വിവാദ പ്രസ്താവന; കോടിയേരിക്കെതിരെ കേസെടുക്കണം: സുധീരന്‍

അക്രമം നടത്താന്‍ പരസ്യമായി ആഹ്വാനം ചെയ്യുന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ കേസെടുക്കണമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍. പ്രവര്‍ത്തകരെ ആക്രമിച്ചാല്‍ തിരിച്ചടക്കണമെന്നും സി.പി.എമ്മിനോട് കളിച്ചാല്‍ കണക്കുതീര്‍ക്കണമെന്നുമുള്ള കോടിയേരിയുടെ ആഹ്വാനം നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്നും സുധീരന്‍ പറഞ്ഞു.
സി.പി.എം പ്രവര്‍ത്തകന്‍ സി.വി. ധനരാജിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് പയ്യന്നൂര്‍ ഗാന്ധി പാര്‍ക്കില്‍ സംഘടിപ്പിച്ച കൂട്ടായ്മ ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു കോടിയേരിയുടെ വിവാദ പ്രസ്താവന.
ബി.ജെ.പി. ആര്‍.എസ്.എസ്. അക്രമങ്ങള്‍ക്കെതിരെ പാര്‍ട്ടി അണികള്‍ ജാഗ്രത പാലിക്കണം. വയലില്‍ പണിയെടുത്താല്‍ കൂലി വരമ്പത്ത് തന്നെ കിട്ടുമെന്ന് അക്രമികള്‍ മനസിലാക്കണം. ആക്രമിക്കാന്‍ വരുന്നവര്‍ വന്നതുപോലെ തിരിച്ചുപോകാന്‍ പാടില്ലെന്നുമുള്ള കോടിയേരി ബാലകൃഷ്ണന്റെ പ്രസംഗത്തിനെതിരെയാണ് സുധീരന്‍ രംഗത്തുവന്നത്.
https://www.facebook.com/Malayalivartha























