സജിബഷീറിന്റെ വസതിയില്‍ നിന്നും ലഭിച്ചത് കഴിഞ്ഞ മന്ത്രിസഭയിലെ ഉന്നതനുമായി ബന്ധപ്പെട്ട രേഖകള്‍

സിഡ്‌കോ എംഡിയായിരുന്ന സജിബഷീറിന്റെ വീട്ടില്‍ കഴിഞ്ഞ ദിവസം വിജിലന്‍സ് നടത്തിയ റെയ്ഡില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിലെ ഒരു മന്ത്രിയുടെ അഴിമതിയുമായി ബന്ധപ്പെട്ട നിര്‍ണായക രേഖകള്‍ ലഭിച്ചതായി സൂചന. കഴിഞ്ഞ സര്‍ക്കാരിലെ വ്യവസായ മന്ത്രിയായിരുന്ന പി.കെ കുഞ്ഞാലിക്കുട്ടിയാണ് സജി ബഷീറിനെ തതസ്ഥാനത്ത് നിയമിച്ചത്. സജിബഷീറിന്റെ പേരൂര്‍ക്കട മണ്ണാമൂലയിലെ വീട്, വട്ടിയൂര്‍ക്കാവിലെ ഫ്‌ലാറ്റ് മണക്കാട്ടെ ഭാര്യ ഗൃഹം എന്നിവിടങ്ങളിലാണ് റെയ്ഡ് നടന്നത്. തിരുവനന്തപുരത്തെ മേനെകുളത്ത് ടെലികോം കമ്പനി സ്ഥാപിക്കാനായി സ്ഥലം ഇടപാട് നടത്തിയ കേസില്‍ സജിബഷീറിനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. എറണാകുളം കവന്ത്രയിലെ സിഡ്‌കോ ഭൂമി നിസാര വിലയ്ക്ക് സ്വകാര്യ ജുവലറിക്ക് കൈമാറ്റാനും സജി ബഷീര്‍ ചരടു വലിച്ചിരുന്നു. 500 കോടി വിലമതിക്കുന്ന ഭൂമി 80 വര്‍ഷത്തെ പാട്ടത്തിന് കൈമാറാനായിരുന്നു ശ്രമം. എന്നാല്‍ സര്‍ക്കാരിന്റെ സമയോചിതമായ ഇടപെടല്‍ ഭൂമി കൈമാറ്റം തടയുകയായിരുന്നു.
പാലക്കാട്ടെ ഒലവക്കോട് സിഡ്‌കോ എസ്റ്റേറ്റില്‍ ഷെഡുകള്‍ നിര്‍മ്മിച്ചതിന്റെ പേരിലും സജിബഷീര്‍ കോടികള്‍ അടിച്ചുമാറ്റിയതായി ആരോപണം ഉയര്‍ന്നിരുന്നു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് തന്നെ ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നെങ്കിലും അന്നത്തെ മന്ത്രിമാര്‍ സജിബഷീറിനെ രക്ഷപ്പെടുത്തിയിരുന്നു. ഗവണ്‍മെന്റ് സെക്രട്ടറി ആയിരുന്ന റ്റി.ഒ. സൂരജിന്റെ വസതി വിജിലന്‍സ് റെയ്ഡ് ചെയ്തപ്പോഴും യുഡിഎഫ് മന്ത്രിസഭയിലെ പ്രമുഖനെതിരെയുള്ള ചില തെളിവുകള്‍ ലഭിച്ചിരുന്നു. എന്നാല്‍ അതില്‍ മേല്‍നടപടികള്‍ ഉണ്ടായില്ല.
https://www.facebook.com/Malayalivartha