Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

പിണറായി കോടിയേരി ബന്ധത്തില്‍ ഉലച്ചില്‍, എതിരാളികളെ നേരിടണമെന്ന കോടിയേരിയുടെ പ്രസ്താവന പാര്‍ട്ടിക്ക് തലവേദന: വിവാദം കൊഴിപ്പിച്ച് ബിജെപി

25 JULY 2016 03:36 PM IST
മലയാളി വാര്‍ത്ത

പാര്‍ട്ടിയില്‍ പുതിയ പക്ഷങ്ങള്‍ ഉയരുന്നുവോ. കോടിയേരിയുടെ ഉന്നം വയ്ക്കുന്നത് ആരെ. പിണറായിയും കോടിയേരിയും തമ്മില്‍ സ്വരചേര്‍ച്ച ഇല്ലാതായോ .എന്നാണ് രാഷ്ട്രീയ എതിരാളികള്‍ പടച്ചു വിടുന്നത് .കാരണവും ഉണ്ട്.ആക്രമിക്കാന്‍ വരുന്നവരോട് കണക്കുതീര്‍ക്കണമെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ആഹ്വാനം പാര്‍ട്ടിക്ക് തലവേദനയാകുന്നു. പരസ്യമായി നിയമം കൈയ്യിലെടുക്കാന്‍ കോടിയേരി നടത്തിയ ആഹ്വാനം സര്‍ക്കാരിന്റെ മുഖഛായ തകര്‍ക്കുമെന്ന ഭയം പാര്‍ട്ടിക്കുണ്ട്. അതേസമയം, കോടിയേരിയുടെ പ്രസ്താവനയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അദ്ദേഹത്തെ നേരിട്ടു തന്നെ അനിഷ്ടം അറിയിച്ചതായാണ് പാര്‍ട്ടിയോട് അടുത്ത വൃത്തങ്ങള്‍ നല്കുന്ന സൂചന. നേതൃത്വത്തിന്റെ അഭിപ്രായ പ്രകടനങ്ങള്‍ സര്‍ക്കാരിനെ ബാധിക്കുന്ന തരത്തിലേക്ക് വളരരുതെന്നാണ് പിണറായിയുടെ മുന്നറിയിപ്പ്.
സിപിഎമ്മിന്റെ നേതൃത്വത്തില്‍ പയ്യന്നൂര്‍ ഗാന്ധിപാര്‍ക്കില്‍ സംഘടിപ്പിച്ച ബഹുജന കൂട്ടായ്മ ഉദ്ഘാടനംചെയ്തായിരുന്നു കോടിയേരിയുടെ വിവാദപ്രസംഗം. മോഹന്‍ഭാഗവത് ആസൂത്രണം ചെയ്ത പരിപാടിയാണു കേരളത്തില്‍ ബിജെപി നടത്തുന്നത്. ഇതനുസരിച്ച് അക്രമത്തിനു വന്നാല്‍ വരമ്പത്തുതന്നെ കൂലി കിട്ടുമെന്നു ബിജെപിക്കാര്‍ മനസിലാക്കണമെന്നും കോടിയേരി പറഞ്ഞു. കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമായിരുന്ന ഗുജറാത്ത് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ബിജെപി കൈപ്പിടിയിലൊതുക്കിയത് അക്രമത്തിലൂടെയാണ്. കേന്ദ്രഭരണവും പണവുമാണ് ഇപ്പോള്‍ ഇതിനായി ബിജെപി ഉപയോഗിക്കുന്നത്. ഇതിനെ നേരിടാന്‍ കാലോചിതമായ മാറ്റങ്ങള്‍ സിപിഎം സ്വീകരിക്കേണ്ടിയിരിക്കുന്നു. പ്രവര്‍ത്തകരെ ആക്രമിക്കാന്‍ വരുന്ന ഒരുത്തനും വന്നപോലെ തിരിച്ചുപോകാന്‍ പാടില്ലെന്ന സംവിധാനവും കായികക്കരുത്തും നമ്മള്‍ നേടണമെന്നും കോടിയേരി പറഞ്ഞു.
പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളിലെ ഉശിരന്മാരായ പ്രവര്‍ത്തകരെ ഇല്ലാതാക്കുകയാണു ബിജെപിയുടെ ലക്ഷ്യം. എല്‍ഡിഎഫ് അധികാരത്തില്‍ വന്നശേഷം എട്ടു ജില്ലകളിലായി 42 അക്രമങ്ങളാണു പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരേയുണ്ടായത്. സിപിഎമ്മിന്റെ കേന്ദ്ര കമ്മിറ്റി ഓഫീസുപോലും ആക്രമിക്കപ്പെട്ടു. മുഖ്യമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രിയും തമ്മിലുണ്ടാക്കിയ ധാരണ തകര്‍ത്ത് അക്രമം ആരംഭിച്ചത് ആര്‍എസ്എസുകാരാണ്. സിപിഎമ്മിന്റെ ശക്തമായ ജനകീയ അടിത്തറയാണു ബിജെപി ആര്‍എസ്എസ് ശക്തികള്‍ക്കു കടന്നുകയറാന്‍ തടസമെന്ന് അവര്‍ മനസിലാക്കിയിട്ടുണ്ട്. ബിജെപിയുടെ ഗൂഢപദ്ധതിക്കു യുഡിഎഫ് കൂട്ടുനില്‍ക്കുന്നതായും കോടിയേരി ആരോപിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (3 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (5 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (5 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (5 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (5 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (5 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (6 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (6 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (6 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (7 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (7 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (7 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (7 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (8 hours ago)

Malayali Vartha Recommends