Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

തോക്കെടുക്കാനറിയാത്തവന്‍ തോക്കെടുത്തപ്പോള്‍... എടിഎം കൗണ്ടറില്‍വെച്ച് യുവതിയുടെ തല വെടിയേറ്റ് ചിതറുന്ന സിസിടിവി ദൃശ്യം പുറത്ത് 

02 AUGUST 2016 08:28 AM IST
മലയാളി വാര്‍ത്ത

കണ്ണൂരിനെ നടുക്കിയ കൊലയായിരുന്നു എംടിഎം കൗണ്ടറില്‍വെച്ച് വെടിയേറ്റ് മരിച്ച വില്‍നയുടേത്. തോക്ക് കൈവശം വയ്ക്കാനുള്ള സര്‍ട്ടിഫികറ്റും ഉണ്ടേല്‍ ആര്‍ക്കും തോക്കേന്തുന്ന സെക്യൂരിറ്റി ജീവനക്കാരനാകാം. അബദ്ധത്തില്‍ ആരുടെ തലക്കും നിറയൊഴിക്കാം. എന്നിട്ട് കരഞ്ഞു കാണിച്ചാലും, മനപൂര്‍വ്വമല്ലാത്ത നരഹത്യക്ക് കേസെടുത്താലും ഈ പാപം തീരില്ല. ഈ കേസുകള്‍ക്ക് ഒരു പെറ്റി കേസിന്റെ ഗൗരവം പോലും ഇല്ലെന്ന് അറിയണം.തലശേരിയിലെ ദുരന്തം ഉണ്ടാക്കിയ സെക്യൂരിറ്റി ജീവനക്കാരന് തോക്ക് കൈയ്യില്‍ എങ്ങിനെപിടിക്കണം എന്നു പോലും അറിയില്ലായിരുന്നു എന്ന് പോലീസും സി.സി.ടി.വി ദൃശ്യങ്ങളും വെളിപ്പെടുത്തുന്നത് ഞടുക്കം ഉണ്ടാക്കുന്നു.

അപകടകരമായ ആയുധം ജനങ്ങള്‍ക്കിടയില്‍ ജോലിചെയ്യുന്നവര്‍ക്ക് കൊടുത്തിട്ട് അബദ്ധം പറ്റി എന്നു പറഞ്ഞാല്‍ അത് മാപ്പ് അര്‍ഹിക്കാത്ത ക്രൂരതയാണ്. ഇത്തരക്കാരെ നിയമിച്ചവര്‍ക്കെതിരെ കൊലകുറ്റത്തിന് കേസെടുക്കണം. ഈ ജീവനക്കാരനെ നിയമിച്ച അധികൃതര്‍ ആണ് കൊലയാളി. ഇത് അബദ്ധമല്ല. തോക്കെടുക്കാന്‍ അറിവില്ലാത്തവനെ പണിക്ക് നിയമിച്ചവന്‍ നടത്തിയ കൊലപാതകമാണ്. വെടിയുണ്ട കയറി വില്‍നയെന്ന അമ്മയുടെ തല പിളര്‍ന്ന് പോവുകയായിരുന്നു.
ഐഡിബിഐ ബാങ്ക് തലശേരി ശാഖയിലെ സെയില്‍സ് സെക്ഷന്‍ ക്ലര്‍ക്ക് ധര്‍മ്മടം മേലൂരിലെ പുതിയാണ്ടി വില്‍ന വിനോദിന്റെ (29) മരണം സെക്യൂരിറ്റി ജീവനക്കാരന്റെ കടുത്ത അനാസ്ഥമൂലം.തോക്ക് പിടിക്കാന്‍ അറിയത്തില്ലാത്ത ജീവനക്കാരനെ ഗണ്‍ മാനാക്കി നിയമിച്ച ബാങ്കധികൃതര്‍ വില്‍നയുടെ മരണത്തിന് ഉത്തരവാദികളാണ്. ഇയാള്‍ നിറതോക്ക് കൈകാര്യം ചെയ്തിരുന്നത് കളിപ്പാവ പോലെയായിരുന്നു. തോക്കിന്റെ കുഴല്‍ ഭാഗം ഇപ്പോഴും ആളുകള്‍ക്കും ജീവനക്കാര്‍ക്കും ഒക്കെ എതിരേ വരുന്ന രീതിയിലായിരുന്നു ഇയാള്‍ ഉപയോഗിച്ചതെന്ന് സി.സി.ടി.ടി ദൃശ്യങ്ങളില്‍ കണ്ടെത്തി.

