വി.ടി ബല്‍റാം മുട്ടയില്‍ നിന്ന് വിരിയുന്നതിന് മുന്‍പ് സൗഭാഗ്യം ലഭിച്ചയാളെന്ന് കെ.സി അബു

വി.ടി ബല്‍റാം എം.എല്‍.എയ്‌ക്കെതിരെ കോണ്‍ഗ്രസ് നേതാവ് കെ. സി അബു. മുട്ടയില്‍ നിന്ന് വിരിയുന്നതിന് മുന്‍പ് സൗഭാഗ്യം ലഭിച്ചയാളാണ് ബല്‍റാമെന്ന് അബു പരിഹസിച്ചു. ആനപ്പുറത്തിരിക്കുന്നവന്റെ അഭിപ്രായമാണ് ബല്‍റാമിന്റേതെന്നും അബു കൂട്ടിച്ചേര്‍ത്തു. കഴിവുള്ള യുവ നേതൃത്വം വളര്‍ന്ന് വരാത്തത് കൊണ്ടാണ് പഴയ തലമുറ മാറാത്തതെന്നും അബു പറഞ്ഞു.
കോണ്‍ഗ്രസിലെ പഴയ തലമുറ മാറി നില്‍ക്കാത്തത് കൊണ്ട് പുതിയ തലമുറയ്ക്ക് അവസരം ലഭിക്കുന്നില്ലെന്ന് വി.ടി ബല്‍റാം പ്രസ്താവിച്ചിരുന്നു. അറുപത് വയസുള്ള ആര്‍. ശങ്കറിനോട് മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ബല്‍റാം പറഞ്ഞിരുന്നു. ഇന്നലെ തിരുവന്തപുരത്ത് നടന്ന കെ.എസ്.യു കൂട്ടായ്മയിലായിരുന്നു ബല്‍റാമിന്റെ പ്രതികരണം.
https://www.facebook.com/Malayalivartha