒരു പങ്ക് മാറ്റിവച്ചതിനെത്തുടര്‍ന്നുള്ള തര്‍ക്കത്തിനൊടുവില്‍. കൊട്ടാരക്കര മൈലം തെക്കേക്കര കലാഭവനില്‍ ജ്യോതിലക്ഷ്മി(42)യെയാണു ഭര്‍ത്താവ് ശ്രീധരന്‍(46) കൊലപ്പെടുത്തിയത്. പൊലീസ് സ്‌റ്റേഷനില്‍ കീഴടങ്ങിയ ശ്രീധരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. ഞായറാഴ്ച രാവിലെ ശ്രീധരന്‍ പട്ടാഴിയിലെ ബീവറേജസ് ഔട്ട്‌ലെറ്റില്‍നിന്നു മദ്യം വാങ്ങിയിരുന്നു. വീട്ടില്‍വച്ചു ജ്യോതിലക്ഷ്മിയും ശ്രീധരനും മദ്യപിക്കുകയും മരച്ചീനിയും ഇറച്ചിയും ഉണ്ടാക്കി കഴിക്കുകയും ചെയ്തു. വൈകിട്ടായപ്പോള്‍ വീണ്ടും മദ്യം വാങ്ങാന്‍ ശ്രീധരന്റെ കൈയില്‍ 450 രൂപ ജ്യോതി ലക്ഷ്മി നല്‍കി. ഈ തുകയ്ക്ക് ഒരു ലിറ്റര്‍ മദ്യം കൂടി ശ്രീധരന്‍ വാങ്ങിക്കൊണ്ടുവന്നു. ഇരുവരും വീണ്ടും കുടിച്ചുകൊണ്ടിരിക്കേ തനിക്കു നാളത്തേക്ക് ആവശ്യമുണ്ടെന്നു പറഞ്ഞു ജ്യോതിലക്ഷ്മി കുറച്ചു മദ്യം മാറ്റിവച്ചത് തര്‍ക്കത്തില്‍ കലാശിക്കുകായിരുന്നു.
രാത്രിയിലും തര്‍ക്കം നീണ്ടു. ഇതിനിടയില്‍ ദേഷ്യം വന്ന ജ്യോതിലക്ഷ്മി കശുവണ്ടി തല്ലുന്ന കൊട്ടുവടികൊണ്ടു ശ്രീധരനെ അടിച്ചു. ഇതില്‍ പ്രകോപിതനായി ജ്യോതിലക്ഷ്മിയെ ശ്രീധരന്‍ ചവിട്ടുകയായിരുന്നു. ചവിട്ടേറ്റു നിലത്തുവീണ ജ്യോതിലക്ഷ്മി തല്‍ക്ഷണം മരിച്ചു. ഇളയമകള്‍ ഒമ്പതുവയസുകാരി ശ്രീലേഖ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു കൊലപാതകം.
ജ്യോതിലക്ഷ്മി കൊല്ലപ്പെട്ടു എന്നുറപ്പായപ്പോള്‍ ഓട്ടോവിളിച്ച് ആറു കിലോമീറ്റര്‍ അകലെയുള്ള പൊലീസ് സ്‌റ്റേഷനിലെത്തി ശ്രീധരന്‍ കീഴടങ്ങുകയായിരുന്നു. ജ്യോതിലക്ഷ്മിയതുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റു മോര്‍ട്ടത്തിനുശേഷം സംസ്‌കരിച്ചു.
https://www.facebook.com/Malayalivartha






















