യു.ഡി.എഫിന്റെ തകര്‍ച്ച പൂര്‍ണമായെന്ന് പിണറായി വിജയന്
കേരള കോണ്‍ഗ്രസ് മുന്നണി വിട്ടതോടെ യു.ഡി.എഫിന്റെ തകര്‍ച്ച പൂര്‍ണമായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. യു.ഡി.എഫിന്റെ സ്ഥാപക നേതാവായ കെ.എം മാണി തന്നെ മുന്നണി വിടുകയാണെന്ന് പ്രഖ്യാപിച്ച സാഹചര്യത്തില്‍ തകര്‍ച്ച പൂര്‍ണമായി. ഈ തെരഞ്ഞെടുപ്പോടെ യു.ഡി.എഫിന്റെ തകര്‍ച്ച പുര്ണമാകുമെന്ന് എല്‍.ഡി.എഫ് പറഞ്ഞത് ശരിയായെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.
എന്‍.ഡി.എയില്‍ നിന്ന് എന്തെങ്കിലും നന്മ പ്രതീക്ഷിക്കുന്നത് മാണിയുടെ നാശത്തിന് വഴിവയ്ക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂര്‍ ചക്കരക്കല്ലില്‍ നല്കിയ സ്വീകരണ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
https://www.facebook.com/Malayalivartha