Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

അഭിഭാഷക-മാധ്യമ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയ സംഭവം; ജുഡീഷ്യല്‍ അന്വേഷണം നടത്തും: മുഖ്യമന്ത്രി പിണറായി

23 JULY 2016 04:10 PM IST
മലയാളി വാര്‍ത്ത

അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജുഡീഷ്യല്‍ അന്വേഷണത്തിന് അഡ്വക്കറ്റ് ജനറലിന്റെ ശുപാര്‍ശ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സംഘര്‍ഷം ആവര്‍ത്തിക്കാതിരിക്കാന്‍ ഇരു വിഭാഗങ്ങളെയും ഉള്‍പ്പെടുത്തി അഡ്വക്കേറ്റ് ജനറല്‍ അധ്യക്ഷനായ സമിതി രൂപീകരിക്കും.

സമിതിയില്‍ മൂന്ന് മാധ്യമപ്രവര്‍ത്തകരും മൂന്ന് അഭിഭാഷകരും അംഗങ്ങളാകും. പോലീസുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ ഡി.ജി.പിയെക്കൂടി ഈ സമിതി യോഗത്തില്‍ ഉള്‍പ്പെടുത്തണമെന്നും പ്രക്ഷോഭമോ പ്രതിഷേധമോ ഉണ്ടാകുന്നതിന് മുമ്പ് ഈ സമിതി കാര്യങ്ങള്‍ കൈകാര്യം ചെയ്യമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. 

സമൂഹത്തില്‍ തുല്യ പ്രധാന്യമുള്ള ഇരുവിഭാഗങ്ങള്‍ തമ്മില്‍ ഹൈകോടതിയിലും തിരുവനന്തപുരം കോടതിയിലുമുണ്ടായ സംഘര്‍ഷം ദൗര്‍ഭാഗ്യകരമാണ്. ഹൈകോടതിക്ക് മുന്നില്‍ അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരുമായുള്ള സംഘര്‍ഷത്തില്‍ പരിഹാര ചര്‍ച്ചകള്‍ക്കായി വിളിച്ച യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ചര്‍ച്ചയില്‍ മാധ്യമപ്രവര്‍ത്തകരുടെയും അഭിഭാഷകരുടെയും പ്രതിനിധികള്‍ പങ്കെടുത്തു.

ഇരുവിഭാഗവും സൗഹൃദപരമായ അന്തരീക്ഷമുണ്ടാക്കാനാണ് ശ്രമിക്കേണ്ടത്. അഭിഭാഷകര്‍ക്കോ മാധ്യമപ്രവര്‍ത്തകര്‍ക്കോ അഭിമാനിക്കാവുന്ന കാര്യങ്ങളല്ല കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്തുണ്ടായത്. പൊതുസമൂഹത്തിനും അത് നല്ല കാര്യമായി അംഗീകരിക്കാന്‍ കഴിയില്ല. സംഭവത്തിന് മുമ്പുള്ള ദിവസങ്ങളില്‍ ഉണ്ടായിരുന്നതു പോലെ അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും സഹകരണ, സൗഹൃദ മനോഭാവത്തോടെ ഒരുമിച്ച് നീങ്ങണം. കഴിഞ്ഞതെല്ലാം അടഞ്ഞ അധ്യായമാണെന്നും അതെല്ലാം പരിഹരിക്കാനാണ് യോഗം ചേര്‍ന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

അതേസമയം, ഹൈകോടതിയിലെ കാര്യങ്ങളില്‍ സര്‍ക്കാറിന് ഇടപെടാന്‍ കഴിയില്ലെന്ന് പിണറായി വ്യക്തമാക്കി. ഹൈകോടതിക്ക് അകത്തെ കാര്യങ്ങളില്‍ ചീഫ് ജസ്റ്റിസാണ് തീരുമാനം എടുക്കേണ്ടത്. മീഡിയാ റൂം തുറന്നു പ്രവര്‍ത്തിക്കുന്ന കാര്യമുള്‍പ്പെടെയുള്ളതില്‍ ചീഫ് ജസ്റ്റിസ് തീരുമാനമെടുക്കണമെന്നും സര്‍ക്കാറിന് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും പിണറായി ചൂണ്ടിക്കാട്ടി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (3 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (3 hours ago)

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (4 hours ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (4 hours ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (4 hours ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (4 hours ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (4 hours ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (5 hours ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (5 hours ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (5 hours ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (6 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (6 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (6 hours ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (7 hours ago)

Malayali Vartha Recommends