ഒരു വടക്കന്‍ അഴിമതിഗാഥയില്‍ കുഞ്ഞാലിക്കുട്ടിക്കും പങ്ക്

മലബാര്‍ സിമന്റസ് അഴിമതിയുടെ കുരുക്ക് അന്ന് വ്യവസായമന്ത്രിയായിരുന്ന പി.കെ കുഞ്ഞാലിക്കുട്ടിയിലേക്കും നീങ്ങിയേക്കും. മലബാര്‍ സിമന്റ്‌സ് അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് കമ്പനി എം.ഡി കെ പത്മകുമാറിനെതിരെ വിജിലന്‍സ് മൂന്നു കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്ത പശ്ചാത്തലത്തിലാണ് അന്നത്തെ വ്യവസായ മന്ത്രി കൂടി വിവാദത്തിലായിരിക്കുന്നത്.
ശങ്കര്‍ ഇറക്കുമതി, നിയമസഭാ സമിതി ശുപാര്‍ശ അവഗണിച്ച് വെയര്‍ഹൗസിംഗ് കോര്‍പ്പറേഷന്‍ സിമന്റ് സൂക്ഷിച്ച് വില്‍പ്പന നടത്തി. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ വിവിധ ഇടപാടുകള്‍ വഴി വരുത്തിയ നഷ്ടം എന്നിവ കണക്കിലെടുത്താണ് പത്മകുമാറിനെതിരെ വിജിലന്‍സ് മൂന്നു കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. 26.29 കോടിയുടെ നഷ്ടം സ്ഥാപനത്തിനു സംഭവിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍. എന്നാല്‍ മലബാര്‍ സിമന്റ്‌സിലെ എല്ലാ ഫയലുകളും അന്നത്തെ വ്യവസായമന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി കാണുകയും അനുമതി നല്‍കുകയും ചെയ്തിരുന്നു.
ദ്രുത പരിശോധനയില്‍ പ്രഥമദൃഷ്ട്യാ കുറ്റം കണ്ടെത്തിയതിനെ തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. വ്യവസായമന്ത്രിയായിരുന്ന കുഞ്ഞാലിക്കുട്ടിക്കെതിരെയും തെളിവുകള്‍ ലഭിച്ചെങ്കിലും കേസിന്റെ പുരോഗതി മനസിലാക്കി അദ്ദേഹത്തിനെതിരെ കേസെടുക്കാനാണ് വിജിലന്‍സ് മേധാവിയുടെ തീരുമാനം.
റിയാബിന്റെ എംഡി കൂടിയാണ് കെ പത്മകുമാര്‍. ദീര്‍ഘകാലമായി അദ്ദേഹം വിവിധ തസ്തികകളില്‍ തുടരുകയാണ്. ഇരു സര്‍ക്കാരുകള്‍ക്കും പ്രിയങ്കരനാണ്. എന്നാല്‍ സര്‍ക്കാര്‍ ഉത്തരവുള്ള തീരുമാനങ്ങള്‍ നടപ്പിലാക്കുക മാത്രമാണ് പത്മകുമാര്‍ ചെയ്തിട്ടുള്ളതെന്ന് പത്മകുമാറുമായി ബന്ധപ്പെട്ടവൃത്തങ്ങള്‍ ചൂണ്ടി കാണിച്ചു.
https://www.facebook.com/Malayalivartha






















