സ്വാശ്രയ മെഡിക്കല്‍, ഡെന്റല്‍ പ്രവേശനം സംബന്ധിച്ചു സര്‍ക്കാരും മാനേജ്‌മെന്റുകളും തമ്മില്‍ ധാരണയായി, അമ്പത് ശതമാനം മെറിറ്റ് സീറ്റ് സര്‍ക്കാരിന്

സ്വാശ്രയ മെഡിക്കല്‍, ഡെന്റല്‍ കോളജുകളിലെ പ്രവേശനം സംബന്ധിച്ചു സര്‍ക്കാരും മാനേജ്‌മെന്റുകളും തമ്മില്‍ ധാരണയായി. അമ്പത് ശതമാനം മെറിറ്റ് സീറ്റ് സര്‍ക്കാരിന് വിട്ടുകൊടുത്ത് കൊണ്ടാണ് മെഡിക്കല്‍, ഡെന്റല്‍ പ്രവേശനം ധാരണയിലെത്തിയത്.
വ്യാഴാഴ്ച വൈകുന്നേരം മുഖ്യമന്ത്രി പിണറായി വിജയനുമായി മാനേജ്‌മെന്റ് പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയിലാണ് ഫീസ് നിരക്കിലും പ്രവേശനവുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന തര്‍ക്കത്തില്‍ തീരുമാനമായത്.
സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ 20 ശതമാനം സീറ്റുകള്‍ ബിപിഎല്‍ വിദ്യാര്‍ഥികള്‍ക്ക്. ഈ സീറ്റുകളില്‍ 25,000 രൂപയാണ് ഫീസ്. 30 ശതമാനം മെറിറ്റ് സീറ്റുകളില്‍ 2.5 ലക്ഷം രൂപ ഫീസ്.
നിലവില്‍ ഇത് 1.8 ലക്ഷമായിരുന്നു. 35 ശതമാനം മാനേജ്‌മെന്റ് സീറ്റുകളില്‍ 11 ലക്ഷം രൂപയാണ് ഫീസ്. നിലവില്‍ ഇത് 8.5 ലക്ഷമായിരുന്നു. 15 ശതമാനം എന്‍ആര്‍ഐ സീറ്റുകളില്‍ 15 ലക്ഷം രൂപ ഫീസ് ഈടാക്കാനും ധാരണയായി.
https://www.facebook.com/Malayalivartha