ബസിലെ പ്രണയം അതിരു കടന്നു, കോളേജ് വിദ്യാര്‍ത്ഥിനിയെ പ്രേമിച്ചു വലയിലാക്കി നിരന്തരമായി പീഡിപ്പിച്ചു, പ്രതി അറസ്റ്റില്‍

പ്രണയം നടിച്ചു കോളേജ് വിദ്യാര്‍ത്ഥിനിയെ വലയിലാക്കി, ശേഷം പെണ്‍കുട്ടിയെ നിരന്തരമായി പീഡനത്തിനിരയാക്കിയ കേസില്‍ പ്രതിയെ മലപ്പുറത്ത് വളാഞ്ചേരി പോലീസ് അറസ്റ്റു ചെയ്തു. എടയൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയെ പ്രണയം നടിച്ച് വലയിലാക്കി പീഡിപ്പിച്ച കൊപ്പം വിളയൂര്‍ പഞ്ചായത്തിലെ കരിങ്കനാട് പുത്തന്‍പീടിയേക്കല്‍ മുഹമ്മദ് ജാബിറിനെയാണ് കഴിഞ്ഞ ദിവസം വളാഞ്ചേരി സിഐ കെഎം സുലൈമാന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. പ്രതിയെ ഹാജരാക്കിയതിനു ശേഷം റിമാന്‍ഡ് ചെയ്തു.
സ്ഥിരമായി ബസില്‍ കോളേജിലേക്ക് യാത്രചെയ്തിരുന്ന നിര്‍ദ്ധന കുടുംബത്തിലെ പെണ്‍കുട്ടിയെ ഇയാള്‍ വശത്താക്കുകയായിരുന്നു. ശേഷം അവസരങ്ങളുണ്ടാക്കി ഇയാള്‍ പെണ്‍കുട്ടിയെ ലൈംഗീകമായി ചൂഷണം ചെയ്യുകയായിരുന്നെന്നു പോലീസ് പറഞ്ഞു. സിഐ കെഎം സുലൈമാന്‍, സ്പെഷ്യല്‍ ടീം അംഗങ്ങളായ എ ജയപ്രകാശ്, യുപി ഷറഫുദ്ധീന്‍, സുനില്‍ ദേവ്, സിപി ഇക്ബാല്‍ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha






