തോക്ക് കയ്യില്‍ കരുതുമ്പോള്‍ തോക്കിന്റെ ഗണ്‍ പോയിന്റ് താഴേക്കു പിടിക്കണമെന്നും തുറസായ സ്ഥലത്താണെങ്കില്‍ ആകാശത്തേക്ക് പിടിക്കണമെന്നുമാണ് ചട്ടം. വെടിയുണ്ടയില്ലാത്ത തോക്ക് പോലും കൈമാറുമ്പോള്‍ ആളുകള്‍ക്കുനേരേ പിടിക്കാന്‍ പാടില്ല. എന്നാല്‍ ഈ നിയമങ്ങളൊന്നും ഹരീന്ദ്രന്‍ പാലിച്ചിട്ടില്ലെന്നാണു സൂചന. മൂന്നുവര്‍ഷമായി ഇവിടെ ജോലി ചെയ്യുന്ന ഹരീന്ദ്രന്‍ ദിവസവും ഇതേരീതിയില്‍ അശ്രദ്ധമായാണു തോക്ക് കൈകാര്യം ചെയ്തിരുന്നതെന്നാണു ജീവനക്കാരുടെ മൊഴികളില്‍നിന്നു വ്യക്തമാകുന്നതെന്നു പോലീസ് പറഞ്ഞു.

വില്‍നയുടെ തല വെടിയേറ്റ് ചിതറുന്നത് സി.സി.ടിവിയില്‍ കാണാം. വെടിയുണ്ടയുടെ അവശിഷ്ടങ്ങളും തലച്ചോറിന്റെ ഭാഗങ്ങളും ബാങ്ക് കെട്ടിടത്തിന്റെ റൂഫില്‍നിന്നു പോലീസ് കണ്ടെത്തി. തോക്കില്‍ രണ്ട് ഉണ്ടകളാണ് ഉണ്ടായിരുന്നതെന്നും ഇതില്‍ ഒരു ഉണ്ടയാണ് വില്‍നയുടെ തലയില്‍ തുളച്ചു കയറിയിട്ടുള്ളതെന്നും വിദഗ്ധ സംഘം വ്യക്തമാക്കി.സെക്യൂരിക്കാരന്‍ തോക്കില്‍ ഉണ്ടകള്‍ നിറയ്ക്കുന്ന സമയത്ത് വില്‍ന ഉള്‍പ്പെടെ മൂന്ന് വനിത ജീവനക്കാര്‍ ഒന്നിച്ചിരുന്ന് ജോലി ചെയ്യുകയായിരുന്നു.

എന്നാല്‍ തോക്കില്‍ നിന്ന് വെടിയുതിര്‍ന്ന സമയത്ത് വില്‍ന സീറ്റില്‍ നിന്ന് എഴുന്നേല്‍ക്കുന്നതും വില്‍നയുടെ തല വെടിയുണ്ടയേറ്റ് ചിതറുന്നതും സിസിടിവി ദൃശ്യങ്ങളിലുണ്ട്.
ഇതിന് രണ്ട് മിനിറ്റ് മുമ്പ് അതേ പൊസിഷനില്‍ ബാങ്കിന്റെ ബ്രാഞ്ച് മാനേജരായ വനിതയാണുണ്ടായിരുന്നത്. നാല് സിസിടിവി ദൃശ്യങ്ങളാണ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. യാതൊരു മുന്‍കരുതലുമില്ലാതെ ബാങ്കിനുളളില്‍തന്നെ സെക്യൂറ്റി ജീവനക്കാരന്‍ അബദ്ധത്തിലാണെങ്കിലും തോക്ക് മറ്റ് ജീവനക്കാര്‍ക്കുനേരേ പിടിക്കാനുണ്ടായ സാഹചര്യം പരിശീലനത്തിന്റെ കുറവാണെന്നാണു പോലീസ് നിഗമനം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (3 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (5 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (6 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (6 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (6 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (6 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (7 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (7 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (7 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (7 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (8 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (8 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (8 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (8 hours ago)

Malayali Vartha Recommends