ദേവസ്വം അഴിമതി ; മന്ത്രിയും സഹോദരനും ചേര്‍ന്ന് അടിച്ചത് 50 കോടി

ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ ദേവസ്വം മന്ത്രിയായിരുന്ന വിഎസ് ശിവകുമാറും അദ്ദേഹത്തിന്റെ സഹോദരനും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സെക്രട്ടറിയുമായ വിഎസ് ജയകുമാറും ചേര്‍ന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ നിന്നും മുക്കിയത് 50 കോടി രൂപയെന്ന് വിജിലന്‍സ്. അനധികൃത സ്വത്ത് സമ്പാദനത്തിന്റെ പേരില്‍ വിഎസ് ജയകുമാറിന്റെ പേരില്‍ വിജിലന്‍സ് മേധാവി നേരിട്ട് അന്വേഷണം പ്രഖ്യാപിച്ചു.
ശിവകുമാറിന്റെ ഒത്താശയോടെയാണ് അഴിമതി നടന്നതെന്ന് നേരത്തെ മലയാളി വാര്‍ത്ത പുറത്തുവിട്ടിരുന്നു,. അടുത്തിടെ ഇടപ്പഴിഞ്ഞിയിലുള്ള സ്വകാര്യ ആശുപത്രി വിഎസ് ശിവകുമാര്‍ വിലയ്ക്കു വാങ്ങിയിരുന്നു ഇതിനു പിന്നിലും ശിവകുമാറിന്റെ ബിനാമികളാണ് പ്രവര്‍ത്തിച്ചത്. തിരുവനന്തപുരം ജില്ലയിലെ നേമം ശാന്തിവിള സ്വദേശിയായ ഒരാളും ശിവകുമാറിന്റെ ബിനാമിയായിരുന്നു. അദ്ദേഹത്തിന് കരമന ആസ്ഥാനമായി ഒരു സഹകരണ സ്ഥാപനവുമുണ്ട്. അദ്ദേഹം അടുത്തിടെ നിരവധി വീടുകള്‍ നിര്‍മ്മിച്ച് വില്‍പ്പന നടത്തിയിരുന്നു. നിര്‍ദ്ദന കുടുംബത്തിലെ അംഗമായിരുന്നു സഹകാരി.
ജയകുമാര്‍ ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസറായിരുന്ന കാലത്തും കോടികള്‍ സമ്പാദിച്ചിരുന്നു. ശബരിമലയിലെ കച്ചവടസ്ഥാപനത്തിലെ ലേലത്തില്‍ വരെ ജയകുമാര്‍ കൈക്കൂലി വാങ്ങിയെന്നാണ് പ്രചരിക്കപ്പെടുന്ന കഥ. ദേവസ്വം എസ്പിയായിരുന്ന ഗോപാലകൃഷ്ണനാണ് ദേവസ്വം ബോര്‍ഡിലെ അഴിമതികള്‍ പുറത്തു കൊണ്ടു വന്നത്. ഉടനെ ഗോപാലകൃഷ്ണനെ തത്സ്ഥാനത്തു നിന്നും നീക്കി. എന്നാല്‍ അന്വേഷണ റിപ്പോര്‍ട്ട് അദ്ദേഹം സംസ്ഥാന പോലീസ് മേധാവിക്കും വിജിലന്‍സ് ഡയറക്ടര്‍ക്കും കൈമാറിയിരുന്നു.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ ഹൈക്കോടതി നിരീക്ഷണത്തിലാണ് നടക്കുന്നത്. അതു കൊണ്ടു തന്നെ അഴിമതിക്കാര്‍ക്ക് രക്ഷപ്പെടാന്‍ കഴിയില്ല.
https://www.facebook.com/Malayalivartha






















