പിഞ്ചു കുട്ടികളെ അധ്യാപകന്‍ ശരീരമാകെ വടി കൊണ്ട് ക്രൂരമായി മര്‍ദ്ദിച്ചു, മദ്രസയിലെ പീഡനം പുറത്തു വന്നത് കുത്തി വയ്പ്പിനെത്തിയപ്പോള്‍, കുട്ടികളെ മര്‍ദ്ദിച്ച മദ്രസ അധ്യാപകന്‍ ഒളിവില്‍

ഡിഫ്തീരിയ പ്രതിരോധ കുത്തിവയ്പിനായി വിദ്യാര്‍ഥികളെ വാഴക്കാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ചപ്പോഴാണ് വിദ്യാര്‍ത്ഥികള്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ട വിവരം പുറത്തറിയുന്നത്. വാഴക്കാട് കണ്ണിയത്ത് ഉസ്താദ് ഇഫല്‍ല്‍ ഖുര്‍ആന്‍ മതപഠന സ്ഥാപനത്തിലെ വിദ്യാര്‍ഥികളായ റാഷിദ് (12), ഇര്‍ഫാദ് (12), ഹിമാലുദ്ദീന്‍ എന്നിവരാണ് അധ്യാപകന്റെ ക്രൂര മര്‍ദ്ദനത്തിനിരയായത്. വടികൊണ്ടുളള മര്‍ദനത്തില്‍ വിദ്യാര്‍ഥികളുടെ മുഖം, തല, പുറം, കാല് തുടങ്ങി ശരീരമാസകലം വലിയ പാടുകളാണുള്ളത്.
സംഭവത്തെ തുടര്‍ന്ന് വാഴക്കാട് കണ്ണിയത്ത് ഉസ്താദ് ഇഫ്‌നുല്‍ ഖുര്‍ആന്‍ മതപഠന സ്ഥാപനത്തിലെ അധ്യാപകനായ ഫസലുറഹ്മാനാണ് ഒളിവില്‍ പോയത്. ഡിഫ്തീരിയ പ്രതിരോധ കുത്തിവയ്പിനായി ഒരുങ്ങുമ്പോള്‍ റാഷിദിന്റെ ദേഹത്തെ പാട് പരിശോധിച്ച ഡൂട്ടി നഴ്സ് ഉടന്‍ ഡോക്ടര്‍ മുഹമ്മദ് അമീനെ വിവരമറിയിക്കുകയായിരുന്നു. ഡോക്ടര്‍ പരിശോധിച്ചപ്പോള്‍ പരിക്ക് ഗുരുതരമാണന്ന് കണ്ടത്തി മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തു. തുടര്‍ന്ന് വാഴക്കാട് പോലീസിലും ചൈല്‍ഡ് ലൈനിലും ഡോക്ടര്‍ തന്നെ വിവരമറിയിക്കുകയായിരുന്നു.
അതേസമയം സംഭവം ഒതുക്കിത്തീര്‍ക്കാനും പല ഭാഗത്തുനിന്നും ശ്രമം നടക്കുന്നുണ്ട്. പോലീസിനുമേല്‍ ശക്തമായ സമ്മര്‍ദ്ദമുള്ളതായാണ് അറിവ്. അതുകൊണ്ടുതന്നെ സംഭവം നടന്ന് ഏറെ നേരത്തിനുശേഷമാണ് പോലീസ് കേസെടുക്കാന്‍ തയാറായത്. 12 വയസുമാത്രം പ്രായമുളള മൂന്നു വിദ്യാര്‍ഥികളെ അതിക്രൂരമായി മര്‍ദ്ദിച്ചിട്ടും അത് പുറംലോകമറിഞ്ഞത് കുട്ടികളെ പ്രതിരോധ കുത്തിവയ്പിനായി കൊണ്ടുവന്നപ്പോള്‍. 29-ാം തീയതി നടന്ന സംഭവത്തില്‍ രണ്ടുദിവസം കഴിഞ്ഞിട്ടും വിദ്യാര്‍ഥികളുടെ ശരീരത്തില്‍ അടിയുടെ പാട് വ്യക്തമായി കാണാമായിരുന്നു എന്നത് ക്രൂരതയുടെ ആഴം വ്യക്തമാക്കുന്നു.
പുറത്തുപറഞ്ഞാല്‍ ഇവിടെനിന്ന് പുറത്താക്കുമെന്ന ഭീഷണിയെ തുടര്‍ന്നാണ് വിദ്യാര്‍ഥികള്‍ സംഭവം പുറത്തു പറയാതിരുന്നത്. മതപഠനത്തിനായി വിവിധ സ്ഥലങ്ങളില്‍ നിന്നെത്തുന്ന പിഞ്ചുകുഞ്ഞുങ്ങളെ ഇത്തരത്തില്‍ ക്രൂരമായി മര്‍ദിക്കുന്ന ഫസലുറഹ്മാനെ പോലെയുള്ള അധ്യാപകരെ മാതൃകാപരമായിതന്നെ ശിക്ഷിക്കേണ്ടതുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ നിയമപാലകരും രാഷ്ട്രീയ-മത നേതൃത്വവും ഇയാളെപ്പോലുള്ളവര്‍ക്കായി കുടപിടിക്കുമ്പോഴാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത്.
https://www.facebook.com/Malayalivartha